ഉപയോക്താവ്:എ.എസ്.ആർ. വി.ജി.യു.പി.എസ് ഐക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എസ്.ആർ. വി.ജി.യു.പി.എസ് ഐക്കാട് | |
---|---|
വിലാസം | |
ഐക്കാട് കൊടുമൺപി.ഒ, , പത്തനംതിട്ട 691555 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0473287936 |
ഇമെയിൽ | asrvgups aickad 38254@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38254 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.വിനോദ് കുമാർ |
അവസാനം തിരുത്തിയത് | |
30-01-2022 | Rethi devi |
ചരിത്രം
ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് രാഷ്ട്ര പിതാവ് ചൂണ്ടി കാണിക്കുന്നതിന് മുമ്പ് തന്നെ ഗ്രാമാന്തരീക്ഷത്തിൽ സ്ഥാപിതമായതാണ് പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഗ്രാമപഞ്ചായത്തിലെ എ എസ് ആർ വി ജി യു പി സ്കൂൾ .
1920 ൽ ശ്രീരാമവിലാസം പ്രൈമറി സ്കൂളായി 1,2,3 ക്ലാസ്സുകളോടെ മലയുടെവടക്കേതിൽ എം കെ രാമക്കുറുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ സർക്കാർ ഗ്രാന്റ് ലഭിച്ചു തുടങ്ങിയതോടെ ഗ്രാന്റ് സ്കൂളായി അറിയപ്പെടുകയും അഭിനവ ശ്രീ രാമ വിലാസം എൽ പി സ്കൂൾ എന്ന പേര് സ്വീകരിക്കുകയും ചെയ്തു .1946ൽ സ്കൂൾ പൂർണ്ണമായി സർക്കാർ നിയന്ത്രണത്തിലായി .1981 ലാണ് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തിയത് . മലയിൽ തെക്കേതിൽ ശ്രീ .വേലുപ്പിള്ള സംഭാവന ചെയ്ത 10സെന്റ് സ്ഥലത്ത് ആരംഭിച്ച സ്കൂളിന്റെ ഇപ്പോഴത്തെ സ്ഥാവര ആസ്തി 180 സെന്റാണ് .പ്രഗത്ഭരായ അധ്യാപകരെയും പൂർവവിദ്യാർത്ഥികളെയും സംഭാവന ചെയ്ത ഈ വിദ്യാലയം ഡിജിറ്റൽ യുഗത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു .അതിൽ അധ്യാപകരും ,വിദ്യാർഥികളും ,പി റ്റി എ ,എസ് ആർ ജി എന്നിവയും അതിന്റെതായ പങ്കു വഹിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്കായി വെവ്വേറെ ക്ലാസ്സ്‌മുറികളും ,സയൻസ് ലാബ് ,ഗണിത ലാബ് എന്നിവയുണ്ട് . ഹൈ ടെക് ക്ലാസ്സ്‌റൂം,എല്ലാ ക്ലാസ്സ്‌റൂമുകളിലേക്കും ആവശ്യമായ ലാപ്ടോപ് എന്നിവയുണ്ട് .കൂടതെ മതിയായ ശുദ്ധ ജല സംവിധാനം ,ശൗചാലയങ്ങൾ എന്നിവയും ഈ വിദ്യാലയത്തിലുണ്ട്.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി .എൻ മോഹനൻ (സയന്റിസ്ററ്)
- ജി .സ്റ്റാലിൻ (റിട്ട.ഡയറ്റ് ഫാക്കൽറ്റി,സാമൂഹ്യ പ്രവർത്തകൻ,എഴുത്തു കാരൻ )
ദിനാചരണങ്ങൾ
എ.എസ്.ആർ. വി.ജി..യു.പി.എസ് ഐക്കാട്|അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഇംഗ്ലീഷ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ്, ശാസ്ത്രരംഗം, എക്കോ ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വി പി ശശികുമാർ ,ഓമന കെ ,ഓമന എം കോന്നിയൂർ ബാലചന്ദ്രൻ ,എം യു മേരിക്കുട്ടി ,ലളിതമാണിയമ്മ ,എസ് കമലാസനൻ,ജി സ്റ്റാലിൻ രാജൻ ബാബു,ചന്ദ്രപ്രഭാ ഭായി,ശാന്ത കുമാരിയമ്മ,വാസുദേവക്കുറുപ്പ് ,ശിവരാമൻ,ഭാർഗ്ഗവിയമ്മ ,റ്റി എം പാപ്പച്ചൻ ,ശ്രീധരൻ ,ശ്രീനിവാസൻ ,സരസ്വതി,ഭാനു മതി,എ ജെ രാധാമണി ,ഗോപാലൻ ,കുഞ്ഞമ്മ ,സോമരാജൻ ,ബിന്ദു
വഴികാട്ടി
- അടൂർ - തട്ട -പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളിയിൽ നിന്നും 2കി മി കിഴക്ക്.
{{#multimaps:9.182960545259842, 76.75547135518181|zoom=17}}