സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മികവുകളുടെ പൊൻ തിളക്കവുമായി സെന്റ് തെരേസാസ് എന്നെന്നും...

            മണപ്പുറം ഗ്രാമത്തിനൊരു തിലകക്കുറിയിട്ട പോലെ അക്ഷരദീപ പ്രഭ ചൊരിഞ്ഞ് നിലകൊള്ളുന്ന സെന്റ് തെരേസാസ് ഹൈസ്ക്കൂൾ പ്രാരംഭ കാലം മുതൽക്കേ മികവുകളുടെ വിദ്യാലയം തന്നെയാണ്. ഈ അക്ഷരമുത്തശ്ശിയുടെ ഔന്ന്യത്യങ്ങളിലേക്കുള്ള പ്രയാണം 2022-ാം ആണ്ടിലെത്തി നിൽക്കുമ്പോൾ ഞങ്ങളുടെ മനസ്സുകളിൽ മായാത്ത സ്മരണയായി അനേകം സുവർണ നക്ഷത്രങ്ങൾ ഗതകാലത്തെ ഞങ്ങളുടെ ശിഷ്യ ഗണത്തിലുണ്ട്. അഗ്നിശുദ്ധി വരുത്തിയെടുത്ത സ്വർണ സമാനമാണ് തെരേസ്യൻ പാഠ ശാലയിൽ നിന്നും പരിശീലനം പൂർത്തിയാക്കി തുടർ പഠനത്തിനായി പുറപ്പെടുന്ന ഓരോ വിദ്യാർത്ഥിയും. കൂർത്ത മുനയുള്ള ഒരു കല്ല് വെള്ളാരം കല്ലായി മാറുന്ന പോലെയും തീച്ചുളയിൽ ഉരുകി സുന്ദര സുവർണ ശില്പങ്ങൾ രൂപപ്പെടുന്നതുപോലെയും ഞങ്ങൾ അധ്യാപകരുടെ കൈകളിൽ ഞങ്ങളുടെ ശിഷ്യർ ജീവിത വിജയത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

  • 1999-2000
    • മലയാളം കൈയ്യെഴുത്തു മാസികയ്ക്ക് (യു.പി വിഭാഗം ) ജില്ലാ തല മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.
  • 2002-2003
    • മലയാളം കൈയ്യെഴുത്തു മാസികയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
  • 2007-2008
    • എസ്.എസ്. എൽ സി നൂറു ശതമാനം വിജയത്തിന് ട്രോഫി ലഭിച്ചു.
  • 2009-2010
    • ഹരിത വിദ്യാലയം പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർത്ഥി - ശാക്തീകരണം സീഡ് അവാർഡ് ലഭിച്ചു.
  • 2010-2011
    • ഡി.സി.എൽ ഐക്യു സ്കോളർഷിപ്പ് ലഭിച്ചു.
      പി.ടി മറിയക്കുട്ടി
    • ഡി. സി. എൽ ബ്രൈറ്റ് സ്റ്റാർ അവാർഡ് ലഭിച്ചു.
    • ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നൽകുന്ന ജെം ഓഫ് സീഡ് അവാർഡ് മാസ്റ്റർ കിരൺ കെ.ബിക്ക് ലഭിച്ചു.
    • ഡി.സി.എൽ മലർവാടി അവാർഡ് ലഭിച്ചു.
    • സീഡ് പ്രവർത്തനങ്ങൾക്കു നൽകുന്ന മികച്ച കോ ഓർഡിനേറ്റർ അവാർഡ് അധ്യാപിക ശ്രീ മതി പി.ടി മറിയക്കുട്ടിക്ക് ലഭിച്ചു.
    • ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എ ആയി തെരേസ്യൻ പി.ടി.എ തെരഞ്ഞെടുക്കപ്പെടുകയും 25000 രൂപയുടെ ക്യാഷ് അവാർഡ് ലഭിക്കുകയും ചെയ്തു.
  • 2011-2012
    • ചെണ്ടമേളം മത്സരത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും, എ ഗ്രേഡും ലഭിച്ചു.
    • വി.ആർ.വി.എം ഗവൺമെന്റ് സ്ക്കൂളിൽ വച്ചു നടത്തിയ വിദ്യാഭ്യാസജില്ലാ റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും ട്രോഫിയും ലഭിച്ചു.
    • സംസ്ഥാന തല മത്സരത്തിൽ ഹിന്ദി കവിതാ രചനയ്ക്ക് ഒന്നാം സ്ഥാനവും, എ ഗേഡും കുമാരി മീരാകൃഷ്ണന് ലഭിച്ചു.
    • മാതൃഭൂമി സീഡ് അവാർഡ് ഹരിത ക്ലബ്ബിന് ചേർത്തല വിദ്യാഭ്യാസജില്ലയിൽ രണ്ടാം സ്ഥാനവും 15000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.
    • ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾക്കു നൽകന്ന ജെം ഓഫ് *സീഡ് അവാർഡ് പത്താം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന കുമാരി ആര്യ കെ.എസ് -ന് ലഭിച്ചു.
    • മാസ്റ്റർ അഭിഷേക് എം.എസ്(ഏഴാം ക്ലാസ് ) ക്വിസ് മത്സരത്തിൽ വിദ്യാഭ്യാസ ജില്ലയിലും , വെന്യൂ ജില്ലയിലും ഒന്നാം സ്ഥാനവും 5000 രൂപ ക്യാഷ് അവാർഡും , സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കി.
    • നാളികേര വികസന ബോർഡും, മാതൃഭൂമിയും സംയുക്തമായി നടത്തിയ പ്രസംഗ മത്സരത്തിൽ കുമാരി നീനു മാത്യു ജില്ലയിൽ ഒന്നാം സ്ഥാനവും 3000 രൂപ ക്യാഷ് അവാർഡും കരസ്ഥമാക്കി.
    • കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള 2010-11 ലെ ഇൻസ്പയർ അവാർഡിന് മാസ്റ്റർ അഭി ലാൽ (എട്ടാം ക്ലാസ്) അർഹനായി.
    • ഉപജില്ലാ ഐ.ടി. ഫെയറിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ഐ.ടി.ക്വിസ് എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.
    • ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് ന് എട്ട് രാഷ്ട്രപതി അവാർഡും, 27 രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു.
    • സ്ക്കൂൾ സാനിറ്റേഷൻ പ്രോഗ്രാമിന് പ്രശംസാപത്രം ലഭിച്ചു.
    • 2010-11ലെ മികച്ച സ്കൗട്ട് മാസ്റ്റർ ആന്റ് ഗൈഡ് ക്യാപ്റ്റൻ അവാർഡുകൾ തെരേസ്യൻ അധ്യാപകരായ ശ്രീ.വി.ജെ മാത്യു, ശ്രീമതി. മിനി കുര്യൻ എന്നിവർക്ക് ലഭിച്ചു.
    • ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

കൂടുതൽ നേട്ടങ്ങൾ അറിയുവാൻ