കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അക്കാദമികം
വിജയഭേരി
അക്കാദമികേതരം
രക്ഷിതാക്കൾക്കുള്ള പരിശീലനം
കുടനിർമാണ പരിശീലനം : രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ്.
പ്രതിഭയോടൊപ്പം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം പ്രതിഭകൾക്കൊപ്പം" . സ്‌കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു