കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികവുകൾ മാധ്യമങ്ങളിലൂടെ
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ അധ്യാപകർ ഏറെ ശ്രദ്ദിക്കാറുണ്ട്. പത്രവാ ർത്തയിലൂടെയും ചാനലിലൂടെയും ഒക്കെ നമ്മുടെ വിദ്യാലയം മാതൃകപരമായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് സ്കൂളിൽ നടക്കുന്നു.പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന അതേ മാതൃകയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ സ്കൂളിൻ്റെ ലീഡർ കണ്ടെത്താൻ കഴിയുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ട് എണ്ണുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി കുട്ടികളിൽ എത്തിക്കാൻ തിരഞ്ഞെടുപ്പിലൂടെ കഴിയുന്നു. 2017- 18 അധ്യയനവർഷത്തിൽ നടന്ന സ്കൂൾ തിരഞ്ഞെടുപ്പ് അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു കഴിഞ്ഞു.
കുട്ടികളിൽ ഇതിൽ സർഗാത്മകത അത് വളർത്തുന്ന ഇന്ന് വിവിധ പരിപാടികൾ നടക്കുന്നുണ്ട്.. ഓരോ വർഷങ്ങളിലും കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സപ്ലിമെൻറ് കളും പത്രങ്ങളും പുറത്തിറക്കുന്നു.. കുട്ടികളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ഇത്തരം പരിപാടിക്ക് ലഭിക്കുന്നത്.. വിദ്യാലയത്തിലെ ചേർന്നുള്ള സംസ്കാരിക വേദികളും സ്ഥാപനങ്ങളും ഇത്തരത്തിൽ ഇറങ്ങുന്ന പത്രങ്ങളുടെയും മറ്റും ചിലവിലേക്ക് സഹായം നൽകുന്നുണ്ട്..
2017- 18 വർഷത്തിൽ പുറത്തിറങ്ങിയ സ്ലേറ്റും പെൻസിലും.. അതുപോലെതന്നെ തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഓണ നിലാവ് എന്ന സപ്ലിമെൻ്റും ശ്രദ്ധയാകർഷിച്ചു.