ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്
വിലാസം
കാരാഴ്മ ഈസ്റ്റ്

വലിയകുളങ്ങര പി.ഒ.
,
690104
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽglpskarazhmaeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്36204 (സമേതം)
യുഡൈസ് കോഡ്32110700109
വിക്കിഡാറ്റQ87478825
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി പി
പി.ടി.എ. പ്രസിഡണ്ട്സിന്ധു മണിലാൽ
എം.പി.ടി.എ. പ്രസിഡണ്ട്സുമ കൃഷ്ണകുമാർ
അവസാനം തിരുത്തിയത്
01-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ കാരാഴ്മ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ്. കാരാഴ്മ ഈസ്റ്റ് .

ചരിത്രം

1938 ഒക്ടോബർ  1-നാണു ഈ  സ്കൂൾ  തുടങ്ങിയതെന്ന് പറയപ്പെടുന്നു . മരക്കശ്ശേരി  കുടുംബമാണ് സ്വന്തം സ്ഥലം സ്കൂൾ തുടങ്ങുവാനായി നൽകിയത് .മുടിത്തറ  വീടിനോടു ചേർന്നു നിൽക്കുന്ന സ്ഥലത്തു നിൽക്കുന്നതിനാൽ ആകണം 'മുടിത്തറ സ്കൂൾ' എന്നാണ് നാട്ടിൽ ഈ സ്കൂൾ  അറിയപ്പെടുന്നത് കാരാഴ്മ ദേവി ഭ്രദ്രകാളി) യുടെ മുടി വെച്ചിരുന്ന തറയായതിനാൽ ആണ് മുടിത്തറയായി മാറിയതെന്നും പറയപ്പെടുന്നു ഇപ്പോഴും ഈ പ്രദേശത്തുള്ളവർ ഈ സ്കൂളിനെ മുടിത്തറ സ്കൂൾ എന്നാണ് വിളിക്കുന്നത് അംഗൻവാടിയും പ്രീ പ്രൈമറിയും ഒരേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഇവിടെയുണ്ട്. 1 മുതൽ 4 വരെ  ക്ലാസുകൾ നടന്നിരുന്ന ഇവിടെ 7 വർഷമായി പ്രീ പ്രൈമറിയും 10 വർഷമായി അംഗൻവാടിയും പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വായിക്കുക >>>

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് മുറികളും, 1 ഓഫീസ് മുറിയും, അടുക്കളയും, ആവശ്യത്തിന് ടോയ്‌ലറ്റ്, കിണർ, പൈപ്പ് എന്നിവ ഉണ്ട് . കൂട്ടികൾക്ക് സുഗമമായി എത്താൻ വാഹനം, മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി, ആവശ്യത്തിന് കുടിവെള്ളം, ചുറ്റുമതിൽ എന്നിവയും ഉണ്ട് . ക്ലാസ് മുറികൾ കർട്ടൻ ഉപയോഗിച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും പ്രീ പ്രൈമറിയും അംഗൻവാടിയും ഉൾപ്പെടെ സ്മാർട്ട് ക്ലാസ് മുറികൾ ആക്കിയിട്ടുണ്ട് ആവശ്യത്തിന് ലാപ് ടോപ്പുകളും പ്രൊജക്ടറും ഉണ്ട്. ഒരു മൈക്ക് സെറ്റ് (ബോക്സ് ഉൾപ്പെടെ) ഉണ്ട്. സ്കൂളിന്റെ മുറ്റം ആ കർഷമായ രീതിയിൽ ടൈല് പാകി ഭംഗിയാക്കിയിട്ടുണ്ട് ഒരു നല്ല ശലഭോദ്യാനം സ്കൂളിന് വർണ്ണാഭനൽകുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം, സ്കൂൾ ജാഗ്രതാ സമിതി, ആഴ്ചയിലൊരിക്കൽ ബാലസഭ, ഇംഗ്ലീഷ് ക്ലബ്, സുരക്ഷാ ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ

  • ശ്രീമതി . ശ്രീകുമാരി എസ്സ്
  • ശ്രീമതി. സരസമ്മ [2014- 2015]
  • ശ്രീ. രാധാകൃഷ്ണൻ നായർ [2015-2016]
  • ശ്രീമതി. കെ എസ്സ് ശ്രീലത [2016-2018]

സ്കൂളിലെ അധ്യാപകർ

അധ്യാപകർ
ക്രമ
സംഖ്യ
അധ്യാപകന്റെ പേര് തസ്തിക വിഷയങ്ങൾ
1 ഗീതാകുമാരി പി പ്രഥമഅദ്ധ്യാപിക
2 സരസ്വതി ദേവി ജി എൽ.പി.എസ്.എ. ഗണിതം
3 ത്രേസ്യാമ്മ സാമുവേൽ പി ഡി ടീച്ചർ പി ഡി ടീച്ചർ
4 ഗീത ജി പി ഡി ടീച്ചർ പി ഡി ടീച്ചർ

നേട്ടങ്ങൾ

കഴിഞ്ഞ പത്ത് വർഷമായി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അടിക്കടി ഉയർച്ച ഉണ്ടായി വരുന്നു. കലാ -ശാസ്ത്ര പ്രവർത്തി പരിചയ മേഖലകളിലും, അധ്യയന രംഗത്തും പ്രശംസനീയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പങ്കാളിത്തം സ്കൂളിന്റെ പുരോഗതിക്ക് വളരെ സഹായിച്ചിട്ടുണ്ട്. തനതു പ്രതിഫലമെന്നോണം കഴിഞ്ഞ വർഷം 10 കുട്ടികൾ സ്കൂളിൽ പുതുതായി ചേരുകയും ചെയ്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൽ ഉന്നതസ്ഥാനീയരായിട്ടുള്ള പലരും ഈ സ്കൂളിന്റെ സംഭവനയായിട്ടുണ്ട് . കളയകാട്ട് ശാന്തകുമാരി ടീച്ചർ, മാതൃഭൂമി സബ് എഡിറ്റർ ഡോ. ജി വേണുഗോപാൽ, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ എൻ നാരായണൻ, കാരാഴ്മ ശ്രീധരൻ പിള്ള, അനേകം ഡോക്ടർമാർ, എങ്ങിനീർയർമാർ, മറ്റ് ഔദ്യോഗിക മേഖലയിൽ ഇരിക്കുന്നിവർ എന്നിങ്ങനെ സമൂഹത്തിൽ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്നവർക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .

വഴികാട്ടി

  • കാരാഴ്മ ജംഗ്ഷനിൽ നിന്നും : 12 min (1.0 km).
  • കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104.
  • കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104
  • കിഴക്കോട്ട് : 280 m.
  • ഇടത്തോട്ട് : 69 m.
  • വലത്തോട്ട് : 500 m.
  • കാരാഴ്മ വലിയകുളങ്ങര റോഡിൽ വലത്തോട്ട് തിരിയുക.
  • സ്കൂൾ വലതു വശത്തായി സ്ഥിതി ചെയ്യുന്നു .

{{#multimaps:9.27504371171258, 76.5458689291688|zoom=18}}