ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ഹൈസ്കൂൾ

21:15, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK15038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിൽ നിലവിലുള്ള 6 ഡിവിഷനുകളിൽ ഓരോ ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ആണ് . ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് , ഗൈഡ്സ് ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുകയും അവരെ ഗ്രേസ് മാർക്കിന് അർഹരാ ക്കുകയും ചെയ്യുന്നു.വിദ്യാരംഗം ,  സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, എനർജി ക്ലബ്ബ് തുടങ്ങി ധാരാളം ക്ലബ്ബുകളിൽ കുട്ടികൾ അംഗങ്ങൾ ആവുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു . ഇതിലൂടെ കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് ഈ വിദ്യാലയം വഴിതെളിക്കുന്നു.സ്കൂളിൻറെ വികസന പാതയിലെ സ്വപ്നസാക്ഷാത്കാരമായി ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച സ്കൂൾ ബസ് കുട്ടികളുടെ യാത്ര ക്ലേശങ്ങൾക്ക് വിരാമമിട്ടു.പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ആൺകുട്ടികൾക്കായുള്ള ഹോസ്റ്റലിൽപാവപ്പെട്ട കുട്ടികൾക്ക് കൂടി പ്രവേശനം നൽകുന്നത് ഈ പ്രദേശത്തെ കുട്ടികൾക്ക് ആശ്വാസകരമാണ് സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമായി വർഷങ്ങളായി എസ്എസ്എൽസിക്ക് മുള്ളൻകൊല്ലി പഞ്ചായത്ത് ഉയർന്ന വിജയ ശതമാനവും കൂടുതൽ കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുവാൻ കഴിഞ്ഞു 2021 എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ നിന്നും പരീക്ഷയെഴുതിയ 76 പേരിൽ 22 പേർക്കും ഫുൾ എ പ്ലസ് ഉൾപ്പെടെ 23 ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു എന്നത് സ്കൂൾ ചരിത്രത്തിലെ തന്നെ അഭിമാനകരമായ നേട്ടമാണ്.