2021-22 അധ്യയന വർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ

ജൂൺ 1 പ്രവേശനോത്സവം

2021 22 അധ്യയനവർഷത്തിൽ എല്ലാ വർഷത്തിൽ നിന്നും വിപരീതമായി കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ ആയിട്ടായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ കൃത്യം 8 മണിക്ക് തന്നെ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ ലൈവായി പ്രവേശനോത്സവം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും പഞ്ചായത്ത് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ജോജോ അവർകൾ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രധാനാധ്യാപിക ജൂലി ജോസഫ് കെ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ഡെനീസ് കണ്ണൻ കുന്നി അവർകൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വീ‍ഡിയോ കാണാൻ

കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾ എല്ലാവരും തന്നെ വീട്ടിൽ അടച്ചിരിക്കുന്ന സാഹചര്യത്തിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാം വെർച്ചൽ ആയിട്ടാണ് നടത്തിയിരുന്നത് .എല്ലാ കുട്ടികളും മിക്ക പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന് സാഹചര്യമുണ്ടായി.

ജൂൺ 5 ലോകപരിസ്ഥിതി ദിനം

കോവിഡ് മഹാമാരി തുടർന്ന് സ്കൂളുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഓൺ ലൈനിൽ ആയിരുന്നു .വിദ്യാർത്ഥികൾ നടന്നതും വൃക്ഷങ്ങൾ നടന്നതും ഫോട്ടോയെടുത്ത് വീഡിയോ എടുത്ത് അധ്യാപകർക്ക് അയച്ചുകൊടുത്തു .അതിനെ ഒറ്റ വീഡിയോ ആക്കി യൂ ട്യൂബിൽ പോസ്റ്റ് ചെയ്തു .വീഡിയോ കാണാൻ

ജൂൺ 8 ലോക സമുദ്ര ദിനം

ലോക സമുദ്ര ദിനത്തിൻറെ ഭാഗമായി ആയി എന്ന് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തി ഇതിൻറെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തു . വീഡിയോ കാണാൻ

ജൂൺ 19 വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വായനാ മത്സരങ്ങളും പോസ്റ്റർ നിർമ്മാണ മത്സരങ്ങളും സംഘടിപ്പിച്ചു വിദ്യാർത്ഥികൾ അയച്ച നൽകിയ വീഡിയോകളും ഫോട്ടോകളും ഒറ്റ വീഡിയോ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തു. പോസ്റ്റർ മത്സര വീഡിയോ കാണാൻ

വിദ്യാർത്ഥികളുടെവിദ്യാർത്ഥികളുടെ പ്രസംഗങ്ങളും ആശംസകളും അടങ്ങിയ വീഡിയോ കാണാനായി

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
 

ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21ന് ആയിരുന്നു ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സംസ്കാര അധ്യാപകനായ പ്രശാന്ത് മാഷും കായികാധ്യാപകനായ അരുൺ ആണ് .മുൻ വർഷങ്ങളിൽ നടത്തിയ പ്രവർത്തനത്തിന് വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഇതിൽ ഷെയർ ചെയ്തു.വിദ്യാർത്ഥികൾ യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അധ്യാപകർ വിദ്യാർഥികൾ ക്ലാസ്സ് എടുക്കുകയുണ്ടായി.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ഈഈ വർഷത്തെ ലോക ലഹരിവിരുദ്ധദിനം വളരെ വിപുലമായി തന്നെ അരുൺ മാഷിനെയും ആഞ്ചലിൻ ടീച്ചറുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.

വെർച്വൽ ആയിട്ടായിരുന്നു ഈ വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചത് .സിനിമാ താരമായ മഞ്ജുവാര്യർ പങ്കെടുത്തത് പ്രവർത്തനത്തിന് മോടികൂട്ടി.ലഹരി ഉൽപന്നങ്ങളുടെ ഉപയോഗം കുട്ടികൾക്ക് ഉണ്ടാക്കാവുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് വ്യക്തമായ മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായിച്ചു. വീഡിയോ കാണാൻ

ജൂൺ 5 ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരായ ജിബി സിബി ടീച്ചറുടേയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ ലഭിച്ച മത്സരയിനങ്ങൾ കോർത്തിണക്കിക്കൊണ്ട് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും ലിങ്ക് ഷെയർ ചെയ്തു. വീഡിയോ കാണാം

ജൂലൈ 16 ദേശീയ സ്കൂൾ സുരക്ഷാ ദിനം

ദേശീയ സ്കൂൾ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർഥികൾക്കായി ദേശീയ സ്കൂൾ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം വീഡിയോ മത്സരം തുടങ്ങിയ സംഘടിപ്പിച്ചു. എല്ലാ വീഡിയോയും ഒരുമിച്ച് യൂട്യൂബിൽ പ്രദർശിപ്പിച്ചു. വീഡിയോ കാണാൻ

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അനുടീച്ചറുടെയും നിമ്മി ടീച്ചറുടെയും നേതൃത്വത്തിൽവിദ്യാർഥികൾക്കായി  പോസ്റ്റർ മത്സരം സംഘടിപ്പിച്ചു ഇതിൻറെ വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.

വീഡിയോ കാണാൻ

ജൂലൈ 26 കാർഗിൽ വിജയദിനം

കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ച് സിംബിൾ ടീച്ചറുടേയും സിജി ടീച്ചറുടേയും നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ അയച്ചു നൽകിയ വീഡിയോസ് ഒരുമിച്ചുചേർത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.

ഈ വർഷത്തെ ഹിരോഷിമാ ദിനം നാഗസാക്കി ദിനം ദിനം എന്നിവ സ്കൗട്ട് & ഗൈഡ്സന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.സിനി ഫ്രാൻസിസ് ടീച്ചർ , ജാക്സൺ മാഷ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്  . വീഡിയോ കാണാൻ

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

എല്ലാ വർഷത്തെയും പോലെ സ്വാതന്ത്ര്യ ദിനം വളരെ ഗംഭീരമായി തന്നെ ഓൺലൈനിൽ എല്ലാ വർഷത്തെയും പോലെ സ്വാതന്ത്ര്യദിനം വളരെ ഗംഭീരമായി തന്നെ ഓൺലൈനിലൂടെ ആണ് ഈ വർഷം ആഘോഷിച്ചത്.സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.ജീജ ടീച്ചർക്കും ജാക്ക്സൺ മാസ്റ്റർക്കുമായിരുന്നു പ്രവർത്തനങ്ങളുടെ ചുമതല.വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് .

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 18 ന് ആയിരുന്നു വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടിലെ ആഘോഷപരിപാടികൾ ഫോട്ടോകളും വീഡിയോകളും ആയി ഗ്രൂപ്പുകളിലേക്ക് അയച്ചു നൽകി എല്ലാം ഒരുമിച്ച് ചേർത്ത് ഒറ്റ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തു അധ്യാപകരുടെ ഓണസന്ദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നു വീഡിയോ കാണാൻ

സെപ്റ്റംബർ 5 അധ്യാപക ദിനം

ഈ വർഷത്തെ അധ്യാപക ദിനം പ്രവർത്തനങ്ങളുടെ ചാർജ് റോസ്മേരി ടീച്ചർ ലൗലി ടീച്ചർ ജൂസി ടീച്ചർ എന്നിവർക്കായിരുന്നു.എല്ലാ അധ്യാപകരുടെയും ഫോട്ടോസ് കൂട്ടിച്ചേർത്ത് ഒരു വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തു വിദ്യാർഥികളുടെ സന്ദേശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് ഉണ്ട്

ഒക്ടോബർ 2 ഗാന്ധിജയന്തി.

ഈ വർഷത്തെ ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോവിഡ് മഹാമാരിയെ തുടർന്ന് അടഞ്ഞുകിടന്ന വിദ്യാലയങ്ങളിൽ കുട്ടികൾ തിരികെയെത്തുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തിയോടനുബന്ധിച്ച് കളിമുറ്റം ഒരുക്കാമെന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും പിടിഎയും സഹകരണത്തോടെ വിദ്യാലയത്തിൽ അണുനശീകരണവും വൃത്തിയാക്കൽ പ്രവർത്തനങ്ങളും നടന്നു.ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടന്നത് .അധ്യാപകരും മറ്റ് സ്കൂളിൽ പ്രവർത്തിക്കുന്ന സംഘടനകളും ഈ പ്രവർത്തനങ്ങളിൽ സഹകരിച്ചു.

നവംബർ ഒന്ന് കേരളപ്പിറവി

ഈ വർഷത്തെ നവംബർ 1 കേരളപ്പിറവി ദിനത്തിന് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ദിവസം ആയിരുന്നു .എല്ലാ വർഷത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു ദിവസം തന്നെയായിരുന്നു ഇത്. ജൂൺ ഒന്നിന് തുറക്കുന്ന സ്കൂളുകൾ ഈ വർഷം  കോവിഡ് മഹാമാരിയെ തുടർന്ന് അടഞ്ഞുകിടന്നതിനാൽ ഈ വർഷം നവംബർ 1 കേരളപ്പിറവി അനുബന്ധിച്ചാണ് സ്കൂളുകൾ തുറന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു അധ്യായന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.രണ്ടു വർഷക്കാലത്തോളം ആയി വീട്ടിൽ ഇരുന്നു വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരിച്ചെത്തി.ഒരു ക്ലാസ്സിൽ 20 വിദ്യാർഥികൾ എന്ന രീതിയിലാണ് ക്ലാസുകൾ തുടങ്ങിയത്.ആദ്യഘട്ടത്തിൽ 5, 6, 7,8, 10  ക്ലാസ് വിദ്യാർത്ഥികളാണ് സ്കൂളിലെത്തിയത്.ഒരാഴ്ച ശേഷം ഒമ്പതാം ക്ലാസിലെ വിദ്യാർഥികളും സ്കൂളിലേക്ക് തിരിച്ചെത്തി.കോഡിനെ തുടർന്ന് എല്ലാ രീതിയിലുമുള്ള ഔദ്യോഗിക  നിയന്ത്രണങ്ങളോടെ തന്നെയാണ് സ്കൂളുകൾ പ്രവർത്തിച്ചു വരുന്നത്.കോലത്ത് വിദ്യാർഥികൾക്ക് തെമൽ പരിശോധനയും മറ്റും നടത്തിയതിനു ശേഷമാണ് ക്ലാസ്സുകളിൽ കയറുന്നത്.

ഡിസംബർ 25

വളരെ ലളിതമായ രീതിയിൽ ആയിരുന്നു ഈ വർഷത്തെ സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ      കോവിഡ് മഹാമാരിയെ തുടർന്ന് വളരെ ലളിതമായാണ് നടത്തിയത്. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.വിദ്യാർത്ഥികൾ പുൽക്കൂട് നിർമ്മിച്ച ത്തിൻറെ യും മറ്റും ഫോട്ടോസും വീഡിയോസും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് ഒരുമിച്ചുചേർത്ത് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തു

വീഡിയോ കാണാൻ

2022 ജനുവരി 26 റിപ്പബ്ലിക് ദിനം .

ഈ വർഷത്തെ റിപ്പബ്ലിക് ദിനം പ്രിൻസിപ്പാൾ  ലൈസൻ മാഷ് ഫ്ലാഗ് ഓഫ് ചെയ്തു .സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആണ് ഈ വർഷത്തെ ആഘോഷങ്ങൾ .

സ്കൂളിന്റെ കൂടുതൾ ഫോട്ടോസ്

2019-20 അദ്ധ്യയനവർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ

*ജൂൺ 5 ലോകപരിസ്ഥിതി ദിനം

 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമുള്ള വൃക്ഷത്തൈവിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മിനി ജോൺസൺ നിർവഹിച്ചു.

*ജൂൺ 8

 എല്ലാ ക്ലബുകളുടെയും ഉദ്ഘാടനം വളരെ മനോഹരമായി നിർവഹിച്ചു.

 *ജൂൺ 14 മരുവത്കരവിരുദ്ധദിനം

  പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.

   *ജൂൺ 19 വായനാദിനം

 വായനാദിനത്തോട് അനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ മത്സരം നടത്തുകയും സ്കൂൾ തല വായന മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.വായനയെക്കുറിച്ച് അറിവ് വർധിപ്പിക്കാൻ വായനാദിനക്വിസ് നടത്തി. വായന പതിപ്പ് മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു


 *ജൂൺ 21 യോഗാദിനം

 യോഗാദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് കുട്ടികൾ യോഗ ചെയ്തു. കൊമ്പിടി, ആളൂർ സെന്ററുകളിലും യോഗ ക്ലാസ് സംഘടിപ്പിച്ചു.

 *ജൂലൈ 18

വായന ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരനുമായി ലിറ്റിൽ കൈറ്റ് ക്ലബുമായി സഹകരിച്ച് സംവാദം നടത്തി. ഒപ്പം സ്കൂൾ വായന മുറിയുടെ ഉദ്ഘാടനവും നിർവഹിച്ചു.


 *ഓഗസ്റ്റ് 1

 ഓഗസ്റ്റ് ഒന്നിന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിനുവേണ്ടി  ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു  . ചാനൽ ഉദ്ഘാടനം എച്ച് എം  ജൂ ലിൻ ജോസഫ്  ജോസഫ് ടീച്ചർ നിർവ്വഹിച്ചു .പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിൽ മായി നടത്തിയ സംവാദം ആദ്യമായി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു .

 *ഓഗസ്റ്റ് 8

ഓഗസ്റ്റ് 8ന്  ലഹരിവിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അതിൽ പ്ലസ് വൺ, പ്ലസ് ടു 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ് നടത്തി.

 *ഓഗസ്റ്റ് 15

ഓഗസ്റ്റ് 15ന് രാവിലെ പ്രത്യേകമായി ചേർന്ന സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പാൾ മാസ്റ്റർ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കും വിപുലമായ രീതിയിൽ ആയിരുന്നു ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ രാവിലെ ഒമ്പത് മണിക്കായിരുന്നു പതാക ഉയർത്തൽ. എത്തിച്ചേർന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും അംഗങ്ങൾക്കും അധ്യാപകരെ പ്രതിനിധീകരിച്ചുകൊണ്ട് നാസർ മാസ്റ്റർ നന്ദി അറിയിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചു സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനകൾ ആകും വിധം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു ഞങ്ങളെക്കൊണ്ട് എത്തിക്കാൻ പറ്റുന്ന അവശ്യസാധനങ്ങൾ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലും സാധനങ്ങൾ ആവശ്യമായ സ്ഥലങ്ങളിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഭാഗമായി എത്തിച്ചു നൽകി.

 *സ്കൂൾ തല കലാകായിക മത്സരങ്ങൾ

 ഈ കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സ്കൂൾ തല കലാകായിക മത്സരങ്ങൾ നടത്തി .രണ്ടു ദിവസങ്ങളിലായ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും ഉപജില്ലാ മത്സരങ്ങിലേക്കുള്ള വിദ്യാർത്ഥികളെ കണ്ടെത്തി .കലാ മത്സരങ്ങൾ ഒരു ദിവസമായി ഒതുക്കി എല്ലാ വർഷത്തിൽ നിന്നും ഈ വർഷം മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ വളരെ ചുരുക്കമായിരുന്നു.

 *ഉപജില്ലാ മത്സരങ്ങളിലെ പങ്കാളിത്തം

 ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങളിലെ പങ്കാളിത്തം വളരെ സന്തോഷം നൽകുന്നതായിരുന്നു. ഐടി ,ഗണിത ശാസ്ത്ര മേളകളിൽ വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തി.ഐടി മേളയിൽ ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ഗണിത ശാസ്ത്ര മേളയിൽ ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടി .

 *പ്രതിഭാ കേന്ദ്രം

 ആളൂർ ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ ഞങ്ങളുടെ സ്കൂളിൽ വിദ്യാർഥികൾക്കായി ഒരു പ്രതിഭാ കേന്ദ്രം പ്രവർത്തിച്ചുവരുന്നു. ഓരോ ആഴ്ചയിലും വിവിധ കാര്യങ്ങൾ വിദ്യാർഥികൾക്ക് പഠിപ്പിച്ചു നൽകുന്നു. മാസത്തിലൊരിക്കൽ വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു. ഗണിതം ശാസ്ത്രം സാമൂഹ്യ ശാസ്ത്രം ഭാഷാ വിഷയങ്ങൾ വിവരസാങ്കേതികവിദ്യ കല കായികം തുടങ്ങി എല്ലാ മേഖലകളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു.  ഈ ക്ലാസ്സുകൾക്ക് ബി ആർ സി പ്രതിനിധികളുടെ സഹായവും ഉണ്ട്. പഠന സമയം കളയാതെ തന്നെ ശനിയാഴ്ച ദിവസങ്ങളിലാണ് ഈ പരിശീലനം നൽകിവരുന്നത്.

 *നവംബർ ഒന്ന് കേരളപ്പിറവി

 നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് മലയാളം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കേരള പിറവി ആഘോഷിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും B E D വിദ്യാർത്ഥികൾ കേരളപ്പിറവിയെ കുറിച്ച് SLIDE PRESENT അവതരിപ്പിക്കുകയും ചെയ്തു . പരിപാടികൾ  ജൂലി ൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ document ചെയ്തു.

 *നവംബർ 14  ശിശുദിനം,ദിനം ലഹരി വിരുദ്ധ ദിനം

 നവംബർ 14ന് സ്കൂളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ബിഎഡ് വിദ്യാർഥികളുടെയും നേതൃത്വത്തിൽ ശിശുദിനവും ലഹരി വിരുദ്ധ ദിനവും ശക്തമായ ആചരിച്ചു വിദ്യാർത്ഥികൾ അന്നേദിവസം നോൺ യൂണിഫോമിൽ ആയിരുന്നു വിദ്യാർത്ഥികളുടെ കലാപരിപാടികളും ലഹരിവിരുദ്ധ റാലി യും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ പരിപാടികൾ  ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് document ചെയ്തു.

 *വിദ്യാലയങ്ങളിൽ നിന്ന്  പ്രതിഭ കളിലേക്ക്

 കേരള വിദ്യാഭ്യാസ വകുപ്പിൻറെ  നിർദ്ദേശംഅനുസരിച്ച് വിദ്യാലയങ്ങളിൽ നിന്ന് പ്രതിഭ കളിലേക്ക് എന്ന പ്രോഗ്രാം നവംബർ 14  ശിശുദിനത്തിൽ ആരംഭം കുറിച്ചു 10 വിദ്യാർത്ഥികളും പ്രധാന അധ്യാപികയും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും ചേർന്ന് സംഘം സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയും കായിക താരവുമായ  ലിബിൻ ഷിബുവും ആയി  അഭിമുഖം നടത്തി. ഇത് വിദ്യാർഥികൾക്കും അധ്യാപകർക്കും  പുതിയ അനുഭവമായി മാറി. വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ചോദ്യങ്ങളാണ് ചോദിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ചിത്ര കലാകാരനായ വിനോദ്, ഡോക്ടറായ  വി ജെ പോൾ, കോളേജ് അധ്യാപകനായ ഡോക്ടർ മോൻസി ജോസഫ്, ഹരിലാൽ തുടങ്ങിയവരുമായി അഭിമുഖം സംഘടിപ്പിച്ചു.




സ്കൂളിലെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ2018-19

  • സ്കൗട്ട് & ഗൈഡ്സ്.
  സ്‌കൂൾ തലത്തിൽ ഗൈഡ്സ് 24 കുട്ടികളും സ്കൗട്ടിൽ32 കുട്ടികളും  അംഗങ്ങളായിട്ടുണ്ട് .രാജ്പുരസ്കാർ 30 പേർ നേടി,2 പേർ രാഷ്ട്രപതി പുരസ്കാരവും നേടി.ലഹരി വിരുദ്ധ ദിനാചരണം ,പാലിയേറ്റീവ് പ്രവർത്തനങ്ങൾ,ആരോഗ്യപരിപാലനം തുടങ്ങിയ പല മേഖലകളിൽകാര്യക്ഷമമായി പ്രവർത്തിക്കുന്നു.
  • ലിറ്റിൽ കൈറ്റ്‌സ്

2018-19 അധ്യയന വർഷത്തിൽ 25 വിദ്യാർത്ഥികൾ അംഗത്വം നേടി .എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾ യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി എല്ലാ വർഷവും നടത്തി വരുന്നു. കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ ഐടി മേളയിൽ ഈ വിദ്യാലയം രണ്ടാം സ്ഥാനവും , ഐടി ക്വിസിന് ഒന്നാം സ്ഥാനവും നിലനിർത്തികൊണ്ട് ‌മുന്നേറുന്നു.വിദ്യാർത്ഥികൾക്ക് ഐ ടി പഠനത്തിനായി യു പി ,ഹൈസ്കൂൾ ലാബുകളും സഞ്ജനാക്കിയിട്ടുണ്ട്.സ്കൂളിലെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ലിറ്റിൽ കൈറ്റ് സ്ക്വാട് രൂപീകരിച്ച് എല്ലാ ദിവസവും ക്ലാസ്സ് മുറികൾ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു.എല്ലാ വർഷവും കമ്പ്യൂടർഡ്‌വെയർ പ്രദർശനവും നടത്തി വരുന്നു.


2018-19 അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലിയും ക്ലാസ്സും കുട്ടികൾക്കായി സംഘടിപ്പിച്ചു.തുടർന്ന് എ​ല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയേൺ ഗുളിക വിതരണും നടത്തിവരുന്നു

  • 'സയൻസ് ക്ലബ്
സയൻസ് ക്ലബിന്റെ അംഗങ്ങളുടെ ഒരു യോഗം സയൻസ് ലാബിൽ കൂടുകയുണ്ടായി. ഇൗ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്തു. വേണ്ടതായ നിർദ്ദേശങ്ങ‍ൾ നൽകി. യു.പി,എച്ച്.എസ്  വിഭാഗത്തിൽ നിന്ന് കൺവീനർ,ജോയിന്റ്കൺവീനർ എന്നിവരെ തിര‍ഞ്ഞെടുത്തു.

ജൂലൈ 4-ന് മേരി ക്യൂറി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസും ജൂലൈ 21-ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തുവാൻ തീരുമാനിച്ചു.

  • ജൂനിയർ റെഡ്ക്രോസ്
         ജൂനിയർ റെഡ്ക്രോസ് ക്ലബിൽ 25 വിദ്യാർത്ഥികൾ വീതം എല്ലാവർഷവും അംഗത്വം നേടി വരുന്നു. സ്കൂൾ ശുചിത്വ പൂർണ്ണമാക്കുന്നതിനും കുട്ടികളിലെ അച്ചക്ക നിരീക്ഷണവും സ്ഥിരമായി നടത്തി വരുന്നു.
  • സോഷ്യൽ സയൻസ് ക്ലബ്

2018-19 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം 14-ാം തിയ്യതി വ്യാഴാഴ്ച നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ജൂലിൻ ജോസഫ് കെ അധ്യക്ഷത വഹിച്ചു. ഏകദേശം അറുപതോളം വിദ്യാർത്ഥീവിദ്യാർത്ഥിനികൾ പങ്കെടുത്തു.പ്രസ്തുത മീറ്റിങ്ങിൽ സോഷ്യൽ സയൻസ് കൺവീനറായി ലാൽ പി ലൂയിസിനെ തിരഞ്ഞെടുത്തു.

ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ജുലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് 'ജനസംഖ്യാ വർദ്ധനവ് ലോകത്തിന് ഭീഷണിയാകുമോ'എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി.
ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് 'യുദ്ധം മാനവരാശിക്ക് വിപത്ത്'എന്ന വിഷയത്തെക്കുറിച്ച് ഒരു ചാർട്ട് നിർമ്മാണ മത്സരം നടത്തി.

2019-20 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്‌സ്ക്ലബ് പ്രവർത്തനങ്ങൾ

  • ആദ്യത്തെ ഏകദിന ക്യാമ്പ്
2019-21 അധ്യയന വർഷത്തിൽ 40 വിദ്യാർത്ഥികൾ പരീക്ഷ എഴുതി 25 വിദ്യാർത്ഥികൾ അംഗത്വം നേടി .വിദ്യാർഥികൾക്കായി ആയി  ജൂൺ 19ന്  ആദ്യ പരിശീലനക്ലാസ്സ് ക്ലാസ് നടത്തി .

തുടർന്ന് എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾക്കായി എല്ലാ ദിവസങ്ങളിലും യു പി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തി വരുന്നു.

  • 2020- 22 അധ്യയന വർഷത്തേക്കുള്ള പ്രവേശന പരീക്ഷ
 ജൂൺ 28 നടത്തിയ    2020 -22 അധ്യയന വർഷത്തേക്കുള്ള ഉള്ള പരീക്ഷയിൽ നിന്ന് 25 വിദ്യാർഥികൾ എട്ടാം ക്ലാസിൽ നിന്നും പ്രവേശനം നേടി .പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പേരും മറ്റു വിവരങ്ങളും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു .

ജൂലൈ 18 വ്യാഴാഴ്ച സ്കൂളിൽ നടത്തിയ പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിലുമായി നടത്തിയ സംവാദം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്യാമറയിൽ പകർത്തി . മലയാളം ക്ലബ് സഹകരണത്തോടെ നടത്തിയ സംവാദത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദിത്യൻ എസ്, നിലീന എഫ് ബോർ ജിയ അതുൽ കൃഷ്ണ ടി യു തുടങ്ങിയവർ അവർ പങ്കെടുത്തു.

യൂട്യൂബ് ചാനൽ ഉദ്ഘാടനം

ഓഗസ്റ്റ് ഒന്നിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിന് വേണ്ടി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. ഉദ്ഘാടനം എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ നിർവഹിച്ചു. പ്രസിദ്ധ സാഹിത്യകാരൻ അശോകൻ ചരുവിലുമായി നടത്തിയ യ നടത്തിയ സംവാദം ആദ്യമായി ചാനലിൽ അപ്‌ലോഡ് ചെയ്തു .തുടർന്ന് എല്ലാ വെള്ളിയാഴ്ചയും ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻറെ രാജർഷി ലിറ്റിൽ ന്യൂസ് സംപ്രേഷണം ചെയ്തുവരുന്നു .കൂടാതെ സ്കൂളിൻറെ ആഭിമുഖ്യത്തിൽ നിർമ്മിച്ചിട്ടുള്ള ഷോർട്ട് ഫിലിമുകളും മറ്റും യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സ്കൂളിൽ ഒരാഴ്ചക്കാലം നടത്തിവരുന്ന എല്ലാവിധ പ്രവർത്തനങ്ങളും ന്യൂസ് ചാനലിൽ വാർത്തകളിലൂടെ പൊതു ജനങ്ങൾക്കിടയിലേക്ക് അറിയിക്കാൻ ഈ ചാനൽ സഹായിക്കുന്നു.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ വിദ്യാർഥികളെ മാധ്യമരംഗത്തേക്ക് പിടിച്ചു ഉയർത്താനും ഇത് സഹായിക്കുന്നു . എഡിറ്റിംഗ് മേഖലയിലെ നൂതന ആശയങ്ങൾ വിദ്യാർഥികളിൽ എത്തിക്കാൻ ഈ ന്യൂസ് ചാനൽ സഹായകമാകുന്നു .ഓരോ ആഴ്ചയിലും വിദ്യാർഥികൾ മാറിമാറി ന്യൂസ് അവതരണം കാഴ്ചവയ്ക്കുന്നു. ഇത് വിദ്യാർഥികളിലെ ആശയവിനിമയം കൂടുതൽ നൂതനമാക്കാൻ സഹായിക്കുന്നു.ഇതിലൂടെ എഡിറ്റിങ്ങിന് പുതിയ പുതിയ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സഹായിക്കുന്നു .ന്യൂസ് ചാനൽ വേണ്ടി സ്കൂളിലെ യുപി വിഭാഗം ലാബ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതൽ തുറന്നു നൽകുന്നു.വീഡിയോ റെക്കോർഡിങ് ഉള്ള വിദ്യാർഥികളുടെ ആശയങ്ങളും മറ്റും ഇതിലൂടെ വിദ്യാർഥികൾ തുറന്നു കാണിക്കുന്നു

മത്സരങ്ങൾ

ഓഗസ്റ്റ് ആറിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായിവെക്ടര് ഡ്രോയിങ് ,മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി . മത്സരത്തിൽ അതുൽ കൃഷ്ണ എംഎസ് ഒന്നാംസ്ഥാനവും ആദിത്യൻ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .മലയാളം ടൈപ്പിങ്ങിൽ നിലീന എഫ് ബോർജിയ ഒന്നാംസ്ഥാനവും ശിഖ പി സുനിൽകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മാ

അസൈമെൻറ് പ്രവർത്തനം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7 ശനിയാഴ്ച 2018- 20 അധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അസൈമെൻറ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അസൈമെൻറ്നുവേണ്ടി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും സഹായങ്ങൾ ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ്ക്ലബ്ബിന് നേതൃത്വം നൽകുന്ന അധ്യാപകരും അവധി പോലും കണക്കിലെടുക്കാതെ എത്തിച്ചേർന്നിരുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, ഗ്രാഫിക്സ് മേഖലകളിലായിരുന്നു നിർമ്മാണം. വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ തങ്ങളാലാവും വിധം പ്രകടമാകുന്നതിന് അസൈമെൻറ് നിർമ്മാണം ഉപകാരപ്രദമാണ്.

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സെപ്റ്റംബർ 15 സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് ഒരു മണിക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷാകർത്താക്കൾക്ക് ആയി സൈബർസേഫ്റ്റി മൊബൈൽ ലാപ്ടോപ്പ് ബോധവൽക്കരണ ക്ലാസുകൾ നടത്തി . വിദ്യാർത്ഥി കളായ അതുല്യ ,ആരതി ,അദ്വൈത്, ഹരീഷ് എന്നിവരാണ് ക്ലാസുകൾ നടത്തിയത്.

സ്കൂൾ തല ഐടി മേള

സെപ്റ്റംബറിൽ സ്കൂൾ തല ഐടി മേള സംഘടിപ്പിച്ചു .വിജയികളെ ഉപജില്ല മേളക്കായി തിരഞ്ഞെടുത്തു.

ഉപജില്ലാ സ്കൂൾകലോത്സവ ഡോക്യുമെൻററിംഗ്

ഈ വർഷത്തെ ഉപജില്ലാ കലോത്സവം റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്നതിന് ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഡ്യൂട്ടി ലഭിക്കുകയുണ്ടായി രണ്ടുദിവസങ്ങളിലായി രണ്ടു വിദ്യാർത്ഥികളും ഒരു അധ്യാപികയും കലോത്സവം document ചെയ്യുന്നതിന് ആവശ്യങ്ങൾക്കായി മാള ക്രോസ് ഗേൾസ് സ്കൂളിൽ പോയിdocument ചെയ്തു. ഇത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു.

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസ്സിൻ

നവംബർ 1 കേരളപിറവി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റിൽ മാഗസ്സിൻ എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ പ്രാകശനം ചെയ്തു. പൂർണ്ണമായും വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച മാഗസ്സിൽ സ്കൂളിലെ എല്ലാ പ്രവ്രർത്തനങ്ങളും ദിനാചരണങ്ങളും ലിറ്റിൽ കൈറ്റ് ക്ലബ് പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രമാണം:TSR 23001 LK I BOOK.pdf

2019-20 അധ്യയന വർഷത്തിലെ സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾ

 ഓഗസ്റ്റ് മാസത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് അഭിമുഖത്തിൽ ഇതിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി 

. ദിനാചരണത്തോടനുബന്ധിച്ച് ചാറ്റ് മത്സരവും റാലിയും സംഘടിപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസത്തിനായി അതിനുവേണ്ടി ഒരു ബോക്സ് സ്കൂൾ ഓഫീസിൽ ഇതിൽ വച്ചിട്ടുണ്ട് ഇതിൽ വിദ്യാർഥികൾക്ക് തങ്ങളുടേതായ സംഭാവനകൾ നൽകാവുന്നതാണ്.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് വിദ്യാർഥികൾക്കായി സെപ്റ്റംബർ മാസത്തിൽ വെള്ളി ശനി ഞായർ ദിവസങ്ങളിലായി മൂന്ന് ദിവസത്തിലെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.

2019-20 അധ്യയന വർഷത്തിലെ നന്മ ,നല്ലപാഠം, സീഡ് പ്രവർത്തനങ്ങൾ

നന്മ സിഡ് നല്ലപാഠം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കാർഷിക പ്രവർത്തികളിൽ ഏർപ്പെടുന്നു പലതരത്തിലുള്ള കൃഷികളും വിദ്യാർഥികൾ നടത്തുന്നുണ്ട് . അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി വരുന്നു.

2019-20 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ

2019-20 അധ്യയന വർഷത്തിലെ ഭാഷാ ക്ലബ് പ്രവർത്തനങ്ങൾ

വായനാദിനത്തിലെ ഭാഗമായി എല്ലാ ക്ലാസുകളിലും ഇംഗ്ലീഷ് വായന നടത്തി രണ്ടു പേരെ തിരഞ്ഞെടുത്തു  തെരഞ്ഞെടുക്കപ്പെട്ടവർ ഒരുമിച്ചു കൂടി യുപി ഹൈസ്കൂൾ വിഭാഗം വായനാ മത്സരം നടത്തി .ലാംഗ്വേജ് ഗെയിം മത്സരങ്ങളും നടത്തി .വിജയികൾക്ക് സമ്മാനദാനം നടത്തി 2019-20 അധ്യയന വർഷത്തിലെ  ഹെൽത്ത്  ക്ലബ് പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 ന് ഹയർസെക്കൻഡറി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് ക്ലബ് ഓഗസ്റ്റ് മാസത്തിൽ യുപി വിദ്യാർഥികൾക്കായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു ക്ലാസുകൾ ടീച്ചറും പ്രശാന്ത് മാസ്റ്റർ നടത്തി

2019-20 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മാഡം ക്യൂറി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു

  • ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശാസ്ത്ര തരംഗം എന്ന് പരിപാടി നടത്തി കൊണ്ടിരിക്കുന്നു . വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് എല്ലാ ആഴ്ചയിലും വിവിധ ഉൽപന്നങ്ങൾ നിർമ്മിച്ചു വരുന്നു.

2019-20 അധ്യയന വർഷത്തിലെ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ

ജൂനിയർ റെഡ് ക്രോസ് നിൻറെ ഈ വർഷത്തെ രജിസ്ട്രേഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം