സെന്റ് തോമസ് എ എൽ പി എസ് പുത്തൻകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എ എൽ പി എസ് പുത്തൻകുന്ന് | |
---|---|
വിലാസം | |
പുതെന്കുന്ന് പുതെന്കുന്ന് പി.ഒ. , 673595 , വയനാട് ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04936 226999 |
ഇമെയിൽ | alpsputhenkunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15330 (സമേതം) |
യുഡൈസ് കോഡ് | 32030200418 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 155 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോനിയമ്മ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | മുജീബ്റഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
03-02-2022 | 15330 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുത്തൻകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് എ എൽ പി എസ് പുത്തൻകുന്ന് . ഇവിടെ 88 ആൺ കുട്ടികളും 75പെൺകുട്ടികളും അടക്കം 163 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട്ടിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് .തോമസ് എ എൽ പി സ്കൂൾ പുത്തൻകുന്ന് എന്നു ചരിത്രം പറയുന്നു .എ എൽ പി സ്കൂൾ പുത്തൻകുന്ന് എന്ന പേരിൽ ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് 1955 ൽ ആണ് .ശ്രീ സത്യനാഥൻ മാസ്റ്റർ ആയിരുന്നു മാനേജരും ഹെഡ്മാസ്റ്ററും .ഈ സ്ഥാപനത്തിന് അൻപത് വർഷത്തിലേറെ പഴമയും ചരിത്ര പശ്ചാത്തലവുമുണ്ട് .
1962 ൽ ഈ സ്ഥാപനം ശ്രീ കെ ഖാദർ ഹാജി ഏറ്റെടുക്കുകയും 1980 വരെ ഈ സ്ഥാപനത്തിന്റെ മാനേജർ ആയി തുടരുകയും ചെയ്തു.1980 ൽ ഈ സ്ഥാപനം ബത്തേരി രൂപതയുടെ അഭിവന്ദ്യ പിതാവ് സിറിൽ മാർ ബസേലിയോസ് ശ്രീ കെ ഖാദർ ഹാജിയിൽ നിന്നു ഏറ്റെടുത്തു .പുത്തൻകുന്നു പ്രദേശത്തെ ഏക ആശ്രയം ഈ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു .ആദ്യ കാലങ്ങളിൽ നാട്ടിൻപുറ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല.പിന്നീട് ഒരു ഓലമേഞ്ഞ ഷെഡിലായിരുന്നു തുടക്കം കുറിച്ചത് .അതിനു ശേഷം അത് ഒരു ഓടിട്ട കെട്ടിടമാക്കി പുനർനിർമ്മിക്കുകയായിരുന്നു.വളരെ കുറഞ്ഞ ജനറൽ വിഭാഗം കുട്ടികൾ ആയിരുന്നു അവിടെ പഠനത്തിനായി എത്തിച്ചേർന്നിരുന്നത്.ഹിന്ദു വിഭാഗത്തിൽ പെട്ടവരാണ് ഭൂരിപക്ഷം .രണ്ടാമതായി മുസ്ലിം വിഭാഗത്തിൽ പെടുന്നവരാണ് കാണുന്നത് .വളരെ കുറഞ്ഞ കുടുംബങ്ങൾ മാത്രമാണ് ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവർ ഉണ്ടായിരുന്നത്.ഹിന്ദു വിഭാഗങ്ങളിൽ പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണ് കൂടുതലും പ്രത്യേകിച്ചു കുറുമ ,പണിയ ,ഊരാളി ,പതിയർ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഇവരുടെ കുട്ടികൾ പതുക്കെ പതുക്കെ സ്കൂളിലേക്ക് വരാൻ തുടങ്ങി .ഇത്തരത്തിൽ ആയിരുന്നു വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഉണ്ടായിരുന്നത്..
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- കളി സ്ഥലം
- കമ്പ്യൂട്ടർ ലാബ്
- ക്ലാസ്സ് മുറികൾ - 13
- കമ്പ്യൂട്ടർ - 9
- ടോയ്‌ലറ്റ് - 8
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ് :
കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട് എല്ലാ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളോടുകൂടി നടത്തിവരുന്നു.
ആർട്സ് ക്ലബ്ബ് :
കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബ് വളരെ നിസ്തുലമായ സേവനം കാഴ്ചവെക്കുന്നു. കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. വിവിധ ദിനാചരണങ്ങൾ ക്ക് നേതൃത്വം നൽകുന്നു. നമ്മുടെ വിദ്യാലയത്തിൽ അജിത് സാറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ നിന്ന് വരയ്ക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി വരുന്നു.
ഗണിത ക്ലബ്ബ് :
ഗണിതം മധുരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ അജിത്ത് സാറിന്റെയും സനിത ടീച്ചറിന്റെയും നേതൃത്വത്തിൽ ഗണിത ക്ലബ്ബ് നിസ്തുലം പ്രവർത്തിച്ചു വരുന്നു. കുട്ടികളിലെ ഗണിത പഠനം മികച്ചതാക്കാൻ ഉല്ലാസ ഗണിതം , ഗണിത വിജയം എന്നീ ട്രൈയിനിംഗിൽ പങ്കെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിവിധ കളികളിലൂടെ ഗണിത പഠനം ലളിതമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഹരിത ക്ലബ്ബ് :
പരിസ്ഥിതിയെ നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ക്ലബ്ബാണ് ഹരിത ക്ലബ്ബ്. പുത്തൻകുന്ന് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. ഇന്ന് സ്കൂളിൽ കാണുന്ന മരങ്ങളും ചെടികളും വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ട പരിപാലനം നടത്താറുണ്ട്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ മുഖേനയാണ് ദിനാചരണം നടത്തിയത്. കുട്ടികൾ അവരവരുടെ വീട്ടിൽ തൈകൾ നട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി . വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും മണ്ണിലും ചട്ടികളിലും വെച്ചു പിടിപ്പിച്ച് സ്കൂൾ സൗന്ദര്യ വൽക്കരണത്തിന് നേതൃത്വം നൽകി. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു. വിവിധ ഔഷധസസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തി.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ബേബി പോൾ . പി | 1973 | 2004 |
2 | സുനിൽ . ജെ | 2004 | 2018 |
3 | മോനിയമ്മ ജോർജ് | 2018 | --- |
4 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വത്സമ്മ പി. വി. | 2004 | 2016 |
2 | സോഫി ജോൺ | 1987 | 2017 |
3 | ഉഷാ ജോസ് | 1997 | 2021 |
4 | ജോർജ് എ പി | 2017 | 2021 |
നേട്ടങ്ങൾ
- ജില്ലാ കാൻഫെഡ് കമ്മിറ്റിയുടെ ഏറ്റവും മികച്ച സ്കൂളിനുള്ള പ്രത്യേക പുരസ്കാരം 2007-2008
- 2017 2018 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് സുനിൽ സാറിന് ലഭിച്ചു.
- കോർപ്പറേറ്റ് എഡ്യുക്കേഷണനൽ ഏജൻസിയുടെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ് - 2011
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രമേശൻ - മുനിസിപ്പാലിറ്റി ചെയർമാൻ
- ഡോക്ടർ കർണൻ - ചീഫ് മെഡിക്കൽ ഓഫീസർ (ബത്തേരി ഗവൺമെന്റ് ഹോസ്പിറ്റൽ )
വഴികാട്ടി
- പുത്തൻകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.64971,76.28586 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15330
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ