സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/ചരിത്രം
കൊച്ചിരാജ്യം വാണരുളിയ ശക്തൻ തമ്പുരാൻറെയും തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മയുടെയും കേരള വർമ്മ പഴശ്ശി യുടെയും കുതിര കുളമ്പടികൾ പതിഞ്ഞ കൊച്ചി തിരുവിതാംകൂർ അതിർത്തി വേർതിരിച്ച് കൊതി കല്ലുകളുടെ ചരിത്ര പൈതൃക ഭൂമി കൊച്ചി-തിരുവിതാംകൂർ അതിർത്തി വേദനിച്ച കല്ലുകളുടെ ചരിത്രം കൊച്ചി തിരുവിതാംകൂർ അതിർത്തി വേർതിരിച്ച്
കുഴിക്കാട്ടുശ്ശേരി ഗ്രാമം
കേരളചരിത്രവുമായി അഭേദ്യം വിധം ബന്ധം പുലർത്തുന്ന ചരിത്രസംഭവങ്ങൾ കുഴിക്കാട്ടുശ്ശേരി യുടെ തനതായ മുതൽക്കൂട്ടാണ്. പ്രകൃതി സൗന്ദര്യത്തിൽ മുങ്ങി നീരാടുന്ന പ്രദേശമാണ് കുഴിക്കാട്ടുശ്ശേരി. സസ്യലതാദികൾ കൊണ്ട് കവിത രചിച്ച പുരയിടങ്ങൾ ആണെന്നും. നാട്ടിനിർത്തിയ പൊന്നാലില കുടകൾ പോലെയുള്ള കമുകുകളും തെങ്ങുകളും. തലയിൽ പാള തൊപ്പിയുമായി പാടങ്ങളിൽ വിയർപ്പൊഴുക്കുന്ന കർഷകർ. ഇതാണ് പ്രകൃതിരമണീയമായ കുഴിക്കാട്ടുശ്ശേരി ഗ്രാമം.
കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ ത്രിശ്ശിവപേരൂരിലെ ചരിത്രം മയങ്ങിക്കിടക്കുന്ന പട്ടണങ്ങളായ കൊടുങ്ങല്ലൂർ മാള ചാലക്കുടി തുടങ്ങിയ നഗരങ്ങൾ കുഴിക്കാട്ടുശ്ശേരി ലേക്ക് തൊട്ടു കിടക്കുന്നു. കുഴിക്കാട്ടുശ്ശേരി ഇന്ന് വലുപ്പത്തിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ആളൂർ ഗ്രാമപഞ്ചായത്തിലാണ്.
കുഴിക്കാട്ടുശ്ശേരിക്ക് അണ്ണല്ലൂർ വില്ലേജ് പടിഞ്ഞാറ് പുത്തൻചിറ വില്ലേജ് വടമ വില്ലേജും വടക്കു ആളൂർ വില്ലേജ് സ്ഥിതിചെയ്യുന്നു. നാലു വില്ലേജുകൾ ആൽ ചുറ്റപ്പെട്ട പ്രൗഡിയോടെ നിൽക്കുന്നു ഈ കൊച്ചു ഗ്രാമം.
കൊടുങ്ങല്ലൂർ കേന്ദ്രമായി ഭരിച്ചിരുന്ന ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു കുഴിക്കാട്ടുശ്ശേരി.
പിന്നീട് കുഴിക്കാട്ടുശ്ശേരി ഗ്രാമം അറിയപ്പെടുന്നത് വിശുദ്ധ മറിയം ത്രേസ്യയുടെ നാമധേയത്തിലാണ് ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിൽ ജനിക്കുകയും പ്രവർത്തന കാലഘട്ടം മുഴുവനും ഹോളിഫാമിലി സന്യാസിനി സമൂഹത്തിന് സമർപ്പിക്കുകയും ധന്യൻ വിതയത്തിൽ പിതാവിൻറെ ചുമതലയുള്ള ഈ കന്യാ സമൂഹത്തിൽ തുടർ ജീവിതം ദൈവത്തിനു സമർപ്പിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. ഇന്ന് ലോകം മുഴുവനും ഈ കുഴിക്കാട്ടുശ്ശേരി ഗ്രാമത്തെ അറിയപ്പെടുന്നത് വിശുദ്ധ മറിയം ത്രേസ്യയുടെ നാമധേയത്തിലാണ്.
ആദ്യ കാല അദ്ധ്യാപകർ-
റവ.സി.അന്ന,
റവ.സി.ആനീസ്
റവ.സി.പയസ്
റവ.സി.ദോർത്തി
കൊച്ചി വിദ്യാഭ്യാസ മേഖലയിൽ ആയിരുന്ന ഈ വിദ്യാലയം 1946ൽ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള സെൻട്രൽ ഡിവിഷന്റെ കീഴിലാക്കി.
എച്ച്.എസ്. വിഭാഗം 1946 ജൂൺ ഒന്നാം തിയതി എച്ച്.എസ്. സെക്ഷൻ എട്ടാം ക്ലാസ്സിൽ 24 വിദ്യർത്ഥികളുമായി ആരംഭിച്ചു.എച്ച്.എസ്. പ്രഥമ ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റ സി.ബിയാട്രീസ് 31 വർഷക്കാലം
നിസ്തുല സേവനം കാഴ്ചവച്ചു.
ആദ്യ കാല അദ്ധ്യാപിക- എ.ജെ.മേരി(റവ.സി.അനസ്താസിയ) പി.കെ.മേരി 1953ൽ യു.പി വിഭാഗത്തിൽ ആൺക്കുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. രജതജൂബിലി സ്മാരകമായി പിൻമുറ്റത്ത് ഒരു സ്റ്റേജ് പണിതു.സി.ബിയാട്രീസിന്റെ വിരമിയ്ക്കൽ ഒരോർമ്മയാകാൻ കുണ്ടായിൽ ഒരു
വെയിറ്റിങ്ങ് ഷെഡ് പണിതു. തുടർന്ന് റവ.സി. സിപ്രിയാൻ
റവ.സി. അനസ്താസിയ 79-80 റവ.സി. ഡൊമിറ്റില 80-84 റവ.സി. വെനാൻസിയ 84-91 റവ.സി. ട്രീസ വർഗ്ഗീസ് 91-03 റവ.സി. അർച്ചന -2003- എന്നിവർ ഭരണസാരഥ്യം നിർവഹിച്ചു. റവ സി.ജ്യോതിസ് റവ സി.മിനി കെ.എക്സ് രജതജൂബിലി
1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു. സി.വെനാൻസിയയുടെ കാലത്താണ് പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകിയ നോട്ടുബുക്കു നിർമ്മാണം നടന്നത്.ആയിടയ്ക്ക് ഉച്ചക്കഞ്ഞി വിതരണം നിലവിൽ വന്നു.പി.ടി.എയുടെ ശ്രമഫലമായി അരീയ്ക്കൽ കുണ്ടിൽ ഒരു വെയിറ്റിങ്ങ് ഷെഡ് പണികഴിപ്പിച്ചു.സ്ക്കുൾ ചരിത്രത്തിൽ ആദ്യമായി എസ്.എസ്.എൽ.സിയിൽ 100% വിജയം നേടിയത് ഈ വർഷം തന്നെ.1995ൽ കമ്പ്യൂട്ടർ സെന്റർ നിലവിൽ വന്നു.1996ൽ ഹൈസ്ക്കൂൾ സുവർണ്ണജുബിലി സ്മാരകമായി ഒരു റീഡിങ്ങ് റൂം പണികഴിപ്പിക്കുകയും നിർധനരായ വിദ്യാർത്ഥികൾക്ക് ഒരു എൻഡോവ്മെൻറ് ഏർപ്പെടുത്തുകയും ചെയ്തു. സി.ട്രീസ വർഗ്ഗിസിന്റെ കാലത്താണ് മറിയം ത്രേസ്യ ഹാൾ പണികഴിപ്പിച്ചത്. 2000ൽ +2 നിലവിൽവന്നു.2003 ൽ സി. അർച്ചന ഭരണസാരഥ്യം ഏറ്റെടുത്തു . ഇക്കാലത്ത്ആധുനിക സൗകര്യങ്ങളോടുകൂടിയലൈബ്രറി ലാബ് , മൾട്ടിമിഡിയ റൂം തുടങ്ങിയവ ഉൾക്കൊള്ളിച്ച് കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം നാടിന് അഭിമാനമായി നിലക്കൊള്ളുന്നു .
വിദ്യാഭ്യാസ മേഖല
സ്ഥലങ്ങളിൽ കുഴിക്കാട്ടുശ്ശേരി യിൽ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ പോലുമുണ്ടായിരുന്നില്ല തികച്ചും പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ട സാധാരണ ജീവിതം നയിച്ചിരുന്ന ശരി നിവാസികളെ അറിവിൻറെ ലോകത്തേക്ക് നയിക്കുവാൻ സഹായിച്ചിരുന്നത് വിശുദ്ധ മറിയം ത്രേസ്യാമ്മ ആയിരുന്നു.
1915 നരേന്ദ്ര എവിടെ ശ്രമ ഫലമായി ഒരു വിദ്യാഭ്യാസ സ്ഥാപനവും കുഴിക്കാട്ടുശ്ശേരി സ്ഥാപിതമായി നാലാം ക്ലാസ് കഴിഞ്ഞാൽ ഇന്ന് അഞ്ചാം ക്ലാസ് ആണ് ഇന്നലെ അത് നാലര ക്ലാസ് എന്നാണ് അറിയപ്പെടുന്നത് ഈ വിദ്യാഭ്യാസ സ്ഥാപനം വളർന്ന് പന്ത്രണ്ടാം തരം വരെ ഉള്ളതായി ബിഷപ്പ് ജയിംസ് പഴയാറ്റിൽ തോമസ് ബിഷപ് പാനി കുളം ഈ വിദ്യാലയത്തിലെ സംഭാവനകളാണ് ഇവരിൽ പലരും കുഴിക്കാട്ടുശ്ശേരി യുടെ മകളാണ്
ഭൗതികസൗകര്യങ്ങൾ
1. വിശാലമായ ഈ സ്ക്കൂളിൽ 32 ക്ലാസ് മുറികളും ആൺക്കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 6 ടോയലറ്റും പെൺകുട്ടികൾക്കായി 32 ഗേൾസ് ഫ്രന്റലി ടോയലറ്റും സൈക്കിൾ പാർക്കിങ്ങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |