പി ആർ ഡി എസ് യു പി എസ് അമരപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി ആർ ഡി എസ് യു പി എസ് അമരപുരം
PRDS
വിലാസം
അമര

അമര പി.ഒ.
,
686546
,
കോട്ടയം ജില്ല
സ്ഥാപിതം16 - 2 - 1912
വിവരങ്ങൾ
ഫോൺ0481 2440544, 9446363911
ഇമെയിൽprdsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33324 (സമേതം)
യുഡൈസ് കോഡ്32100800607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രീ പ്രൈമറി & 1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ശാന്തകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നീതു കൃഷ്ണകുമാർ
അവസാനം തിരുത്തിയത്
09-02-202233324


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പി ആർ ഡി എസ് യു പി സ്കൂൾ അമരപുരം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ അമര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ആർ ഡി എസ് യു.പി.സ്കൂൾ അമരപുരം.

ചരിത്രം

പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ 1912 ൽ സ്ഥാപിച്ച വിദ്യാലയമാണിത്.1 മുതൽ 4 വരെ ക്ലാസ്സുകളുള്ള പ്രാഥമിക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ നെടുംതൂണായി നിൽക്കുന്ന ഈ വിദ്യാലയം അധ:സ്ഥിത പിന്നോക്ക ജന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ഒത്തിരിയേറെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് നിലനിന്നത്. തുടർന്നു

പട്ടികജാതിമാനേജ്മെന്റിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഏതാനും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്. ആരംഭകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്.1947 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചുകിട്ടി .2002-2003 അദ്ധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ 2 ഡി വിഷനുകളായി മാറി തുടർന്നു 2014ൽ ഈ സ്കൂളിന് 6, 7 ക്ലാസുകൾക്കുള്ള അംഗികാരം ലഭിക്കുകയും ഇതൊരു യൂ. പി.സ്കൂളായി മാറുകയും ഉണ്ടായി. ചങ്ങനാശ്ശേരി ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം 3 തവണ ഈ സ്കൂളിനു ലഭിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും മികച്ച കബ് ബുൾബുൾ യൂണിറ്റിനുള്ള ജില്ലാതല സമ്മാനം, മാടപ്പള്ളി ബ്ലോക്കിന്റെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം, ഏറ്റവും മികച്ച പി.റ്റി.എ.യ്ക്കുള്ള പുരസ്കാരം, ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ.യുടെ മികച്ച സ്കൂളിനുള്ള ജില്ലാതല പുരസ്കാരം ഉൾപ്പെടെ ധാരാളം നേട്ടങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സാമൂഹ്യ ശാസ്ത്ര ക്ലബ്


അമരപുരം PRDS UP സ്കൂളിലെ 2021-22 വർഷത്തെ സമൂഹ്യ ക്ലബിൻ്റെ ഉദ്ഘാടനം ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ T S സലിം ഉദ്ഘാടനം ചെയ്തു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം ,ഒരു യുദ്ധം ഉണ്ടാക്കുന്ന കെടുതികൾ ,സമാധാനത്തിൻ്റെയും അഹിംസാ സിദ്ധാന്തത്തിൻ്റെയും പ്രസക്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ക്ലബ് സെക്രട്ടറി കുമാരി അമൃത പി അനീഷ് ' ,കൺവീനർ മാസ്റ്റർ അഭിനവ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു മാസ്റ്റർ രഞ്ജിത്ത് ലാൽ ആലപിച്ച ലളിതഗാനവും ,ഹിരോഷിമാ വീഡിയോ പ്രദർശനവും പരിപാടിയെ ഗംഭീരമാക്കി. SALIM

  • പ്രവർത്തിപരിചയ ക്ലബ്

പിആർഡിഎസ് യു പി സ്കൂളിലെ ക്ലബ്ബിൻറെ പ്രവർത്തന റിപ്പോർട്ട് 1995ലാണ് ക്ലബ്ബ് നമ്മുടെ സ്കൂളിൽ രൂപീകൃതമായത് അന്നുമുതൽ സ്കൂളിലെ കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും .അവരെ പ്രവർത്തിപരിചയ ക്ലബ്ബിൻറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അതിലെ സെക്രട്ടറി ജോയിൻ സെക്രട്ടറി പ്രസിഡൻറ് വൈസ് പ്രസിഡൻറ് എന്നിവരെ ക്ലബ്ബിൻറെ ഭാരവാഹികളായി തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ കൊടുക്കുകയും അങ്ങനെ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു .കൊണ്ടുപോവുകയും ചെയ്തു വരുന്നു.ഓരോ വർഷവും കുട്ടികളെ നമ്മൾ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നേരത്തെ തന്നെ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ടുന്നപരിശീലനങ്ങൾ നൽകി എല്ലാ വർഷവും നമ്മൾ കുട്ടികളെ പങ്കെടുപ്പിക്കും എല്ലാവർഷവും കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട് .എൽപി നിന്നും യുപിയിൽ നിന്നുമായി ആകെ 20 ഇനങ്ങളിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത് മത്സരയിനങ്ങളിൽ ഭൂരിഭാഗത്തിനും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങാറുണ്ട് .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മാസത്തിൽ ഒരു ദിവസം പരിശീലന ക്ലാസുകൾ നൽകി വരുന്നുണ്ട്.കോവിഡ പ്രതിസന്ധി കാലഘട്ടത്തിലും കുട്ടികൾക്ക് മത്സര മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുകയും നടത്തുകയും ചെയ്തിരുന്നു അതുപോലെതന്നെ ഈ സമയത്ത് നമ്മൾ പരിശീലനക്കളരികൾ നടത്തുകയുണ്ടായി.ഓൺലൈൻ ആയിട്ടും സ്കൂൾ തുറക്കുന്ന സമയത്ത് സ്കൂളിൽ വെച്ചും ഇപ്പോഴും പരിശീലന ക്ലാസുകൾ നടന്നുവരുന്നുണ്ട്.

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പ്രത്യക്ഷ രക്ഷ ദൈവസഭ ( PRDS)

കേരളത്തിൽ 1909 ൽ സ്ഥാപിക്കപ്പെട്ട മതമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ പൊയ്കയിൽ ശ്രീകുമാരഗുരുദേവനാണ് ഈ മതത്തിന്റെ സ്ഥാപകൻ. മതപ്രസ്ഥാനത്തിലെ അനുയായികളും വിശ്വാസികളും ഗുരുദേവനെ ദൈവമായി വിശ്വസിക്കുന്നു. ചരിത്രത്തിൽ പിന്തള്ളപ്പെട്ടു പോകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യപ്പെട്ട മുഴുവൻ കറുത്ത സമൂഹത്തെയും പി ആർ ഡി എസ് ഉൾക്കൊള്ളുന്നു എന്നാണ് അവരുടെ വിശ്വാസം. പ്രത്യക്ഷ രക്ഷ ദൈവസഭയുടെ മുഖപത്രമായിരുന്നു ആദിയാർ ദീപം

നാൾവഴി

സ്കൂൾ സ്ഥാപിച്ച വർഷം 1912

STD V ആരംഭിച്ച വർഷം 1947

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • -


വഴികാട്ടി

{{#multimaps:9.451476028323075, 76.5959684968022| width=800px | zoom=16 }}