സി എം എസ് എൽ പി എസ് മുല്ലയ്ക്കൽ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗവാസനയെ മെച്ചപ്പെടുത്തുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് ആഴ്ചയിൽ ഒരു ദിവസം സ്ക്കൂളിൽ വച്ച് നടത്തുന്നു. അധ്യാപിക ലൈജു കെ ചാണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൺവീനറായി പ്രവർത്തിക്കുന്നു.
ഗണിത ക്ലബ്
![](/images/thumb/c/c4/35219_141.jpeg/300px-35219_141.jpeg)
സീനിയർ അധ്യാപിക ശ്രീമതി ലൈജു. കെ. ചാണ്ടി യുടെ നേതൃത്വത്തിൽ മാസ്റ്റർ റോഹൻ കോശി കൺവീനറായി 13 അംഗങ്ങളുള്ള ഗണിത ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ആഴ്ചയിലൊരിക്കൽ ഗണിത അസംബ്ലി നടത്തുന്നു. ഗണിത പാട്ട്, പസിലുകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്
ഐ.ടി.ക്ലബ്
![](/images/thumb/d/da/35219_137.jpeg/300px-35219_137.jpeg)
![](/images/thumb/2/28/35219_135.jpeg/300px-35219_135.jpeg)
എല്ലാ കുട്ടികൾക്കും മികച്ചരീതിയിൽ ഐ ടി പരിശീലനം നൽകുന്നു.സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. സ്മാർട്ട് ക്ലാസ്സിലിരുന്നാണ് കുട്ടികൾ പഠിക്കുന്നത്. ലാപ് ടോപ്പുകളും, പ്രൊജക്ടറുകളുമുണ്ട്.നഴ്സറി ക്ലാസ്സുമുതലുള്ള കുട്ടികൾക്ക് എല്ലാ അധ്യാപകരും കമ്പ്യൂട്ടർ ലാബിൽ ഐ ടി മേഖലയിൽ പരിശീലനം നൽകി വരുന്നു.
മധുരം മലയാളം
എല്ലാ കുട്ടികൾക്കും മലയാള അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധകഥകൾ, കവിതകൾ, കവിപരിചയം എന്നിവയും നടത്തുന്നു
ആരോഗ്യക്ലബ്
![](/images/thumb/3/32/35219_132.jpeg/300px-35219_132.jpeg)
![](/images/thumb/1/11/35219_133.jpeg/300px-35219_133.jpeg)
![](/images/thumb/1/1d/35219_134.jpeg/300px-35219_134.jpeg)
കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യോഗ പരിശീലനം, കായിക പരിശീലനം എന്നിവ നൽകുന്നു
അറബി ക്ലബ്
![](/images/thumb/e/e8/35219_28.jpg/199px-35219_28.jpg)
![](/images/thumb/b/b2/35219_142.jpeg/300px-35219_142.jpeg)
ആലപ്പുഴയിലെ അതിപുരാതനമായ മുസ്ലിം ദേവാലയം നേൽപ്പുര ജുമുഅ മസ്ജിതിലെ ഇമാം ശ്രീ, കെ. ജഹ്ഫർ സ്വാദിഖ് സിദ്ധീഖിഅറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി.സ്കൂളിലെ അറബിക് അധ്യാപിക ശ്രീമതി ഫാത്തിമ ബീവി. എസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.2019 ലെ അറബിക് കലോത്സവത്തിൽ അറബി സംഘഗാനത്തിൽ 4ആം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. കൂടാതെ വിവിധ പരിപാടികളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.
പരിസ്ഥിതി ക്ലബ്
![](/images/thumb/9/91/35219_120.jpeg/300px-35219_120.jpeg)
![](/images/thumb/5/52/35219_121.jpeg/300px-35219_121.jpeg)
![](/images/thumb/c/cd/35219_107.jpeg/300px-35219_107.jpeg)
ശ്രീമതി ഫാത്തിമ ബീവി, ശ്രീമതി ടാനി ജോൺ, ശ്രീമതി റീന ആഷ്ലി, പുഷ്പ ഇവരുടെ നേതൃത്വത്തിൽ മാസ്റ്റർ ശിവനന്ദൻ ജെ ഷേണായ് കൺവീനറായി പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു. പൂന്തോട്ടം, പച്ചക്കറി തോട്ടം ഇവ കുട്ടികളുടെയും രക്ഷ കർത്താക്കളുടെയും സഹായത്തോടെ പരിചരിക്കുന്നു.
സയൻസ് ക്ലബ്
![](/images/thumb/8/81/35219_159.jpeg/300px-35219_159.jpeg)
ശ്രീമതി ഫാത്തിമ ബീവി യുടെ നേതൃത്വത്തിൽ കുമാരി ഹന്ന റോസ് ഷാജി കൺവീനറായി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.അദ്ധ്യാപകരുടെ സഹായത്തോടെ വിവിധ പരീക്ഷണ, നീരിക്ഷണ പ്രവർത്തനങ്ങൾ നടത്തിവരുന്നു
സോഷ്യൽ സയൻസ് ക്ലബ്
ശ്രീ എബിൻ റ്റി രാജുവിന്റെ നേതൃത്വത്തിൽ മാസ്റ്റർ അശ്വിൻ രാജ് കൺവീനറായി സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു