എൽ.എഫ്.യു,പി സ്കൂൾ നെടിയക്കാട്

11:33, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29330 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ കരിംകുന്നം വില്ലേജിൽ കരിംകുന്നം പഞ്ചായത്തിലെ ഏഴാം വാർഡിൽ നെടിയകാട് എന്നഗ്രാമത്തിലാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ‍സ്ഥിതി ചെയ്യുന്നത്.കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ.

എൽ.എഫ്.യു,പി സ്കൂൾ നെടിയക്കാട്
വിലാസം
നെടിയകാട്

കരിങ്കുന്നം പി.ഒ.
,
ഇടുക്കി ജില്ല 685586
,
ഇടുക്കി ജില്ല
സ്ഥാപിതം6 - 6 - 1955
വിവരങ്ങൾ
ഫോൺ04862 243404
ഇമെയിൽlfnediakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്29330 (സമേതം)
യുഡൈസ് കോഡ്32090700402
വിക്കിഡാറ്റQ64615256
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകരിങ്കുന്നം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനിയമ്മ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോസ് പുലിയളക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ജോയ്‌സി ജോമോൻ
അവസാനം തിരുത്തിയത്
15-02-202229330


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഞങ്ങളുടെ പ്രവർത്തനങ്ങൾ അറിയാൻ.... ഞങ്ങളെ പിന്തുടരാം....

Facebook

ആമുഖം

1955 ൽ ആരംഭിച്ച സേവനത്തിന്റെ പാതയിൽ 67 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതി ക്ഷേത്ര൦ ഇന്ന് വളർച്ചയുടെ പന്ഥാവിൽ അവിരാമം മുന്നോട്ട്‌ നീങ്ങുകയാണ്‌. ഇന്നാട്ടിലെ അനേകായിരങ്ങൾക്ക് മാർഗ്ഗദീപമാകാൻ, മൂല്യബോധമുളള കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരായ അധ്യാപക അനദ്ധ്യാപകരും രക്ഷാകർത്തൃ സംഘടനയും ഉൾപ്പെട്ട ഈ സമൂഹത്തെ വിശുദ്ധ കൊച്ചുത്രേസ്യയായുടെ പരിശുദ്ധ കരങ്ങൾ മുന്നോട്ട് നയിക്കുന്നു.

മുന്നോട്ട് നീങ്ങുന്ന ലിറ്റിൽ ഫ്ലവർ തിരിഞ്ഞു നോക്കുമ്പോൾ അഭിമാന പുളകിതയാകുന്നു. കാരണം ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തന നിരതരായിരിക്കുന്ന അനേകം വത്സല സന്താനങ്ങളെ ലോകത്തിന്റെ നാനാ ഭാഗത്തും അവൾ കാണുന്നു. ജഗതീശ കരങ്ങളിൽ ആശ്രയമർപ്പിച്ചിരിക്കുന്ന ലിറ്റിൽ ഫ്ലവർറിന് ഭാവിയെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളത്.

കരിംകുന്നത്തെയും പരിസര പ്രദേശങ്ങളിലേയും സാംസ്കാരികവും സാമൂഹികവുമായ വളർച്ചെക്കെല്ലാം പ്രചോദനമായി നിലകൊണ്ടിട്ടുള്ള ഈ സ്ഥാപനം വിജ്ഞാനത്തോടൊപ്പം ജീവിത വിശുദ്ധിയും പകർന്നുകൊടുക്കുന്നു.


ഭൗതികസൗകര്യങ്ങൾ

നെടിയകാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ഒന്ന് മുതൽ ഏഴുവരെ ക്ലാസ്സുകളാണുള്ളത്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി വിദ്യാലയവും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നൽകുന്നതിനായി 2017 ൽ പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു. ഇതിൽ സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, 3000 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി, ഓഡിറ്റോറിയം, അറ്റാച്ഡ് ബാത്‌റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യക യൂറിനൽ എന്നിവ ഉൾപ്പെടുന്നു.പോഷക സമ്പുഷ്ടമായ ആഹാരം കുട്ടികളുടെ വളർച്ചക്ക് വളരെ ആവശ്യമാണ് . അതിനാൽ അത്യാധുനിക പാചകപുരയും പണികഴിപ്പിച്ചിരിക്കുന്നു. മെച്ചപ്പെട്ട പഠനസൗകര്യം ഒരുക്കുന്നതിനായി KITE നൽകിയ 5ലാപ്ടോപ്പും 2 പ്രോജെക്ടറും കൂടാതെ MLA ഫണ്ടിൽ നിന്നും ലഭിച്ച 3 ലാപ്ടോപ്പും ഉപയോഗിച്ചു ഓൺലൈൻ പഠനം സുഗമമായി കൊണ്ടുപോകുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധതരം ഇൻഡോർ ഔട്ഡോർ ഗെയിംമുകളും വിശാലമായ കളിസ്ഥലവും ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗൈഡിങ് ,JRC, KCSL

ക്ലബുകൾ

സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് , പ്രവർത്തിപരിചയ ക്ലബ് , മാത്‍സ് ക്ലബ്,സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ജൈവവൈവിധ്യ പാർക്ക് , വിദ്യാരംഗം കലാസാഹിത്യവേദി,നല്ലപാഠം-നന്മ, , ലാംഗ്വേജ് ക്ലബ്, റോഡ് സേഫ്റ്റി, ദുരന്തനിവാരണ ക്ലബ്,എക്കോ ക്ലബ്,ഐടി ക്ലബ്

സാരഥികൾ

സ്റ്റാഫ് പട്ടിക 2021-2022
ക്രമ നമ്പർ പേര് തസ്ഥിക
1 ആനിയമ്മ ജോർജ് ഹെഡ്മിസ്ട്രസ്
2 റെജി മാനുവൽ യു പി എസ് റ്റി
3 സംഗീത എ യു പി എസ് റ്റി
4 ഷേർലി കെ കെ എൽ പി എസ് റ്റി
5 ജിൻസി പീറ്റർ എൽ പി എസ് റ്റി
6 രേഷ്മ രവി എൽ പി എസ് റ്റി
7 ആൽബി ടോമി എൽ പി എസ് റ്റി
8 സിനി ജോസഫ് സംസ്കൃതം
9 മോളി ജോൺ ഹിന്ദി
10 ലൗലി  പി വി ഒ എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൊടുപുഴയിൽ നിന്ന് പാലാ റൂട്ടിൽ ബസ് മാർഗം എത്താം.(8കിലോമീറ്റർ)

{{#multimaps: 9.858553594138977, 76.69327473674382| width=600px | zoom=13 }}