ഗവ. വി എച്ച് എസ് എസ് കൈതാരം/വൊക്കേഷണൽ ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വൊക്കേഷണൽ ഹയർസെക്കന്ററി

ക്രമനംബർ അധ്യാപിക/അധ്യാപകൻ വിഷയം
1 അശോകൻ സി പ്രിൻസിപ്പാൾ
2 പ്രിയ സി എസ് NVT കെമിസ്ട്രി
3 സറീന പി എസ് VT EDS
4 നാസർ ഇ എച്ച് VT FBM
5 വിനോജ് കുമാർ വി VT ORFT
6 ബിന എസ് ആർ NVT ഫിസിക്സ്
7 സബീൽ ബിൻ സത്താർ VT AST
8 ജിനി പോൾ NVT ബയോളജി
9 മേരി പി ജോസ് NVT മാത്സ്
10 നീന യു എൻ NVT ED
11 ജോമോൾ ആൻറണി VI ORFT
12 വിനു വി ടി VI FBM
13 സിജു കെ എസ് VI AST
14 പ്രമോദ് കുമാർ ഡി VI EDS
15 ബിജു എസ് LTA ORFT
16 കൃഷ്ണരാജ് ടി ആർ LTA EDS
17 സലിജകുമാരി പി കെ LTA AST
വി എച്ച് എസ് എസ് കെട്ടിടം
അശോകൻ സി (പ്രിൻസിപ്പാൾ)


ജില്ലയിലെ തന്നെ വളരെ പഴക്കമുള്ള വി എച്ച് എസ് എസ് സ്കൂൾ ആണ് കൈതാരം. നമ്മുടെ സ്കൂളിൽ നടത്തപ്പെടുന്ന കോഴ്സുകൾ താഴെ പറയുന്നു,,,,
1. ഓർണമെന്റൽ ഫിഷ് ടെക്നീഷ്യൻ
2. ഫിഷിംങ്ങ് ബോട്ട് മെക്കാനിക്ക്
3. ഓട്ടോ സർവ്വീസ് ടെക്നീഷ്യൻ
4. ഇലക്ട്രിക്കൽ ഡൊമസ്റ്റിക്ക് സൊലൂഷ്യൻ

നാല് കോഴ്സുകളും സയൻസ് സ്ട്രീമിൽപ്പെടുന്നു. ആദ്യ രണ്ടെണ്ണം ബയോളജി സ്ട്രീമിലും അവസാന രണ്ടെണ്ണം എഞ്ചിനീയറിംങ്ങ് സ്ട്രീമിലും. പല പരിമിതികൾ ഉണ്ടെങ്കിലും തുടർച്ചയായി 70% മുകളിൽ റിസൽറ്റ് എത്തിക്കാൻ നമ്മുക്ക് ആയിട്ടുണ്ട്. ദേശത്തിന്റ പൊതുവായ പിന്നോക്കാവസ്ഥയിലും മോശമല്ലാത്ത റിസൽറ്റ് കരസ്ഥമാക്കാൻ സാധിച്ചത് അധ്യാപകരുടെയും, പി ടി എ, എസ്എം സി , എം പി ടി എ യുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ്.

തൊഴിലധിഷ്ടിത കോഴ്സ് നടത്തി കൊണ്ടു പോകുവാൻ ഉള്ള പരിമിതികൾ സർക്കാർ , പി ടി എ , എസ് എം സി , എന്നിവയുടെ സഹായത്തോടെ തരണം ചെയ്യാൻ നമുക്ക് സാധിച്ചിട്ടുണ്ട്. സർക്കാരിന്റെ കിഫ് ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു.

തൊഴിലധിഷ്ടിത വിദ്യാഭ്യാസമേഖല ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിലവിലുള്ളതും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒന്നുമാണ്. 1983 ലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയമായി ഇത് കേരളത്തിൽ നടപ്പിൽ വരുത്തിയത്. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ എന്ന വിശാലമായ ആശയപ്രതലത്തിലാണ് വി.എച്ച്.എസ്സ്.ഇ അവതരിപ്പിച്ചതും ഇക്കാലമത്രയും പ്രവർത്തിച്ചു വന്നതും.

യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ പലയിടത്തും കുട്ടികൾ പഠനത്തോടൊപ്പം തൊഴിലും പഠിക്കുക എന്നത് ഒരു രീതിയാണ്. ഇതിലൂടെ കുട്ടിയെ വളരെ നേരത്തെ തന്നെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യവും, ജീവിതത്തെ വളരെ പക്വതയോടെ സമീപിക്കുവാനും പ്രാപ്തനാക്കുക എന്ന ലക്ഷ്യവുമാണ് മുന്നോട്ടു വയ്ക്കുന്നത്.

ഹയർസെക്കന്ററിയും, വൊക്കേഷണൽ ഹയർസെക്കന്ററിയും കേരളത്തിൽ വളരെ പ്രാധാന്യത്തോടെ സമീപിക്കേണ്ട രണ്ട് വിദ്യാഭ്യാസമേഖലകളാണെങ്കിലും നിർഭാഗ്യവശാൽ വൊക്കേഷണൽ ഹയർസെക്കന്ററിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നത് വസ്തുതയാണ്. കേരളത്തിൽ മാത്രം 389 സ്കൂളുകളിലായി സർക്കാർ, എയ്ഡഡ് മേഖലകളിലായി 30,000 കുട്ടികൾ വി.എച്ച്.എസ്സ്.ഇ യിൽ പഠിക്കുന്നുണ്ട്. ഇപ്പോഴും ബാലാരിഷ്തകൾക്ക് നടുവിലാണ് വി.എച്ച്.എസ്സ്.ഇ. വിദ്യാഭ്യാസ വിചക്ഷണൻമാരിൽ നിന്നോ സർക്കാരിൽ നിന്നോ ശരിയായ പരിഗണന ഈ മേഖലക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്.

അക്കമിട്ട് പറയാൻ തക്കവണ്ണം നിരവധി പരാധീനതകൾക്ക് നടുവിലാണ് ഇപ്പോഴും ഒട്ടുമിക്ക വി.എച്ച്.എസ്സ്.ഇ സ്കൂളുകളും പ്രവർത്തിക്കുന്നത്. സ്വന്തമായ കെട്ടിടവും, ലാബ് സൗകര്യങ്ങളും മറ്റും ഇപ്പോഴും പല സ്കൂളുകൾക്കും ഇല്ല എന്നുള്ളത് ഒരു വസ്തുതയണ്.

1983 ൽ വി.എച്ച്.എസ്സ്. ഇ കേരളത്തിൽ പ്രവർത്തനമാരംഭിക്കുമ്പോൾ ഉണ്ടായിരുന്ന അതിന്റെ പല ലക്ഷ്യങ്ങളും ഇപ്പോഴും നേടാൻ കഴിയാതെ കിടക്കുന്നുണ്ട്. കേരളത്തിൽ തന്നെ ആദ്യ വർഷത്തിൽ (1984) പ്രവർത്തനമാരംഭിച്ച വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ഒന്നാണ് കൈതാരം ഗവ. വി.എച്ച്.എസ്സ്.എസ്സ്. ഇക്കഴിഞ്ഞ നീണ്ട 34 വർഷങ്ങളിലായി 6000 ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്ന് വി.എച്ച്.എസ്സ്.ഇ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ എത്രപേർ അവർ പഠിച്ച് തൊഴിലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നു എന്ന് അന്വേഷിച്ചാൽ അവരുടെ എണ്ണം വളരെ കുറവാണ് എന്ന് മനസ്സിലാകും. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു കാര്യം വളരെ വ്യക്തമാണ്. ഈ സ്കൂളിൽ നിലവിലുള്ള വി.എച്ച്.എസ്സ്. ട്രെഡുകൾ വളരെ മികച്ചതും നല്ല തൊഴിൽ സാധ്യതകൾ ഉള്ളതുമാണ്. എന്നാൽ പഠനം കഴിഞ്ഞിറങ്ങിയവരിൽ മിക്കവരും മറ്റ് തൊഴിൽ മേഖലകൾ തേടി പോയിരിക്കുന്നതായി കാണാൻ കഴിയും.