ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗൈഡിങ്
ആമുഖം

സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൽ പവലിന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൽ പവൽ ആണ് ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. ഇന്ത്യയിലെ സ്കൗട്ടിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്.സംഘടനയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. യുവതലമുറയുടെ ശാരീരികവും മാനസികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് ഗൈഡിന്റെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വ്യത്യസ്തങ്ങളായിട്ടുള്ള പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയവീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

ഗവൺമെന്റ് മോഡൽ എച്ച് എസ്സ് വെങ്ങാനൂരിൽ ഗൈഡിങ് യൂണിറ്റ് സൈനു ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഗൈഡിങ് യൂണിറ്റിൽ ഇൗ അധ്യയന വർഷം 30 പേരുണ്ട്. കഴിഞ്ഞ അധ്യയന വ൪ഷം 8 ഗൈഡ്സ് രാജ്യപുരസ്ക്കാ൪ പരീക്ഷ എഴുതുകയും 8 പേരും എസ്.എസ്. എൽ. സിയ്ക്ക് ഗ്രെയ്സ് മാർക്കിന് അ൪ഹത നേടുകയും ചെയ്തു. കഴിഞ്ഞ വ൪ഷം 3ദിവസത്തെ ക്യാമ്പ് സ്ക്കൂളിൽ വച്ച് നടക്കുകയുണ്ടായി. കുട്ടികൾ വിവിധ പ്രവ൪ത്തനങ്ങളിൽ പങ്കെടുത്തു. ആഴ്ചയിൽ ഒരു ദിവസം വൈകുന്നേരത്തെ ക്ലാസും ചില ശനിയാഴ്ചകളിൽ 11.00am മുതൽ 4.00pm വരെ ഗൈഡിങ് ക്ലാസ്സ് നടന്നു വരുന്നു.
പ്രവർത്തനങ്ങൾ
പൂന്തോട്ടനിർമ്മാണം, സ്കൂൾ പരിസരം വൃത്തിയാക്കൽ, ദരിദ്രജനങ്ങള സഹായിക്കൽ, ദിനാചരണങ്ങൾക്കു നേതൃത്വം നൽകൽ, ഗൈഡ്സ് അംഗങ്ങൾക്ക് ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തുന്നു.
ലക്ഷ്യങ്ങൾ
സ്വയം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും, ധൈര്യശാലികളാകാനും, ഉത്തമപൗരയാകുന്നതിനും പെൺകുട്ടികളെ പ്രാപ്തരാക്കുന്നു.
സ്കൗട്ട്

10 വർഷമായി സ്കൂളിൽ സ്കൗട്ട് നിലനിൽക്കുന്നു. ആദ്യം 32കുട്ടികൾ ഉണ്ടായിരുന്ന ഈ യൂണിറ്റിൽ ഇപ്പോൾ ഏകദേശം 54 കുട്ടികൾ ഉണ്ട്.കെ.സുരേഷ് കുമാർ സാറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളെ രണ്ടു യൂണിറ്റുകളായി തിരിച്ചിരിക്കുന്നു.എട്ടുപേർ അടങ്ങുന്ന ഒരു പട്ടോൾ,അങ്ങനെയുള്ള നാല് പട്ടോൾ ആണ് ഒരു യൂണിറ്റ്. ആഴ്ചയിൽ ഒരു ദിവസം ട്രൂപ്പ് മീറ്റിംഗ് നടത്താറുണ്ട്.
പ്രവർത്തനങ്ങൾ
പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിപാലനം, ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ, ഗതാഗതബോധവൽക്കരണം, സ്കൗട്ട് അംഗങ്ങൾക്ക് ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തുന്നു.
ലക്ഷ്യങ്ങൾ
സ്വഭാവരൂപീകരണം, സംഘബോധം ഉണ്ടാക്കൽ, നേതൃത്വ മനോഭാവം ഉണ്ടാക്കൽ, ഉത്തമ പൗരനാകുന്നതിന് പ്രാപ്തരാക്കുന്നു.

സ്കൗട്ട്
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് നെയ്യാറ്റിൻകര ജില്ലക്ക് കീഴിലാണ് നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തിക്കുന്നത്. പ്രവർത്തനമികവ് മാനദണ്ഡമാക്കി നമ്മുടെ സ്ക്കൂളിനെ ബാലരാമപുരം ലോക്കൽ ട്രെയിനിംഗ് സെന്ററായി ഉയർത്തിയിരുന്നു. ജില്ലാ തലത്തിലെ പല ടെസ്റ്റിംഗ് - ട്രെയിനിംഗ് ക്യാമ്പുകൾക്കും സ്ക്കൂൾ വേദിയായിട്ടുണ്ട്. കെ.സുരേഷ്കുമാർ , വിഷ്ണു ലാൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളിലായി 64 സ്കൗട്ടുകൾ പ്രവർത്തിച്ചു വരുന്നു.

