എ എം.എൽ.പി.എസ്.ചെരിപ്പുർ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20522 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചെരിപ്പൂര് . ........... സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ......എ.എം.ൽ.പി.സ്.ചെരിപ്പൂര് .

എ എം.എൽ.പി.എസ്.ചെരിപ്പുർ‍‍
വിലാസം
ചെരിപ്പൂര്

ചെരിപ്പൂര് ,പെരിങ്കന്നൂർ
,
679535
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ04662258370
ഇമെയിൽhmamlpscherippur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20522 (സമേതം)
യുഡൈസ് കോഡ്32061300607
വിക്കിഡാറ്റQ64690881
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമി എം പി
അവസാനം തിരുത്തിയത്
02-02-202220522


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ ചെരിപ്പൂര് എന്ന പ്രദേശത്ത് 1922 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.1930 ൽ അധ്യാപകരുടെയും മാനേജരുടെ യും ശ്രമഫലമായി109 വിദ്യാർത്ഥികളും4 അധ്യാപകരുമായി  ഈ സ്കൂൾ മാറിയത്.1958 വരെ ഈ നില തുടർന്നു . 1958ഇൽ 129 വിദ്യാർത്ഥികളും 5 അധ്യാപകരുമായി വർദ്ധിച്ചു. 1961-62 വരെ 5 ക്ലാസ്സുകൾ നടന്നുവന്നിരുന്ന ഈ വിദ്യാലയം സർക്കാരിൻറെ പുതിയ ഉത്തരവ് പ്രകാരം നാലാംതരം വരെയായി. 1952 കാലഘട്ടം മുതൽ രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യപ്രകാരം അപ്പർ പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ഉള്ള ശ്രമങ്ങൾ മാറിമാറിവരുന്ന മാനേജ്മെൻറ്കൾ നടത്തിയെങ്കിലും ഇപ്പോഴും ഈ ആവശ്യം നിറവേറിയിട്ടില്ല .വളരെ ചുരുങ്ങിയ ക്ലാസ് മുറികളോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ അക്കാലത്ത് വളരെ  പരിമിതമായ സൗകര്യങ്ങളെ  ഉണ്ടായിരുന്നുള്ളൂ. ഈ പ്രദേശത്ത് ജനങ്ങൾക്ക് വിദ്യ അഭ്യസിക്കാനുള്ള  ഏക ആശ്രയമാണ് ഈ വിദ്യാലയം. ചാത്തന്നൂർ  തേക്കിൻ കാട്ടിൽ പടിഞ്ഞാറേ മഠത്തിലെ കുഞ്ഞുണ്ണി നമ്പ്യാർ ആയിരുന്നു ഈ വിദ്യാലയത്തിൻ്റെ ആദ്യകാല മേനേജർ. പിന്നീട് പലരും കൈമാറ്റം ചെയ്തു  ഇപ്പോൾ ചെരിപ്പൂരിൽ തന്നെയുള്ള പള്ളങ്ങൽ മുസ്തഫയാണ്  സ്കൂൾ മാനേജർ.

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ്സ്‌ മുറികളും ഓഫീസ് മുറിയുമുള്ള നവീകരിച്ച കെട്ടിടത്തിൽ പഠനം നടന്നു കൊണ്ടിരിക്കുന്നു. ഇതിൽ 2ക്ലാസ്സ്‌ മുറികൾ സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ ആണ്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രേത്യേക ശുചി മുറികൾ ഉണ്ട്. എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്, ഫാൻ സൗകര്യം ഉണ്ട്. കിണറിൽ റിംഗ് ഇറക്കി കുടി വെള്ള സൗകര്യം മെച്ചപ്പെടുത്തി. സ്കൂളിനും പരിസര വാസികൾക്കും ഉപകാരപ്രദമാകും വിധം തിരുമിറ്റ ക്കോട് ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള കുടി വെള്ള സംഭരണി സ്കൂൾ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താനായി സ്കൂൾ അങ്കണത്തിൽ ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇംഗ്ലീഷ് അസംബ്ലി
  • ഫീൽഡ് ട്രിപ്പ്
  • അഭിമുഖം
  • ജൈവവൈവിധ്യ ഉദ്യാനം
  • മാനേജ്‌മന്റ് :ന്യൂനപക്ഷസമുദായം 

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ കെ.വി മാധവ വാരിയർ
  • ശ്രീമതി  ടി.പി സാവിത്രി
  • ശ്രീമതി എം .വി ജയശ്രീ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:ശ്രീ സി .സച്ചിദാനന്ദൻ

വഴികാട്ടി

ഷൊർണുർ റോഡിൽ/ വട്ടുള്ളിയിൽ നിന്നും ബസ് മാർഗം എത്താം .(നാല് കിലോമീറ്റർ ) വെള്ളടിക്കുന്ന് / കറുകപുത്തൂർ പാതയിൽ നിന്നും ഷൊർണുർ പോകുന്ന പാത വഴി സ്കൂളിൽ എത്താം. (രണ്ട് കിലോമീറ്റർ ) {{#multimaps: 10.753383896028994, 76.17470631733871zoom=18}}

"https://schoolwiki.in/index.php?title=എ_എം.എൽ.പി.എസ്.ചെരിപ്പുർ‍‍&oldid=1561271" എന്ന താളിൽനിന്ന് ശേഖരിച്ചത്