ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരിങ്കുന്നം-നാട്ടുചരിത്രത്തിൽ നിന്ന് ചില അടരുകൾ

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അതോടൊപ്പം കരിങ്കുന്നം വില്ലേജിന്റെ പരിധിയിലും ആണ്. 22.67 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഈ പഞ്ചായതിന്റെ ഏറിയ പങ്കും കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്നു.

അതിരുകൾ

വടക്ക് - തൊടുപുഴ നഗരസഭ

തെക്ക് - കോട്ടയം ജില്ല

കിഴക്ക് - മുട്ടം ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്- പുറപ്പുഴ ഗ്രാമപഞ്ചായത്ത്

കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്ത വലിയ രണ്ടാമത്തെ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര ദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളിൽ വരുന്ന ജനസാന്ദ്രത വളരെ കുറവാണ്. ഇടുക്കി കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളുടെ കവലറ കൂടിയാണ്.

പേരിന് പിന്നിലെ ചരിത്രം

കോട്ടയം ജില്ലയുടെ അതിർത്തിയിൽ ആരംഭിക്കുന്ന ഇടുക്കി ജില്ലയുടെ തുടക്ക പഞ്ചായത്ത് "കരിങ്കുന്നം" എന്ന അപരനാമത്തിൽ സ്‌ഥിര പ്രതിഷ്ഠ നേടിയിരിക്കുന്നു. എന്നാൽ സ്ഥല നാമങ്ങളും പരിണാമപ്രക്രിയക്ക് വിധേയമാകുമെന്ന് 'സ്ഥലനാമ ചരിത്രങ്ങൾ' വ്യക്തമാക്കുമ്പോൾ ഇന്നത്തെ കരിങ്കുന്നതിന്റെ വിളിയിലും കേട്ടുകേൾവികളുടെ ചരിത്രം ഉറങ്ങുന്നു! അതിലൊന്ന് ഏതാണ്ട് ഇങ്ങനെ :

ആളുകൾ ഇവിടേയ്ക്ക് കുടിയേറി പാർക്കുന്നതിന് മുൻപ്‌ ഇവിടം നിബിഢ വന പ്രദേശങ്ങളായിരുന്നു. ഇവിടമാകട്ടെ, ചുറ്റുവട്ടവും മലകളാൽ കോട്ടതീർത്തൊരു നടു മുറ്റമായി കിടന്നിരുന്നതിനാൽ, കൃഷിക്ക് യോഗ്യമെന്നു കരുതി കടന്ന് വന്നവർ, കൃഷിയിറക്കിയപ്പോൾ, ജല ദൗർലബ്യമോ, കടുത്ത വേനൽ മൂലമോ ദേഹണ്ഡങ്ങൾ കരിഞ്ഞുപോയിരിക്കാംഅപ്പോൾ കൃഷിക്കാർ ആത്മദുഖത്തോടെ പറഞ്ഞിരിക്കാം ഇത് ' കരിഞ്ഞകൂടമാണെന്ന് ' ആ തലമുറയെ പിന്തുടന്നവർ 'കരിഞ്ഞകൂടത്തെ' ' കരിഞ്ഞകുന്നം' എന്നും വിളിച്ചിരിക്കാം. പിന്നീട് പരിഷ്കാരം എത്തിയപ്പോൾ പിന്നീട് കരിങ്കുന്നമായി മാറിയിരിക്കാം.

ഇതിനേക്കാൾ കൂടുതൽ വിശ്വാസയോഗ്യമായ കേൾവി ഇങ്ങനെ : ആദ്യമേ ഈ പ്രദേശം നിബിഢ വനമായിരുന്നുവെന്നു സൂചിപ്പിച്ചുവല്ലോ?. ചുറ്റുപാടുമുള്ള കുന്നുകളുടെ താഴ്‌വാരം - കൂടുതൽ സുരക്ഷിതം - എന്ന നിലയിൽ വനങ്ങളിൽ വിരഹിച്ചിരുന്ന 'കരി വീരന്മാർ'(ആനകൾ )കൂട്ടത്തോടെ ഇവിടെ താവളമടിച്ചിരുന്നു.അതുകൊണ്ട് ആളുകൾ 'കരികൂടം' എന്നും, പിന്നീട് വന്നവർ 'കാരികുന്നം' എന്നും വിളിച്ചുപോന്നു. പിന്നീട് വന്ന സാമാന്യ വിദ്യാഭ്യാസം നേടിയവർ, മുൻഗാമികൾ നൽകിയ സ്ഥലനാമധേയത്തിന് അവരുടേതായ രീതിയിൽ സൗന്ദര്യം നൽകി ഒരു പേര് വിളിച്ചു.-" കരിങ്കുന്നം".