ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ് 2021-22

ലോകപരിസ്ഥിതിദിനം 🌴

ജൂൺ 5

ഈ മഹാമാരിക്കാലത്തും 2021 - ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ അസംബ്ലി നടത്തുകയുണ്ടായി. 'വനങ്ങൾ പ്രകൃതിയുടെ സമ്പത്താണെന്നും, വൃക്ഷങ്ങൾ നടുന്നതിലൂടെ ഭൗമോന്തരീക്ഷത്തിലെ താപനില കുറയ്ക്കാമെന്നും, മരം ഒരു വരമാണെന്നുമുള്ള സന്ദേശം കുട്ടികളിലെത്തിക്കാനും സ്വന്തം വീട്ടിൽ വൃക്ഷ തൈകൾ നടുവാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി. പോസ്റ്റർ നിർമ്മാണം, വൃക്ഷ തൈ നടീൽ, പരിസ്ഥിതി ദിന സന്ദേശങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ വീടുകളിൽ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. വൃക്ഷതൈ നടീൽ, വൃക്ഷ മുത്തശ്ശിയെ ആദരിക്കൽ, വീഡിയോ നിർമാണം, സ്ലൈഡ് പ്രസന്റേഷൻ, പോസ്റ്റർ രചന, പരിസ്ഥിതി ദിന ക്വിസ്, ഫോട്ടോ ഗ്രഫി മത്സരം, കൃഷിത്തോട്ട നിർമാണം എന്നിവ നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു.

ചിത്രങ്ങൾ ചിത്രശാലയിൽ

ഔഷധത്തോട്ട നിർമാണം 🌴

ജൂലൈ 12 ന് ഔഷധസസ്യങ്ങളുടെ പ്രാധാന്യം, ഉപയോഗം, അവയുടെ പരിചരണം എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി സ്കൂളിൽ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടം നിർമിച്ചു. നീല അമരി, അഗത്തി ചീര, അയ്യമ്പന, മല ഓരില, വാതം കൊല്ലി, അങ്കോലം, കരളകം, ഇരുവേലി‍, മഞ്ഞറൊട്ടി, മുഞ്ഞ, ചെത്തികൊടുവേലി, നാഗമല്ലി, കേശവർദ്ധിനി തുടങ്ങിയ ചെടികൾ നട്ടു പിടിപ്പിച്ചു.

മാലിന്യ നിർമാർജന ബിന്നുകൾ ക്രമീകരിക്കൽ

സ്കൂളും പരിസരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിന്റെ വിവിധ ബ്ലോക്കുകളിൽ വേസ്റ്റ് ബിന്നുകൾ ജൂലൈ 30 ന് ക്രമീകരിച്ചു. മൂന്നു വ്യത്യസ്ത തരത്തിലുള്ള ബിന്നുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പച്ച നിറത്തിലുള്ള ബിന്നിൽ ജൈവ മാലിന്യങ്ങളും നീല നിറത്തിലുള്ള ബിന്നിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മഞ്ഞ ബിന്നിൽ പേപ്പറുകളും ഗ്ലാസ്‌ മാലിന്യങ്ങളും നിക്ഷേപിക്കുന്നു

പച്ചക്കറിത്തോട്ട നിർമാണം 🌴

ജൂലൈ 30

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവന്റെ സഹകരണത്തോടുകൂടി സ്കൂൾ മട്ടുപ്പാവിൽ പച്ചക്കറിത്തോട്ടം സജ്ജീകരിച്ചു. ജൈവകൃഷി രീതിയെകുറിച്ചും കീടനാശിനി മുക്ത ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇതിലൂടെ സാധിച്ചു. ഇക്കോക്ല്‌ബും കാർഷികക്ലബും ചേർന്നുള്ള സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി ഉദ്ഘാടനം

പേപ്പർ ക്രാഫ്റ്റ് നിർമാണം

ഓഗസ്റ്റ്16

പാഴ് വസ്തുക്കളെ എപ്രകാരം അലങ്കാരവസ്തുക്കളും മറ്റു ഉപയോഗപ്രദവുമായ വസ്തുക്കളാക്കിമാറ്റാം എന്നതിനെക്കുറിച്ച് വീഡിയോ ക്ലാസുകൾ നൽകി. അതനുസരിച്ചു കുട്ടികൾ വിവിധ ക്രാഫ്റ്റ് വർക്കുകൾ ചെയ്യുകയും അതിന്റെ വീഡിയോ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു.

കർഷകരെ ആദരിക്കൽ

ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ചു കാർഷികവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി സ്കൂൾ പരിസരത്തുള്ള മുതിർന്ന കർഷകരെ ആദരിക്കുകയും കുട്ടികൾ അവരുമായി അഭിമുഖസംഭാഷാണത്തിലേർപ്പെടുകയും ചെയ്തു.

അമ്മമരം പദ്ധതി 🌴

ഒക്ടോബർ 2

വീട്ടിൽ നാടൻ ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെയും രക്ഷകർത്താക്കളെയും ബോധവൽക്കരിക്കുന്നതിനായി സ്കൂളിൽ അമ്മമരം പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി ഓരോ കുട്ടിയും അവരവരുടെ അമ്മയെക്കൊണ്ട് ഓരോ ഫലവൃക്ഷതൈ വീടുകളിൽ നടുകയുണ്ടായി.

മണ്ണിര കമ്പോസ്റ്റ് നിർമാണം

ഒക്ടോബർ 7

ജൈവമാലിന്യങ്ങൾ സ്കൂൾ വളപ്പിൽ നിന്ന് നീക്കം ചെയ്യുന്നതിനും ഇത്തരം മാലിന്യങ്ങളെ വളമാക്കുന്നതിനും അതിനെ കൃഷിക്കുപയോഗിക്കുന്നതിനുമായി ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മണ്ണിരകമ്പോസ്റ്റ് പിറ്റ് സ്ഥാപിച്ചു സ്കൂളിലെ ജൈവമാലിന്യങ്ങളെ വളമാക്കാനും അത് കൃഷിക്കുപയോഗിക്കാനും സാധിക്കുന്നു

ചിത്രശാല

പരിസ്ഥിതി ക്ലബ്ബ് 2018-19

പരിസിഥിതി ദിനാചരണം

ജൂൺ 5

ഹരിതോത്സവം ബാലരാമപുരം ബി. ആർ. സി തലം പരിസ്ഥിതി ദിനാഘോഷം 05.06.2018 10.30 മണിക്ക് നമ്മുടെ സ്ക്കൂളിൽ നടന്നു. ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചു‌.ജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നിർവ്വഹിച്ചു.

വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഹരിതോത്സവം 2018 ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനവും ഹരിതസേനാ രൂപവത്ക്കരണവും ജില്ലാ പ്രോജക്റ്റ് ഓഫീസർ ശ്രീ ബി. ശ്രീകുമാർ നിർവ്വഹിച്ചു. പാഠത്തിനപ്പുറം കൈപുസ്തക വിതരണോത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂ൪ സതീഷ് നിർവ്വഹിച്ചു. വെങ്ങാനൂർ കൃഷി ഓഫീസർ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

ശുചിത്വ മിഷൻ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജൻ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയർമാൻ ശ്രീ സുനിൽക്കുമാർ അധ്യക്ഷനായിരുന്നു. ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു.