ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ | |
---|---|
വിലാസം | |
കനകപ്പള്ളി കനകപ്പള്ളി പി.ഒ. , 671534 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 16 - 10 - 1981 |
വിവരങ്ങൾ | |
ഇമെയിൽ | glpskply@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12408 (സമേതം) |
യുഡൈസ് കോഡ് | 32010600104 |
വിക്കിഡാറ്റ | Q64398543 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ബളാൽ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 47 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജി. കെ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ |
അവസാനം തിരുത്തിയത് | |
12-03-2022 | Kplyglps |
ചരിത്രം
കാസറഗോഡ് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ കനകപ്പള്ളിത്തട്ടിൽ. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കർഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാർ.
പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിൻെറ ലോകത്തേക്ക് കൈപിടിച്ചുയർത്തുവാനുള്ള അഭിനിവേശത്തിൽ നിന്നുമാണ് 1981 –ൽ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിൻെറ ആദ്യ അധ്യാപകൻ ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാർത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. കാലാകാലങ്ങളിൽ നടപ്പാക്കിയിട്ടുള്ള വികസനപ്രവർത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവർത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാൽ കഴിയുംവിധം കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂൾവാർഷികം തുടങ്ങിയ ആഘോഷങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നാടിൻെറ ഉത്സവങ്ങളായി മാറുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ടു ക്ലാസ്സുമുറികളും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഹാളും ഓഫീസും ചേർന്ന ഓടിട്ട കെട്ടിടമാണ് പ്രധാന കെട്ടിടം. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള വാർക്ക കെട്ടിടം കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള ഡിപിഇപി നിർമ്മിച്ച വാർക്ക കെട്ടിടവും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഓടിട്ട കെട്ടിടവും കേടുപാടുകൾ വന്നതിനാൽ ഉപയോഗയോഗ്യമല്ല. കുടിവെള്ളത്തിന് കിണറും കുഴൽക്കിണറും ഉണ്ടെങ്കിലും കുഴൽക്കിണറിലെ പമ്പ് സെറ്റ് പ്രവർത്തനക്ഷമമല്ല. സ്കൂൾ പരിസരം ചീങ്കപ്പാറ നിറഞ്ഞതായതിനാൽ കൃഷിക്ക് സാഹചര്യമില്ല. മണ്ണുള്ള ഭാഗങ്ങളിൽ പച്ചക്കറികളും മറ്റു ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. പാറ പൊട്ടിച്ചും മണ്ണിട്ടും നിർമ്മിച്ച ഒരു ചെറിയ കളിസ്ഥലവും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്. ഗണിത ക്ലബ്ബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗൃഹ സന്ദർശനം
കുട്ടികളുടെ സാമൂഹിക ,സാമ്പത്തിക സ്ഥിതി നേരിട്ടറിയാൻ രണ്ടു ഘട്ടങ്ങളിലായി കുട്ടികളുടെ ഭവന സന്ദർശനം നടത്തി
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ
- വി ജി കൃഷ്ണപിള്ള (അസിസ്റ്റൻറ് ഇൻ ചാർജ്) - 16/10/1981 - 23/10/1984
എം കുഞ്ഞനന്തൻ - 24/10/1984 - 17/06/1986 കെ രാജേന്ദ്രൻ - 11 /11 /1986 - 22/09/1988 കെ പി കുഞ്ഞിരാമൻ - 23/09/1988 - 31/03/1992 (Rtd.) ടി ശ്രീധരൻ നമ്പൂതിരി - 06/06/1992 - 08/06/1993 പി കെ വർഗ്ഗീസ് - 09/06/1993 - 31/05/1996 (Rtd.) പി എ തോമസ് - 10/06/1996 - 15/06/1998 എം കുഞ്ഞമ്പു നായർ - 16/06/1998 - 09/03/2000 (Expd.) പി യു ഏലി - 06/07/2000 - 06/06/2002 പി പി നളിനിയമ്മ - 01/07/2002 - 30/04/2003 ടി വി ജോൺ - 22/05/2003 - 03/06/2004 എം എൻ ശാന്തമ്മ - 04/06/2004 - 31/03/2005 വി എം ഷാഹുൽഹമീദ് - 01/06/2005 - ത്രേസ്യാമ്മ ജോസഫ് - ഏ കെ മോഹനൻ - ആനീസ് ജോസഫ് -
മുൻ പി ടി എ പ്രസിഡണ്ടുമാർ
പി കുഞ്ഞിരാമൻ നായർ കെ വി മാത്യു എ ചാത്തുകുഞ്ഞി എ തമ്പാൻ ടി മോഹനൻ എ ദാമോദരൻ കെ ടി ജോണി കെ ടി മാത്യു രാമകൃഷ്ണൻ
മുൻ എം പി ടി എ പ്രസിഡണ്ടുമാർ
ചിന്നമ്മ തങ്കച്ചൻ വത്സമ്മ തോമസ് സെലിൻ സജി രോഹിണി ശശിധരൻ ഷേർലി വർഗ്ഗീസ്
നേട്ടങ്ങൾ;
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മധുരം മലയാളം
കുട്ടികളുടെ വായന വളർത്തുന്നതിൽ പത്രത്തിനുള്ള പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് മാതൃഭുമിയുമായി ചേർന്ന് മധുരം മലയാളം പദ്ധതി സ്‌കൂളിൽ ആരംഭിച്ചു
[[പ്രമാണം: [[പ്രമാണം:
അടുക്കളത്തോട്ടം
വിഷരഹിത പച്ചക്കറികൾ നമ്മുടെ സ്‌കൂളിൽ തന്നെ ഉണ്ടാക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി .അതിന്റെ ഭാഗമായി ചെറിയ ഒരു അടുക്കളത്തോട്ടം ആരംഭിച്ചു.
പ്രധാന ദിനങ്ങൾ
- പ്രവേശനോത്സവം
-
- പരിസ്ഥിതി ദിനം
- സ്വാതന്ത്ര്യ ദിനം
- ശിശുദിനം
-
- കർഷക ദിനം
- റിപ്പബ്ലിക്ക് ഡേ
-
ആഘോഷങ്ങൾ
- ക്രിസ്തുമസ് ആഘോഷം
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പരപ്പ- വെള്ളരിക്കുണ്ട് റൂട്ടിൽ കനകപ്പള്ളി ബസ് സ്റ്റോപ്പിൽ നിന്നും 200 മി അകലം.
{{#multimaps:12.3184,75.3600 |zoom=18}}
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12408
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ