ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്
2018 - 19 വർഷത്തിലാണ് ആലംപാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭിച്ചത്. ആരംഭ കാലം മുതൽ തന്നെ വളരെ സജീവമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ ക്ലബ്ബ്. എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ പ്രത്യേക ക്ലാസ്സുകൾ ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്നു. അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും ചെയ്തുവരുന്നു. കൂടാതെ സ്കൂളിലെ മറ്റുള്ള കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിനായി വിവിധ പ്രവർത്തനങ്ങളും ട്രെയിനിങ്ങുകളും ക്ലബ് അംഗങ്ങൾ വഴി നൽകുന്നു. ശ്രീമതി ജ്യോതി മോൾ പി ജോസഫ് ടീച്ചറും ശാന്ത ടീച്ചറും ആയിരുന്നു ആദ്യ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ. ആദ്യ മൂന്ന് ബാച്ചിൽ (2018 - 20, 2019-21 , 2019 - 22 ) 25 കുട്ടികളും ഇപ്പോൾ (2021 - 23) 28 കുട്ടികളും അംഗങ്ങളാണ്. നിലവിൽ എസ് ഐ ടി സി യൂസഫ് മാഷും സിന്ധു ടീച്ചറും ആണ് ലിറ്റിൽ കൈറ്റ്സി ന് നേതൃത്വം നൽകുന്ന അധ്യാപകർ.
11022-G. H. S. S. Alampady-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11022-G. H. S. S. Alampady |
യൂണിറ്റ് നമ്പർ | LK/2018/11022 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
ഉപജില്ല | കാസറഗോഡ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | യൂസഫ് ബി.ഐ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധു .വി |
അവസാനം തിരുത്തിയത് | |
13-02-2022 | 11022 |