സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്

സയൻസ് ക്ലബ് ഡയാന ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകരമായ പ്രവർത്തങ്ങൾ നൽകി വരുന്നു .അതിന്റെ കുറച്ചു നിമിഷങ്ങളിലൂടെ നമുക്ക് പോകാം .

ശാസ്ത്ര രംഗം മത്സര വിജയികൾ

 
 


മലയാളം ക്ലബ്

പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് മലയാളം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു .വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് വായനാവാരം സംഘടിപ്പിച്ചത് . വായനാദിനം ഉദ്ഘാടനം കവിയത്രി സാറ ആയിരുന്നു .നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള അവരുടെ പ്രസംഗം അധ്യാപകർക്കും കുട്ടികൾക്കും ഏറെ ഉന്മേഷം പകരുന്നതും ആസ്വാദ്യകരവുമായിരുന്നു. ചടങ്ങിൽ അധ്യക്ഷസ്ഥാനം വഹിച്ചത് സ്കൂൾ ഹെഡ് മിസ്ട്രസ് രഞ്ജുഷ ഗിൽബെർട് ആയിരുന്നു . തുടർന്ന് ശ്രീമതി.സ്മിതലക്ഷ്മി ടീച്ചർ , സബിത ടീച്ചർ , സാജോ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു .വിദ്യാരംഗം കൺവീനർ നന്ദി പ്രകാശിപ്പിച്ചു . തുടർന്ന് എൽ പി ,യു.പി കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു .ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയിട്ടാണ് ചടങ്ങുകൾ നടന്നത്. രക്ഷിതാക്കൾക്ക് വേണ്ടി ഒരു ലോഗോ നിർമാണ മത്സരം സംഘടിപ്പിച്ചത് വൻ വിജയമായിരുന്നു .

വായനാദിന ലോഗോ നിർമാണം

 
 
 
 

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്ന തത്വം ഉൾകൊണ്ടു കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുവാനും, ഉത്തമ പൗരനായി വളർത്തുക എന്നീ ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു.ഇതിനു ചുക്കാൻ പിടിക്കുന്നത് ശ്രീമതി ഷബിത ടീച്ചറാണ് .  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ  ദിനാചരണങ്ങൾ സംഘടിപ്പിച്ചു കൊണ്ട് കുട്ടികളിൽ ഈ മൂല്യങ്ങൾ വളർത്തിയെടുക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം 

 
 
 


 
സോഷ്യൽ സയൻസ് മോഡൽ




















ഗണിത ക്ലബ്

കുട്ടികളിൽ ഗണിതത്തിൽ താൽപ്പര്യം ജനിപ്പിക്കുന്ന പ്രവർത്തനങ്ങൾ നൽകി കൊണ്ട് രേഖ ടീച്ചർ ഗണിത ക്ലബ്ബിനെ മുന്നോട്ട് നയിക്കുന്നു.കുട്ടികൾ ചെയ്ത കുറച്ചു പ്രവർത്തനങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

GEOMETRICAL PATTERNS