ജി എൽ പി എസ് പൊന്നംവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പൊന്നംവയൽ | |
---|---|
വിലാസം | |
പൊന്നംവയൽ പൊന്നംവയൽ , പാടിയോട്ട്ചാൽ പി.ഒ. , 670353 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഇമെയിൽ | hmponnamvayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13913 (സമേതം) |
യുഡൈസ് കോഡ് | 32021201402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൻസി എ എൽ |
പി.ടി.എ. പ്രസിഡണ്ട് | അരുൺ കുമാർ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | മായ വി വി |
അവസാനം തിരുത്തിയത് | |
29-01-2022 | Glpsponnamvayal |
ചരിത്രം
കണ്ണൂർ ജില്ലയിൽ പെരിങ്ങോം - വയക്കര പഞ്ചായത്തിൽ 2 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്‌കൂൾ ആണ് പൊന്നംവയൽ ഗവൺമെന്റ് എൽ പി സ്‌കൂൾ .നാടിന്റെ പുരോഗതിക്ക് വിദ്യാലയത്തിന്റെ പങ്ക് എന്താണെന്ന് നല്ല ബോധ്യം ഉണ്ടായിരുന്ന കാനപ്പുറത്തു ഇല്ലത്തു ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി മാസ്റ്റർ ഇഷ്ട ദാനം ആയി നൽകിയ ഏക്കർ പ്രകൃതി രമണീയമായ സ്ഥലത്തു ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
കൂടുതൽ വായിക്കാൻ ശ്രീ ചന്തുക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ 5 മുതൽ 10 വരെ വയസ്സുള്ള വിദ്യാര്ത്ഥികളോടു കൂടി ഏകാധ്യാപകനായി ഒക്ടോബർ 6 ആം തീയതി ഔദ്യോഗികമായി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.സ്‌കൂളിന്റെ സ്ഥാപക പ്രവർത്തനത്തിൽ മുഖ്യ പങ്കാളിത്തം വഹിച്ച വ്യക്തികളാണ് ശ്രീ വി കുഞ്ഞിരാമൻ ,ശ്രീ ടി വി കുഞ്ഞമ്പു നായർ ,ശ്രീ നാരായണൻ നായർ മനിയേരി, ശ്രീ കുയിനങ്ങാടൻ കുഞ്ഞപ്പൻ ,ശ്രീ പ്രഭാകരൻ പള്ളിക്കര എന്നിവർ.
ഭൗതികസൗകര്യങ്ങൾ
ഇന്ന് വിദ്യാലയത്തിന് സ്വന്തമായി ടൈൽ ഇട്ട് വൃത്തിയാക്കിയതും ഷീറ്റിട്ട മേൽക്കൂര യോട് കൂടിയ ഒരു കെട്ടിടവും ഓടിട്ട ഓഫീസ് മുറിയോട് കൂടിയ ഒരു കെട്ടിടവും ഉണ്ട്.
ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിന് വൃത്തിയുള്ളതും അടച്ചുറപ്പുള്ള തുമായ ഒരു പാചകപ്പുര യുണ്ട്. കുട്ടികൾക്ക് കുടിവെള്ളത്തിന് കുഴൽ കിണറും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ടോയ്‌ലറ്റും ഉണ്ട്. ശിശു സൗഹൃദ അന്തരീക്ഷം, പ്രദേശത്തെ സസ്യപ്രകൃതി എന്നിവ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി വിദ്യാർത്ഥികളുടെ എണ്ണം 100 നോട് അടുത്താണ്. സമീപപ്രദേശങ്ങളിലെ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റവും സ്കൂളിലേക്കുള്ള യാത്രാസൗകര്യം കുറവുമാണ് ഇതിനു കാരണമായി കണ്ടെത്താൻ കഴിഞ്ഞത്. സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
sl no | |||
---|---|---|---|
1 | |||
2 | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
more deatails
sports
വഴികാട്ടി
{{#multimaps:12.258441359975569, 75.313199372953|width=800px|zoom=17.}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13913
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ