ചോറോട് എൽ പി എസ്
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ചോറോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്
വിദ്യാലയമാണ് ചോറോട് എൽ പി സ്‌കൂൾ
ചോറോട് എൽ പി എസ് | |
---|---|
വിലാസം | |
ചോറോട് ചോറോട് എൽ പി സ്‌കൂൾ ,ചോറോട് ഈസ്റ്റ് ,വടകര ,673106 , ചോറോട് ഈസ്റ്റ് പി.ഒ. , 673106 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഇമെയിൽ | 16807hm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16807 (സമേതം) |
യുഡൈസ് കോഡ് | 32041300306 |
വിക്കിഡാറ്റ | Q64551763 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | ഹരീഷ്. കെ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ. കെ. കെ |
അവസാനം തിരുത്തിയത് | |
28-01-2022 | Hm16807 |
ചരിത്രം
വർഷങ്ങൾക്ക് മുൻപ് ചെറിയ ചോറോട്ടു കുനിയിൽ എന്ന സ്ഥലത്താണ് ശ്രീ കുളങ്ങരത്ത് രാമൻ ഗുരിക്കൾ ഈ വിദ്യാലയം
ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു .ആരംഭ കാലത്ത് ശ്രീ .രാമൻ ഗുരുക്കൾ മാത്രമേ അധ്യാപകനായി ഉണ്ടായിരുന്നുള്ളൂ.
ശ്രീ .കേളുകുറുപ്പായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ .രാമൻ ഗുരുക്കൾക്ക് ശേഷം ശ്രീ ബാലകൃഷ്ണൻ നായർ 1975 ൽ
സ്വാത്തവകാശം ഉൾപ്പെടെ സ്‌കൂൾ മാനേജ്‌മന്റ് ജ:എടക്കണ്ണിയാർത്ത് കുഞ്ഞബ്ദുള്ള ഹാജിക്ക് കൈമാറി .1938 മുതൽ 1961
വരെ അഞ്ചാം ക്ലാസ് ഉണ്ടായിരുന്നു .സർവ്വ ശ്രീ .രാമക്കുറുപ്പ് ,എം .ബാപ്പു മാസ്റ്റർ ,കെ.കെ.കണ്ണൻ മാസ്റ്റർ,സി .എച്.നാരായണൻ
മാസ്റ്റർ ,പി.രാഘവൻ മാസ്റ്റർ ,പി.പി. നാരായണൻ മാസ്റ്റർ എന്നിവർ മുൻകാല പ്രധാന അധ്യാപകരാണ് .
ഭൗതികസൗകര്യങ്ങൾ
പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ സജ്ജീകരിക്കപ്പെട്ട നാലു ക്ലാസ്സ്മുറികൾ
പ്രീപ്രൈമറി ക്ലാസുകൾ
കമ്പ്യൂട്ടർ പഠനത്തിനായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ്
ഓരോ ക്‌ളാസ്സ്‌റൂമിലും ഒരുക്കിയ ക്ലാസ് ലൈബ്രറി
രണ്ടു സ്മാർട്ട് ക്ലാസ്റൂമുകൾ
വിശാലമായ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
അക്ഷരച്ചെപ്പ്
കൊറോണ എന്ന മഹാമാരി കുട്ടികളെ വീടുകളിൽ തന്നെ തളച്ചിട്ടപ്പോൾ അവരുടെ വായനാശീലവും മിക്കവാറും മുരടിച്ചിരുന്നു .
ആ ഒരു സാഹചര്യത്തിൽ നിന്നും അവരെ മുക്തരാക്കാൻ വായന കൊണ്ട് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ് സമ്പൂർണ
ഗൃഹ ഗ്രന്ഥാലയം എന്ന ആശയം നാം മുന്നോട്ട് വെച്ചത് .ഓരോ കുട്ടിക്കും അവർ ഇഷ്ടപ്പെടുന്ന പുസ്തകം കൈയ്യെത്തും ദൂരത്ത്
ലഭ്യമാക്കുക ,അതിനായി ഓരോ വീട്ടിലും കുട്ടികളും രക്ഷിതാക്കൾക് ചേർന്ന് 50 ഓളം പുസ്തങ്ങൾ ശേഖരിച്ചു .ഏറ്റവും നന്നായി
ലൈബ്രറി സജ്ജീകരിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകി .2021 ഫെബ്രുവരി 6 ം തിയ്യതി അക്ഷരച്ചെപ്പ് എന്ന നാമകരണം
ചെയ്ത ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടാനം പ്രശസ്ത ചരിത്രകാരനും ഗ്രന്ഥ രചയിതാവുമായ ശ്രീ . പി. ഹരീന്ദ്രനാഥ് നിർവ്വഹിച്ചു .ഉന്നത
വ്യക്തികളുടെ ജന്മദിനാചരങ്ങളോടൊപ്പം ഈ പരിപാടിയുടെ 60 ,100 ,200 ,260 ,360 ദിനങ്ങൾ പ്രമുഖ വ്യവ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ
വിവിധ പരിപാടികളോടെ ആഘോഷിച്ചു വരുന്നു .
മാനേജ്‌മെന്റ്
സിംഗിൾ മാനേജ്‌മന്റ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് |
---|---|
1 | കെ .കെ .കണ്ണൻ മാസ്റ്റർ |
2 | സി .എച് .നാരായണൻ മാസ്റ്റർ |
3 | പി .രാഘവൻ മാസ്റ്റർ |
4 | പി.പി നാരായണൻ മാസ്റ്റർ |
നേട്ടങ്ങൾ
എൽ.എസ്.എസ് വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. ടി. ശ്രീധരൻ (ഡെപ്യൂട്ടി കളക്ടർ ,കണ്ണൂർ )
ശ്രീ . എം .കെ .ബാബു (അബുദാബി ഫ്രഞ്ച് സ്‌കൂൾ സ്ഥാപകൻ)
വഴികാട്ടി
വടകര ടൗണിൽ നിന്നും തലശ്ശേരി റോഡിൽ,ചോറോട് ഗേറ്റിൽ നിന്ന് 3 കി.മി .കിഴക്ക് ഭാഗം ,മലോല് മുക്ക് റോഡ് ,
രാമത്ത് കാവ് ക്ഷേത്രത്തിനടുത്ത്{{#multimaps: 11.626312,75.596981 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16807
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ