ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. U.P, H.S, H.S.S, V.H.S.E എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികൾ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവർത്തിച്ചുവരുന്നു. ഇതുകുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളിൽ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയിൽ ഒന്ന്. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂൾ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തിൽ വൈദഗ്ധ്യം ആർജിക്കാൻ സഹായകരമാകുന്ന രീതിയിൽ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ലിറ്റിൽ കെയ്റ്റ്സ് പത്ധതിയിൽ സ്കൂൾ അംഗമാവുകയും നല്ല രീതിയിൽ മുപ്പത് അംഗങ്ങൾ ഉള്ള ലിറ്റിൽ കൈറ്റസ് പ്രവർത്തിച്ചു വരുന്നു.
കമ്പ്യൂട്ടർ ലാബ്
വിപുലമായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് സംവിധാനമാണ് പിരപ്പൻകോട് സ്കൂളിൽ ഉള്ളത്. ഹൈ സ്കൂളിൽ വിഭാഗത്തിൽ 21 ലാപ്ടോപ്പുകളും പ്രൈമറി വിഭാഗത്തിൽ 6 ലാപ്ടോപ്പുകളും കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു . ഇതിനു പുറമെ ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുടെ സേവനങ്ങളും ലഭ്യമാണ്. സ്കൂൾ എസ് ഐ ടി സി ആയ തൻസിർ സർ ഇതിന്റെ ചാർജുകൾ വഹിക്കുന്നു. കൃത്യമായ ഐ ടി ക്ലാസുകൾ സംഘടിപ്പിച്ചു പിരപ്പൻകോട് സ്കൂൾ എന്നും ഐ ടി മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. കൃത്യമായ ആസൂത്രണം പിരപ്പൻകോട് സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.
പരിസ്ഥിതി ക്ലബ്
പ്രകൃതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക നടപ്പിലാക്കിയ പ്രവർത്തനങ്ങൾ: പേപ്പർ ബാഗ് നിർമ്മാണം ബിആർസിയിലെ പ്രവൃത്തിപരിചയ അധ്യാപകന്റെ സഹായത്തോടെ പേപ്പർ ബാഗ് നിർമാണത്തിന്റെ വീഡിയോ പകർത്തി. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വിദ്യാർത്ഥികളെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയിക്കുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും പ്രവർത്തനങ്ങളെക്കുറിച്ച് അറിയിക്കുന്ന ഒരു ടെലിഗ്രാം ഗ്രൂപ്പും ഞങ്ങൾക്കുണ്ട്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ക്ലാസ് മുറിയിൽ പ്രൊജക്ടറിൽ വീഡിയോ പ്രദർശിപ്പിച്ചു, ഇത് കുറച്ച് വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അനുഭവം നൽകി. പ്രകൃതി സൗഹൃദ ഉൽപ്പന്നം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രവർത്തനമായി ഇത് നടപ്പിലാക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.
എൻ സി സി
ആഴ്ചയിൽ രണ്ട് ദിവസം രണ്ടരമണിക്കൂർ ക്ലാസ്, പരേഡ് തുടങ്ങിയവ നടത്തിവരുന്നു. ഒരു വർഷം 100 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കുന്നത്. 1(k) BN NCC Varkalaയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിവരുന്നത്. വർഷത്തിൽ 2 ക്യാമ്പുകൾ(10 ദിവസം) ബറ്റാലിയൻ്റെ നേതൃത്വത്തിൽ നടത്തുന്നു. മിടുക്കരായ കുട്ടികളെ നാഷണൽ ക്യാമ്പുകളി ലേക്ക് തിരഞ്ഞെടുക്കുന്നു. വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു
ഫിലിം ക്ലബ്ബ്
2018-19 അധ്യയന വർഷത്തിൽ ഗവണ്മെന്റ് വി ആൻഡ് എച് എച് എസ് പിരപ്പൻകോട് സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ കനിവിന്റെ പാഥേയം എന്ന ഷോർട് ഫിലിമിന്റെപ്രവർത്തനം ചെയ്യുകയുണ്ടായി. സ്കൂളിലെ മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ടീം തയ്യാറാക്കി അതിൽ ഒരു കൂട്ടം വിദ്യാർത്ഥികളും പ്രിയ എം നായർ(PMAY ഡോക്യുമെന്ററി ഡയറക്ടർ ആൻഡ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി), അജയകുമാർ ഗൗരിശങ്കരം എന്നി മഹത്പ്രതിഭകളുടെ സഹായത്തോടെ മനോഹരമായ ഒരു ഷോർട് ഫിലിം നിർമിച്ചു. അത് തിരുവനന്തപുരത്തെ സ്കൂൾ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി.
ഗണിതലാബ്
തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച ഗണിത ക്ലബ്ബ്ആയി പ്രവർത്തിക്കുന്ന ക്ലബ് ആണ്നമ്മുടേത്. 2014 മുതൽ സബ്ജില്ലാ-ജില്ലാ - സംസ്ഥാനഗണിതമേളകളിൽ പൊതുവിദ്യാലയത്തിനാകമാനം അഭിമാനപൂരിതമായ നേട്ടങ്ങളാണ്നാം കൈവരിച്ചത്. അതിന്റെ ഫലമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്തനത്ഫണ്ടുപയോഗിച്ച്ഒരു ഗണിതലാബ് സംവിധാനം ചെയ്യാൻ തെരഞ്ഞെടുത്ത ഏക സ്കൂൾ ഗവ. വി എച്ച്എസ് എസ് പിരപ്പൻകോടാണ്. ജില്ലയുടെ അകത്തു നിന്നും പുറത്തു നിന്നും ധാരാളം വിദ്യാർഥികളും അധ്യാപകരും ഗണിതലാബ് കാണാൻ വരുന്നുണ്ട് .