എ എൽ പി എസ് കണ്ണിപറമ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2016-2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം വിജയിപ്പിക്കുന്നതിൻറെ ഭാഗമായി 24/01/2017ന് സ്കൂളിൽ പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയും 27/01/2017ലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.

27/01/2017ന് രാവിലെ സ്കൂൾ മാനേജർ,പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രേത്യേക അസംബ്‌ളി ചേർന്നു.സ്കൂൾ പരിസരം ഹരിതാഭമായും പ്ലാസ്റ്റിക് മാലിന്യമുക്തമായും സൂക്ഷിക്കുന്നതിൻറെ ആവശ്യകതയെകുറിച്ചു പ്രധാനാധ്യാപിക വിശദമായി സംസാരിച്ചു.തുടർന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 11 മണിക്ക്‌ സ്കൂളിനു ചുറ്റും കൈ കോർത്തു പ്രതിജ്ഞ എടുത്തു.

2021 - 2022

സൗജന്യ നോട്ടുബുക്ക് വിതരണം 

31.05.2021 നു സ്കൂളിലെ എല്ലാ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം, യൂണിഫോം എന്നിവയോടൊപ്പം ഓരോ കുട്ടിക്കും എഴുതാനാവശ്യമായ നോട്ടുപുസ്തകം സൗജന്യമായി പ്രധാനാധ്യാപിക വക നൽകി.

ജൂൺ 1- ഓൺലൈൻ പ്രവേശനോത്സവം

ജൂൺ 1 നു വാട്ട്സ് ആപ്പ് വഴി സ്കൂൾ തല പ്രവേശനോത്സവം നടന്നു. ബഹു: പി. ടി. എ. പ്രസിഡണ്ട് ശ്രീ. ഗിരീഷ് കുമാർ അധ്യക്ഷസ്ഥാനം നിർവഹിച്ച ചടങ്ങ് ഉദ്‌ഘാടനം ചെയ്തത് ബഹു: വാർഡ് മെമ്പർ ശ്രീമതി രജിത ആയിരുന്നു. തുടർന്ന് കോഴിക്കോട് റൂറൽ എ. ഇ. ഒ. ശ്രീമതി ഗീത, ഡയറ്റ് ഫാക്കൽറ്റി ശ്രീമതി പൗളീന, സ്കൂൾ മാനേജർ ശ്രീമതി എ. വി. ഗൗരി, എസ്. എസ്. ജി. പ്രതിനിധി ശ്രീ. എൻ. ഉണ്ണികൃഷ്ണൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഭാമ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്. ആർ. ജി. കൺവീനർ ശ്രീമതി അയിഷാബി ടി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

തുടർന്ന് പുതിയ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ, കഴിഞ്ഞ വർഷത്തെ പരിപാടികൾ ഉൾപ്പെടുത്തിയ വീഡിയോ, പ്രവേശനോത്സവ ഗാനം എന്നിവ ഗ്രൂപ്പിൽ പങ്കുവെച്ചു.  

ജൂൺ 5- പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതിയെക്കുറിച്ചുള്ള പാട്ടുകളും കുറിപ്പുകളും മറ്റും ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. ചിത്രരചന, പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങളും നടന്നു. കൂടാതെ കുട്ടികളോട് വീട്ടിൽ ഒരു വൃക്ഷത്തൈ നട്ടു പരിചരിക്കാൻ നിർദേശിച്ചു. അതിന്റെ ഫോട്ടോസ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്തു.

ജൂൺ 19- വായന ദിനം

ജൂൺ 19 മുതൽ 25 വരെ വായന വാരമായി വിവിധ പ്രവർത്തനങ്ങൾ നടത്തി. വായന കുറിപ്പുകൾ തയ്യാറാക്കി. സഫ മറിയം, മുഹമ്മദ് അനസ് എന്നിവർ തയ്യാറാക്കിയത് ബി. ആർ. സി. ക്കു നൽകി. വായന മത്സരം, പോസ്റ്റർ രചന, പാട്ടുപാടൽ , ക്വിസ് മത്സരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.വീട്ടിൽ ഗൃഹലൈബ്രറി ഒരുക്കാൻ നിർദേശിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം റസിയ സുൽത്താനയ്ക്കും സഫ മറിയത്തിനും ലഭിച്ചു. രണ്ടാം സ്ഥാനം ആയിഷ അഫ്ര, നിദാ൯ അഹമ്മദ്, ശരത്ത് എന്നിവർക്കും മൂന്നാം സ്ഥാനം മുഹമ്മദ് അഫ് ലഹിനും ലഭിച്ചു. 

ജൂൺ 26- ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തെക്കുറിച്ചുള്ള പോസ്റ്ററുകളും മറ്റും ക്ലാസ് ഗ്രൂപ്പുകളിൽ കൈമാറി. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.

ജൂലൈ 5- വൈക്കം മുഹമ്മദ് ബഷീർ ദിനം

വൈക്കം മുഹമ്മദ് ദിനവുമായി ബന്ധപ്പെട്ട വീഡിയോസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. കഥാപാത്രാവിഷ്കാരം, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

മൊബൈൽ വിതരണം (28-06-2021)

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത 4 കുട്ടികൾക്ക്  മൊബൈൽ വിതരണം നടത്തി. നാലാം ക്ലാസ്സിൽ പഠിക്കുന്ന അമൽ കൃഷ്ണ, അർച്ചന, റിജോ, അഭിജിത്ത് എന്നീ കുട്ടികൾക്കാണ് ഫോൺ നൽകിയത്.

ജൂലൈ 21- ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.അതോടൊപ്പം ചാന്ദ്രദിന പതിപ്പ്, കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം, ചന്ദ്രനെക്കുറിച്ചുള്ള കവിതകൾ-കഥകൾ ശേഖരണം, പോസ്റ്റർ നിർമാണം, മാതൃക നിർമാണം, കൊളാഷ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ പൂർണ പങ്കാളിത്തം ഈ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു. ക്വിസ് മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

"മക്കളോടൊപ്പം"- കോവിഡ്കാല പ്രതിസന്ധിയും കുട്ടികളും - രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്  (27-07-2021)

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 'കോവിഡ്കാല പ്രതിസന്ധികളും കുട്ടികളും' എന്ന വിഷയത്തിൽ "മക്കളോടൊപ്പം" എന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെറൂപ്പ ജി. എൽ. പി. സ്കൂളും നമ്മുടെ സ്കൂളും ഒരുമിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. 55-ഓളം പേർ പങ്കെടുത്ത ഈ പരിപാടിയിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ചെറൂപ്പ ജി. എൽ. പി. എസിലെ പി. ടി. എ. പ്രസിഡന്റ് ശ്രീ. രാകേഷ് എം. കെ. ആയിരുന്നു. എ. എൽ. പി.എസ്. കണ്ണിപറമ്പയിലെ പ്രധാനാധ്യാപിക ശ്രീമതി ശ്രീദേവി വി. ഐ. ചടങ്ങുകൾക്ക് സ്വാഗതം പറഞ്ഞു. മാവൂർ ഗ്രാമപന്ച്ചയത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ശുഭ ശൈലേന്ദ്രൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ ശ്രീ. വിനോദ് കുമാർ ആയിരുന്നു വിഷയാവതരണം നടത്തിയത്. വാർഡ് മെമ്പർ ശ്രീമതി രജിത എ൯., എ. എൽ. പി. സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശ്രീ. ഗിരീഷ് കുമാർ പി. കെ. എന്നിവർ ചടങ്ങുകൾക്ക് ആശംസകളേകി.

ഈ കോവിഡ് കാലത്ത് വീട് ഒരു വിദ്യാലയമായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചത് വളരെ നന്നായി എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. അതുപോലെ ശ്രീ. വിനോദ് സാറിന്റെ ക്ലാസ്സിനെ കുറിച്ചും നല്ല അഭിപ്രായമാണ് രക്ഷിതാക്കൾ പങ്കുവെച്ചത്.

ഓഗസ്റ്റ് 6, ഓഗസ്റ്റ് 9- ഹിരോഷിമ-നാഗസാക്കി ദിനം

ഓഗസ്റ്റ് 6,ഓഗസ്റ്റ് ൯ എന്നീ ദിനങ്ങളിലായി ഹിരോഷിമ-നാഗസാക്കി ദിനം ആഘോഷിച്ചു. എന്താണ് ഹിരോഷിമ നാഗസാക്കി ദിനം എന്ന് മനസ്സിലാക്കുന്ന വീഡിയോസ് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പ്ലക്കാർഡ്, യുദ്ധവിരുദ്ധ പോസ്റ്റർ, പ്രസംഗം, കുറിപ്പ്, കഥ-കവിത ശേഖരണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 ഞായറാഴ്ച സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ചടങ്ങിന് ശ്രീമതി ആയിഷാബി ടീച്ചർ നേതൃത്വം വഹിച്ചു. മറ്റു അധ്യാപികമാർ, പി. ടി. എ. പ്രസിഡന്റ്, എസ്. എസ്. ജി. അംഗങ്ങൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വെർച്വൽ അസംബ്ലി ഗൂഗിൾ മീറ്റ് വഴി നടത്തി. സാധാരണ അസംബ്ലി പോലെ തന്നെ പ്രാർത്ഥന, പതാക ഗാനാലാപനം,പ്രതിജ്ഞ, ദേശഭക്തി ഗാനാലാപനം, ആശംസകൾ കൈമാറൽ, ദേശീയഗാനാലാപനം എന്നീ ചടങ്ങുകൾ ഉണ്ടായിരുന്നു. പതാക വരയ്ക്കൽ-നിറം നൽകൽ, ക്വിസ് മത്സരം, കഥാപാത്രാവിഷ്‌ക്കാരം(സ്വാതന്ത്ര്യ സമരസേനാനികൾ), സ്വാതന്ത്യ ദിന തൊപ്പി നിർമാണം, പ്രസംഗം, കുറിപ്പ് തയ്യാറാക്കൽ, പതിപ്പ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.