ജില്ലയിലെ തന്നെ വളരെ പഴക്കമുള്ള വി എച്ച് എസ് എസ് സ്കൂൾ ആണ് കൈതാരം. നമ്മുടെ സ്കൂളിൽ നടത്തപ്പെടുന്ന കോഴ്സുകൾ താഴെ പറയുന്നു,,,,
1. ഓർണമെൻ്റൽ ഫിഷ് ടെക്നീഷ്യൻ
2. ഫിഷിംങ്ങ് ബോട്ട് മെക്കാനിക്ക്
3. ഓട്ടോ സർവ്വീസ് ടെക്നീഷ്യൻ
4. ഇലക്ട്രിക്കൽ ഡൊമസ്റ്റിക്ക് സൊലൂഷ്യൻ
നാല് കോഴ്സുകളും സയിൻസ് സ്ട്രീമിൽപ്പെടുന്നു. ആദ്യ രണ്ടെണ്ണം ബയോളജി സ്ട്രീമിലും അവസാന രണ്ടെണ്ണം എഞ്ചിനീയറിംങ്ങ് സ്ട്രീമിലും. പല പരിമിതികൾ ഉണ്ടെങ്കിലും തുടർച്ചയായി 70% മുകളിൽ റിസൽറ്റ് എത്തിക്കാൻ നമ്മുക്ക് ആയിട്ടുണ്ട്. ദേശത്തിൻ്റെ പൊതുവായ പിന്നോക്കാവസ്ഥയിലും മോശമല്ലാത്ത റിസൽറ്റ് കരസ്ഥമാക്കാൻ സാധിച്ചത് അധ്യാപകരുടെയും, പി ടി എ, എസ് എം സി , എം പി ടി എ യുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ്.
തൊഴിലധിഷ്ടിത കോഴ്സ് നടത്തി കൊണ്ടു പോകുവാൻ ഉള്ള പരിമിതികൾ സർക്കാർ , പി ടി എ , എസ് എം സി , എന്നിവയുടെ സഹായത്തോടെ തരണം ചെയ്യാൻ നമുക്ക് സാധിച്ചിട്ടുണ്ട്. സർക്കാരിൻ്റെ കിഫ് ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു.