ഉള്ളടക്കത്തിലേക്ക് പോവുക

പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിൽ നിലവിലുള്ള വിവിധ ക്ലബ്ബുകൾ താഴെപ്പറയുന്നവയാണ് :

സയൻസ് ക്ലബ് :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.

  • ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു.
  • ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടന്നു.
  • ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.  
  • യൂറീക്കാ വിജ്ഞാനോത്സവം സ്‌കൂൾ തലം നടത്തി.  
  • ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
  • സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.   
  • ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.
  • പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.

മാത്‍സ് ക്ലബ്  :-

സോഷ്യൽ സയൻസ് ക്ലബ്  :-

വിദ്യാരംഗം കലാ സാഹിത്യ വേദി :-

ഇംഗ്ലീഷ് ക്ലബ്  :-

ഹിന്ദി ക്ലബ്  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .

  • ജൂൺ 5 പരിസ്ഥിതി ദിനത്തിനും ജൂൺ 19 വായനാ ദിനത്തിനും കുട്ടികൾ പോസ്റ്ററുകൾ നിർമിച്ചു.
  • ഹിന്ദി സാഹിത്യ സാമ്രാട്ട് മുംശി പ്രേം ചന്ദിന്റെ ജന്മദിനമായ ജൂലൈ 31  ന് അദ്ദേഹത്തെ പറ്റിയുള്ള വീഡിയോ കണ്ട് കുറിപ്പ് തയ്യാറാക്കി. 
  • സ്വാതന്ത്ര ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. 
  • സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന്റെ ഭാഗമായി കവിതാ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടത്തി. 
  • നവംബർ 14 ശിശു ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.
  • സുരീലി ഹിന്ദി യുടെ കവിതകൾ കുട്ടികൾ കരോക്കേ ചേർത്ത് പാടിയ വീഡിയോ തയ്യാറാക്കി. 

അലിഫ് ക്ലബ് (അറബിക്) :-

സംസ്‌കൃതം ക്ലബ്  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്‌കൃതം  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ  പരിപാടികൾ നടത്തി വരുന്നു.

  • വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു.
  • രാമായണ മാസവുമായി കഥാ കഥനം, കഥാപാത്രാവിഷ്കാരം, പ്രശ്നോത്തരി തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിച്ചു.
  • വിവിധ പരിപാടികളോടെ സംസ്‌കൃത വാരാചരണം നടത്തി.