സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 1 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ)

എഡിറ്റോറിയല്‍

സി.ലിന്‍ഡ ജേക്കബ്ബ്,സി.മിനി വി ജെ, സി. മാര്‍ഗരറ്റ് ജോസ്,ടീച്ചര്‍ ബിന്ദുറാണി

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ
വിലാസം
ചൊവ്വന്നൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം20 - April -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
അവസാനം തിരുത്തിയത്
01-12-201624071



ചരിത്രം

ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ വസതിയില്‍ 2 ഡിവിഷനോ‍ടു കൂടി വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വര്‍ണ അന്തരമില്ലാതെ ആദ്യ വര്‍ഷം പ്രവേശനം നേടിയത്. 1965- ല്‍ സ്കൂള്‍ ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകള്‍ 2 ഡിവിഷനും, സ്റ്റാഫ്റൂം, ഓഫീസ്റൂം, എന്നിവയുമായ് പ്രവര്‍ത്തനമാരംഭിച്ചു. ബ.സി.ഇ.ജെ.ത ങ്കം ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ല്‍ സെന്റ് മേരീസ്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായീ ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലല്‍ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെ‍ണ്‍കുട്ടികള്‍ക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂള്‍ ബസുണ്ട്. വര്‍ണശബളമായ പൂന്തോട്ടവും,ചെടികള്‍ നിറഞ്ഞ മുറ്റവും ഏറെ ആകര്‍ഷണീയമാണ്.രാഷ്ട്രസ്നേഹം വളര്‍ത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചല്‍ ഗാര്‍ഡനും ഏറെ ആകര്‍ഷണീയമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. സ്കൗട്ട് & ഗൈഡ്സ്
  2. വിദ്യാരംഗം കലാസാഹിത്യവേദി
  3. ബാന്റ് ട്രൂപ്പ്
  4. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ചാരിറ്റി കോണ്‍ഗ്രിഗേഷന്റെ വിദ്യാഭ്യാസ കോര്‍പ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 9 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ.സി.ബെല്ലര്‍മിന്‍ കോര്‍പ്പറേറ്റ് മാനേജറായും സി. ജില്‍സി വിദ്യാഭ്യാസ കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് സി. ലിന്‍ഡ ജേക്കബ്ബ് ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |1964-1979 | ബ.സി .ഇ .ജ തങ്കം| |1979 - 81 | ബ.സി.വി.പി റൊസ |1981 - 2000 | ബ.സി.ഇ.പി എല്‍സി | 2000__2014 | ബ.സി.കെ.ജെ ജൂലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. വി. വി. ജോസ് - പഞ്ചായത്ത് സെക്രട്ടറി
  • രഞ്ചിമ മോഹന്‍ - സംസഥാന കലാതിലകം
  • ബിന്ദു. സി. നായര്‍ - പ്രഗല്പ വക്കില്‍
  • രാജു. ഇ. എ - രാഷ്ട്രീയ നേതാവ്
  • വിന്‍സ് വിന്‍സ്ണ്‍ - കംപ്യുട്ടര്‍മാന്‍

വഴികാട്ടി

{{#multimaps:10.6037539,76.0944092|zoom=5}}