ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11005-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11005
യൂണിറ്റ് നമ്പർLK/2018/11005
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർകെ ജി ദേവനാരായണ്
ഡെപ്യൂട്ടി ലീഡർആനിസ ഫിദ എ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1താജുന്നിസ എം എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സപ്ന സി ഹെച്
അവസാനം തിരുത്തിയത്
13-02-202211005
G-suite help desk

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 32 ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022

20/01/2022 വ്യാഴാഴ്ച ആയിരുന്നു ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്. മുരളി സാറാണ് ക്യാമ്പിന് നേതൃത്വം വഹിച്ചത്. ഏകദേശം 27കുട്ടികൾ ഉണ്ടായിരുന്നു.പ്രധാനധ്യാപകൻ ശ്രീ വിനീത് വിൻസ്റ്റൺ ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു.ആദ്യം തന്നെ മുരളി സാർ സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയറിനെയാണ് പരിചയപ്പെടുത്തി തന്നത്. ആ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെ കോഡിങ് ചെയ്യാമെന്നും സ്പ്രൈറ്റ് എന്ന പൂച്ചയെ ചലിപ്പിക്കാൻ എങ്ങനെ നിർദ്ദേശം കൊടുക്കാമെന്നും അത് ഉപയോഗിച്ച് എങ്ങനെ ഒരു ഗെയിം നിർമ്മിക്കാമെന്നും പഠിപ്പിച്ചു.

അതിനു ശേഷം അനിമേഷൻ എന്ന ആശയത്തിലേക്ക് കടന്നു. ആദ്യം തന്നെ മുരളി സാർ അനിമേഷനെ കുറിച്ച് മനസിലാക്കി തന്നു. ഒരു 2D അനിമേഷൻ നിർമ്മിക്കണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ വേണമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും പറഞ്ഞു തന്നു. അനിമേഷൻ തയ്യാറാക്കുന്ന Tupi tube Desk എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ച് പറഞ്ഞു തന്നു. എങ്ങനെയാണ് അനിമേഷൻ തയ്യാറാക്കുന്നത് എന്നുള്ള വീഡിയോയും കാണിച്ചു തന്നു.

നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022