ഗവ. യു.പി.എസ്. മന്നംകരച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. മന്നംകരച്ചിറ | |
---|---|
വിലാസം | |
മന്നൻകരച്ചിറ കാവുംഭാഗ പി.ഒ. , 689102 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | gupsmannankarachira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37260 (സമേതം) |
യുഡൈസ് കോഡ് | 32120900546 |
വിക്കിഡാറ്റ | Q87593215 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രിൻസ് എം ഡി |
പി.ടി.എ. പ്രസിഡണ്ട് | സുമിത പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ലതിക രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ 31 -ാം വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമായ മന്നൻകരച്ചിറയിലെ ഏക സർക്കാർ വാദ്യാലയമായ ഗവ: യു പി സ്കൂൾ ആണിത്.അപ്പർ കുട്ടനാടൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ളാസുകൾ പ്രവർത്തിക്കുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ്മുറികളിലും ഫാൻ,വായനാമൂല എന്നിവ ഒരുക്കിയിരിക്കുന്നു.വിദ്യാഭ്യാസവകുപ്പിൽ നിന്നും,അഭ്യുദയകാംക്ഷികളിൽ നിന്നുമായി ലഭ്യമായ പഠനോപകരണങ്ങൾ,കളിയുപകരണങ്ങൾ എന്നിവയാൽ സമൃദ്ധമായ സ്കൂൾ അന്തരീക്ഷം.സ്കൂൾ പി.റ്റി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി പ്രവർത്തിച്ചു വരുന്നു.ചരിത്രം,ശാസ്ത്രം,ഗണിതം,സാഹിത്യം,ഭാഷ എന്നിങ്ങനെ വിവിധ മേഖലകളിലായി പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി.ശാസ്ത്ര പാർക്ക് കുുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു.അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറികൾ, പെൺശിശു സൗഹൃദ ശുചിമുറികൾ എന്നിങ്ങനെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ.കുട്ടികളുടെയും,അദ്ധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും സഹായത്താൽ മനോഹരമായ ജൈവവൈവിധ്യഉദ്യാനം വിദ്യാലയത്തിലുണ്ട്.പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സ്മാർട് ക്ലാസ്റൂം പഠനമികവിന് മാറ്റ് കൂട്ടുന്നു.ടൈംടേബിൾ ക്രമീകരണത്താൽ സ്മാർട് ക്ലാസ്റൂം എല്ലാ കുട്ടികൾക്കും പ്രയോജനകരമായ വിധത്തിൽ ഉപയോഗിച്ചു വരുന്നു.ശാസ്ത്രലാബ് കുട്ടികൾക്ക് പരീക്ഷണത്തിലും നിരീക്ഷണത്തിലും ഏർപ്പെടുവാൻ സാധ്യമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.ഗണിതലാബ് ഗണിതവിഷയത്തിൽ ഏറെ മെച്ചപ്പെടലിന് സഹായമായി വർത്തിക്കുന്നു.
മികവുകൾ
പഠന പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ മികച്ച തലങ്ങളിൽ എത്തിക്കുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും നടക്കുന്നു.
ഗണിത,ശാസ്ത്ര,പ്രവർത്തി പരിചയ മേളകളിൽ സ്കൂൾ കരസ്ഥമാക്കിയ നേട്ടങ്ങൾ പ്രശംസനീയാർഹമാണ്.
സബ്ജില്ലാതല യുവജനോത്സവത്തിലും പല ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി എന്നതിൽ അഭിമാനിക്കുന്നു.
" മികവുത്സവം" കുട്ടികളുടെ മികവുകൾ സമൂഹത്തിലേക്കെത്തിക്കുന്നതിനുള്ള വേദിയായി മാറി.
മുൻസാരഥികൾ
ശ്രീമതി.ലളിതാംബിക
ശ്രീമതി.ഗിരിജാമണി റ്റി ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം മുതൽ അദ്ധ്യയന വർഷത്തിലെ എല്ലാ ദിനാചരണങ്ങളും കുുട്ടികളുടെ പങ്കാളിത്തത്തിൽ നടത്തപ്പെട്ടു
അദ്ധ്യാപകർ
ക്രമനംബർ | പേര് | തസ്തിക |
---|---|---|
1 | ശ്രീ.പ്രിൻസ് എം.ഡി | ഹെഡ് മാസ്റ്റർ |
2 | ശ്രീമതി.ശ്രീദേവി എൻ. ജി | പി.ഡി റ്റീച്ചർ |
3 | ശ്രീമതി. ശിവകാമി എം.എസ് | പി.ഡി റ്റീച്ചർ |
4 | ശ്രീമതി. രജനി ഗോപാൽ എം | യു പി എസ് എ |
5 | ശ്രീമതി. കല എസ് തോമസ് | എൽ പി എസ് എ |
6 | ശ്രീമതി.പ്രീത എസ് | എൽ പി എസ് എ |
7 | ശ്രീമതി. അഞ്ചുമോൾ കെ | യു പി എസ് എ |
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
ഒരു ഓണാഘോഷത്തിന്റെ ഓർമ1
-
അന്താരാഷ്ട്രയോഗാദിനം2
</gallery>
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
|
|}