സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈ സ്‌കൂൾ സയൻസ് ലാബ്
ക്‌ളാസ് ലൈബ്രറി (ക്‌ളാസ് ലൈബ്രറി അലമാരയിൽ  നിന്ന് ഒഴിവു സമയങ്ങളിൽ പുസ്തകങ്ങൾ എടുത്തു വായിക്കുന്ന വിദ്യാർഥികൾ )
   ഹൈ സ്‌കൂൾ ലൈബ്രറി
സ്‌കൂളിലെ വിശാലമായ കളിസ്ഥലം
യുപിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു  ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.   ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം,ലാപ്ടോപ്പ്   എൽ സി ഡി പ്രൊജക്ടർ  ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ,മികച്ച ലൈബ്രറി,സയൻസ് ലാബ്, സി.ഡി ലൈബ്രറി,സ്പോർട്സ് ഗ്രൗണ്ട്,2007-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടം എന്നിവ ഈ വിദ്യാലയത്തിൻറെ പ്രതേകതകളാണ്.ഈ വിദ്യാലയത്തിലെ എല്ലാ ഹൈ സ്കൂൾ ,ഹയർ സെക്കണ്ടറി ക്ലാസ് റൂമുകളും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം2018 പദ്ധതി പ്രകാരം ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റിയിരിക്കുന്നു.കൂടാതെ ലൈബ്രറിയിൽ TV സൗകര്യവും(45inchLED )ഏർപ്പെടുത്തിയിരിക്കുന്നു.ഹയർസെക്കണ്ടറിവിഭാഗത്തിൽ സയൻസ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ ഗ്രൂപ്പുകളാണുള്ളത്. 

   ഉച്ച ഭക്ഷണ പദ്ധതി

സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടി യുടെ സുഗമമായ നടത്തിപ്പിനായി നവീകരിക്കപ്പെട്ട അടുക്കള , ഭക്ഷണ വിതരണ കേന്ദ്രം, അതോടനുബന്ധിച്ചുള്ള ഭക്ഷണം കഴിക്കാനുള്ള സൗകര്യം എന്നിവ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്.ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപികയുടെ മേൽനോട്ടത്തിൽ ഈ പരിപാടി നല്ല രീതിയിൽ നടന്നു വരുന്നു.  


  സ്‌കൂളിലേക്കുള്ള യാത്ര

സ്‌കൂളിലേക്ക് കാൽനടയായി വരുന്ന കുട്ടികൾക്ക് പുറമെ പൊതു ഗതാഗതം ഉപയോഗിച്ചും സൈക്കിളിലും വരുന്നവരുണ്ട്. പരിസ്ഥിതി സൗഹൃദമായ സൈക്ലിങ് പ്രോത്സാഹിപ്പിക്കാൻ സ്‌കൂളിൽ ഒരു സൈക്കിൾ ഷെഡ് തയാറാക്കിയിട്ടുണ്ട്. വിദൂരങ്ങളിൽ നിന്ന് വരുന്നവർക്കായി സ്‌കൂൾ ബസ് സൗകര്യവും ലഭ്യമാണ്.

ഔഷധത്തോട്ടം

അന്യം നിന്ന് പോവും എന്ന് കരുതപ്പെടുന്ന ഔഷധ സസ്യങ്ങളുടെ വീണ്ടെടുക്കലിനും പരിപാലനത്തിനുമായി  'നക്ഷത്ര വനം' എന്ന പേരിൽ സ്‌കൂളിൽ ഒരു ഔഷധത്തോട്ടം തയ്യാറാക്കിയിട്ടുണ്ട്. ഈ ഭൂമി മനുഷ്യരുടേതു മാത്രമല്ല എന്നും നമ്മെ സംരക്ഷിക്കുന്ന സസ്യങ്ങളുൾപ്പെടെ അനേകരുടേതു കൂടിയാണ് എന്ന് വരും തലമുറകളെ ബോധ്യപ്പെടുത്താൻ ഇത് കൊണ്ട് കഴിയുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം