ജി.എൽ.പി.എസ് കാക്കിനിക്കാട്

13:13, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (infobox)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കാക്കിനിക്കാട്
വിലാസം
കാക്കി നിക്കാട്

ജി ടി എൽ പി എസ് കാക്കിനിക്കാട്
,
വാഴാനി പി.ഒ.
,
680589
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04884 299511
ഇമെയിൽgtlpskkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്24603 (സമേതം)
യുഡൈസ് കോഡ്32071700301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംതെക്കുംകരപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവഹീദ എം എ
പി.ടി.എ. പ്രസിഡണ്ട്അജീഷ് കെ.എ
എം.പി.ടി.എ. പ്രസിഡണ്ട്ജിജി സുകേഷ്
അവസാനം തിരുത്തിയത്
03-02-2022Busharavaliyakath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട്   വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി ഉപജില്ലയിലെ വാഴാനി -കാക്കിനിക്കാട്  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ വാഴാനിഡാമിനടുത്തു കാക്കിനിക്കാട് ദേശത്താണ് കാക്കിനിക്കാട് ഗവ .ട്രൈബൽ എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആണ് പ്രവർത്തനം ആരംഭിച്ചത്‌ .വാഴാനി ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട് താമസം തുടങ്ങി. ഇവരുടെ പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമാ യത് . ത്രിതല പഞ്ചായത്ത്, രക്ഷിതാക്കൾ , പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ, എസ് എസ് എ തുടങ്ങിയവരുടെ സഹായത്തോടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങള്

നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട് എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട് സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് . കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് ഒരു ഔഷധത്തോട്ടം ഉണ്ട് ,

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ കായിക -ആരോഗ്യ വളർച്ചക്കും ശാരീരിക വികസനത്തിനും ,മാനസികോല്ലാസത്തിനും വേണ്ടി സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസം ഏറോബിക്  excercise         (ഏറോബിക് excercise  music with dance )നടത്തി വരുന്നു .ഇത് കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉർജസ്വലമാക്കുന്നു ,മനസ്സിന് ശാന്തത നല്‌കുന്നു .ജീവിത ശൈലി രോഗങ്ങളെ തടയാൻ സഹായിക്കുന്നു .

ക്ലബ്

ജി ടി എൽ പി എസ്  കാക്കിനിക്കാട് സ്കൂളിൽ  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു

വായനക്ലബ്‌

വായന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എല്ലാ ആഴ്ചകളിലും ലൈബ്രററി ബുക്കുകൾ നൽകി വരുന്നു

എല്ലാ മാസങ്ങളിലും പത്രവായന ക്വിസ് മത്സരങ്ങൾ സം ഘ ടിപ്പിച്ചു വരുന്നു

അമ്മവായന - എല്ലാ ആഴച്ചകളിലും അമ്മമാരുടെ വായനാശീലം മികച്ചതാക്കുന്നതിനായി അമ്മമാർക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു

കാർഷികക്ലബ്‌

മികച്ച ഒരു കൃഷിത്തോട്ടം സ്കൂളിൽ ഉണ്ട്

ശുചിത്വ ക്ലബ്

ബ്ലൂ ആർമി

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ചാത്തൻ മാഷ് 1957-1975
2 വി എൻ ശാരദ 1983 - 1984
3 കെ . സരോജിനി 1986 -1987
4 കെ ആർ ദ്രൗപതി 1989
5 എം പി കൊച്ചുലോന 1991 - 1992
6 വി കെ കമലാക്ഷി 1993
7 സി എ സലീന 1994 - 1995
8 പി ആർ ശാന്തകുമാരി 1995 - 1999
9 വിജയലക്ഷ്മി 2000
10 ടി കെ കല്യാണി  2001- 2002 july
11 സി കെ രാമൻകുട്ടി  2001 sept
12 പി എൽ ത്രേസ്സ്യ 2002 - 2003
13 ഇ എൻ സരോജിനി 2004 - 2005
14 റ്റി ആർ നാരായണൻ 2004June-Aug
15 കെ ആർ ലീനമണിയമ്മ 2004 Aug -2005
16 യു പങ്കജം 2005 -2007
17 എം എൻ ബിന്ദു 2007 - 2019
18 വഹീദ എം എ 2021 October -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം 10 km സഞ്ചരിച്ചാൽ കാക്കിനിക്കാട് ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂളിൽ എത്തി ചേരാവുന്നതാണ്
  • നാഷണൽ ഹൈവേയിൽ വടക്കഞ്ചേരി  അല്ലെങ്കിൽ ഓട്ടുപാറ ബസ് സ്റ്റാൻഡിൽ നിന്നും 9 km ബസ്സിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേർക്കാവുന്നതാണ്