സെന്റ് ജോസഫ്സ് എൽ പി എസ് മണിയംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ മണിയംകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്'സ് എൽ . പി സ്കൂൾ മണിയംകുളം .
സെന്റ് ജോസഫ്സ് എൽ പി എസ് മണിയംകുളം | |
---|---|
വിലാസം | |
മണിയംകുളം ചേന്നാട് പി.ഒ. , 686581 , കോട്ടയം ജില്ല | |
സ്ഥാപിതം | 02 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0482 2279414 |
ഇമെയിൽ | srphilominapa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32217 (സമേതം) |
യുഡൈസ് കോഡ് | 32100200602 |
വിക്കിഡാറ്റ | Q87659233 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസിയമ്മ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജോബി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി സുഭാഷ് |
അവസാനം തിരുത്തിയത് | |
06-02-2022 | 32217-HM |
പ്രോജക്ടുകൾ |
---|
ചരിത്രം
ഗതാഗത സൗകര്യങ്ങളോ വിദ്യാലയങ്ങളോ ഇല്ലാതിരുന്ന കാലത്തു തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപികേണ്ടതിന്റെ ആവശ്യം നാട്ടുകാർ ഇന്നാട്ടിലെ ഭൂവുടമ ശ്രീ. കുര്യാച്ചൻ കള്ളിവയലിനെ അറിയിച്ചു. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ ആദ്യ വിദ്യാക്ഷേത്രമായ മണിയംകുളം സെന്റ് . ജോസഫ്സ് എൽ പി സ്കൂൾ ജന്മമെടുത്തു. 1928 ജൂൺ രണ്ടാം തീയതി ഈ സ്കൂൾ സ്ഥാപിതമായി.മാനേജർ ആയിരുന്ന സ്. കൃഷ്ണപിള്ള സാർ ആയിരിന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആദ്യ കാലങ്ങളിൽ ഇവിടെ പഠിപ്പിച്ചിരുന്നവർ ചങ്ങനാശ്ശേരി , ആലപ്പുഴ , ചേർത്തല, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര മുതലായ പ്രദേശങ്ങളിൽ നിന്നും വന്ന അധ്യാപകരാണ്. 1953 സ്കൂളിന്റെ രജത ജൂബിലി വർഷമായിരുന്നു. 1953 ൽ സ്കൂളിന്റെ നടത്തിപ്പ് സിസ്റ്ററീസിനെ ഏൽപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു വരികയും സ്ഥലസൗകര്യങ്ങൾ തികയാതെ വരികയും ചെയ്യ്തതിനാൽ 1957 നാട്ടുകാരുടെ സഹകരണത്തോടെ ഒരു ഷെഡ് 1കൂടി പണി കഴിപ്പിച്ചു. 1978 ൽ സ്കൂളിന്റെ കനക ജൂബിലി ആഘോഷിച്ചു.2003 ഫെബ്രുവരി 26 നു സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .
ഭൗതികസൗകര്യങ്ങൾ
. സ്റ്റാഫ് റൂം
. കമ്പ്യൂട്ടർ ലാബ്
. ലൈബ്രറി
. കുടിവെള്ള ലഭ്യത
. ഫർണീച്ചർ
. പാചകപ്പുര
. സ്റ്റോർ
. ഭക്ഷണപ്പുര
. ഹാൻഡ് വാഷിംഗ് ഏരിയ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
സയൻസ് ക്ലബ്
ഗണിത ക്ലബ്
ഇക്കോ ക്ലബ്
ജൈവ വൈവിധ്യ ഉദ്യാനം
ഇംഗ്ലീഷ് ക്ലബ്
നേട്ടങ്ങൾ
ജീവനക്കാർ
അദ്ധ്യാപകർ
1 , സിസ്റ്റർ. ജെസിയമ്മ മാത്യു ( ഹെഡ്മിസ്ട്രസ്)
2 , ശ്രീമതി . സൂസൻ തെരേസ ജോസഫ്
3 , സിസ്റ്റർ, ജീന ജേക്കബ്
4 . ശ്രീമതി . ജോയ്സി തോമസ്
അനധ്യാപകർ
ശ്രീമതി. റീന വിൽസൺ ( നൂൺ മീൽ കുക്ക് )
മുൻ പ്രധാനാധ്യാപകർ
വഴികാട്ടി
{{#multimaps:9.647459,76.801517|zoom=13}} | ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ടയിൽ നിന്നും ചേന്നാട് കവല വഴി 6 കിലോമീറ്റർ സഞ്ചരിച്ചു ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക .
കാഞ്ഞിരപള്ളി ഭാഗത്തു നിന്നും വരുന്നവർ തിടനാട് നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചു , ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക . |
സെന്റ് ജോസഫ്സ് എൽ പി എസ് മണിയംകുളം
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32217
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ