എ.എൽ.പി.എസ് തൊടികപ്പുലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമപഞ്ചായത്തിലെ

തൊടികപ്പുലം എന്ന സ്ഥലത്താണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥിതി ചെയ്യുന്നത്. റെയിൽവെയുടെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് തൊടികപ്പുലം. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഷൊർണൂർ റെയിൽവേ പാത കടന്ന് പോകുന്നത് സ്കൂളിൻ്റെ 30 മീറ്റർ അടുത്തുകൂടിയാണ്. പ്രകൃതിരമണീയമായ ജൈവവൈവിധ്യം നിറഞ്ഞ സ്ഥലത്തു തന്നെയാണ് തൊടികപ്പുലം സ്കൂൾ സ്ഥിതി ചെയ്യുന്നത്. മയിലുകളുടെയും  മറ്റ് പക്ഷികളുടെയും വാനരന്മാരുടെയും വിഹാരകേന്ദ്രം തന്നെയാണ് സ്കൂളിൻ്റെ ചുറ്റുപാടും. ചരിത്രത്തിൽ എന്തുകൊണ്ടും സ്കൂൾ ഒരു ജൈവ വൈവിധ്യത്തിൻ്റെ കലവറയാണ്.

ചരിത്രം

1921ൽ കരുവാറ്റക്കുന്നിലെ ഒരു ഷെഡ്ഡിലാണ് സ്കൂളിൻ്റെ തുടക്കം.1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി സ്കൂളായിട്ട് തന്നെയാണ് സ്കൂളിൻ്റെ തുടക്കം കുറിക്കുന്നത്. 1939 ലാണ് സ്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലമായ തൊടികപ്പുലത്തേക്ക് മാറ്റി സ്ഥാപിച്ചത്.ശ്രീ.എൻ.മൂസ മാസ്റ്ററുടെ മാനേജ്മെൻ്റിൻ്റെ കീഴിൽ മൂസ മാഷ് പ്രധാനാധ്യാപകനായി 1939 ൽ സ്കൂളിൻ്റെ പ്രവർത്തനം നടത്തിപ്പോന്നു. അദ്ദേഹത്തിൻ്റെ കീഴിൽ ശിവരാമൻ മാസ്റ്റർ, നമ്പീശൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, വാര്യർ മാസ്റ്റർ എന്നീ സഹ അധ്യാപകർ ഈ സ്കൂളിൽ അധ്യാപകരായി ജോലി ചെയ്തു.

മൂസ മാസ്റ്ററുടെ ഔദ്യോഗിക ജീവിതത്തിന് ശേഷം ശിവരാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. അക്കാലത്ത് അദ്ദേഹത്തിൻ്റെ കീഴിൽ അബ്ദുൽ ഖാദർ മാസ്റ്റർ, സുകുമാരൻ മാസ്റ്റർ, വാര്യർ മാസ്റ്റർ, നമ്പീശൻ മാസ്റ്റർ എന്നിവർ സ്കൂളിൻ്റെ പ്രവർത്തനം ഏറ്റെടുത്തു. ശിവരാമൻ മാസ്റ്ററെ സംബന്ധിച്ചിടത്തോളം സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ ആണെങ്കിലും കുട്ടികളുടെ പ്രിയങ്കരനായിരുന്നു. നല്ലൊരു ഹിന്ദി ഗായകനായിരുന്നു അദ്ദേഹം. ഉച്ച സമയത്ത് മേശയിൽ തട്ടി പാട്ട് പാടുമ്പോൾ കുട്ടികൾ ചുറ്റും കൂടിയിരുന്ന് പാട്ട് ആസ്വദിക്കുമായിരുന്നു. ശിവരാമൻ മാസ്റ്റർക്ക് ശേഷം സ്കൂളിൻ്റെ പ്രധാനാധ്യാപകനായി നമ്പീഷൻ മാസ്റ്റർ ചുമതലയേറ്റു. പിന്നീട് ശാന്തമ്മ ടീച്ചർ, കേശവൻ മാസ്റ്റർ എന്നിവർ സ്കൂളിൻ്റെ പ്രധാനാധ്യാപകരായി. ഇവരെല്ലാം സ്കൂളിൻ്റെ വികസനത്തിനായി വളരെയധികം പ്രയത്നിച്ച വ്യക്തികളാണ്.

2010 ജൂൺ മുതൽ സ്കൂളിൻ്റെ നടത്തിപ്പ് സ്കൂളിലെ അധ്യാപകനായ എൻ. അബ്ദുൽ സലാം മാസ്റ്റർ ഏറ്റെടുത്തു.പ്രീ.കെ.ഇ.

ആർ. കെട്ടിടം പൊളിച്ച് കെ.ഇ.ആർ കെട്ടിടം നിർമ്മിക്കണമെന്ന ഗവ: ഉത്തരവ് വന്നു. പിന്നീട് ആ ഉത്തരവ് പിൻവലിച്ചു .ഉറപ്പുള്ള കെട്ടിടം നിലനിറുത്തി നിലവിലുള്ള കെട്ടിടത്തിൻ്റെ വീതി കൂട്ടണമെന്ന ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പുതിയ രണ്ട് ക്ലാസ് മുറികൾ 20 X 20 സെ.മീ അളവിൽ നിർമ്മിച്ചു.അതോടെ സ്കൂളിൽ 6 ക്ലാസ് മുറികൾ ഉണ്ടായി.

2017 ജൂൺ 1 മുതൽ എം. ഉസ്മാൻ മാസ്റ്റർ പ്രധാനാധ്യാപകനായി ചുമതലയേറ്റു. 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും അടക്കം അത്യാവശ്യ സൗകര്യത്തോട് കൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

അത്യാവശ്യ സൗകര്യങ്ങളോട് കൂടിയ 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും സ്കൂളിൽ ഉണ്ട്.6 ക്ലാസ് മുറികളിൽ 3 ക്ലാസ് മുറികൾ ഹൈടെക് ആണ്. ഒരു കഞ്ഞിപ്പുരയും അതിനോടനുബന്ധിച്ച് ഒരു സ്റ്റോക്ക് റൂമുമാണ് സ്കൂളിൽ നിലവിലുള്ളത്.

അക്കാദമിക പ്രവർത്തനങ്ങൾ

അക്കാദമിക മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.മലയാളത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 2014-2015 അദ്ധ്യയന വർഷത്തിൽ ഒപ്പം ഒപ്പത്തിനൊപ്പം എന്ന പ്രവർത്തനം നടത്തി. കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കാൻ എന്ന പദ്ധതിയും സ്കൂളിൽ നടത്തി.കൂടാതെ യൂണിറ്റ് ടെസ്റ്റുകൾ, മധുരം മലയാളം ( മലയാള ഭാഷാ പോഷിണി ), അമ്മയും വായനയിലേക്ക് എന്ന ലക്ഷ്യത്തോടെ ഹോം ലൈബ്രറി തുടങ്ങിയവയും അക്കാദമിക മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളാണ്.

അക്കാദമിക മാസ്റ്റർ പ്ലാൻ

സ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോട് കൂടി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി.പാഠ പാഠാനുബന്ധ പ്രവർത്തനങ്ങളിൽ സജീവ താൽപര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കൽ, പരിസര ശുചിത്വം, അച്ചടക്കം, സഹജീവി സ്നേഹം, ആദരവ്, പരിഗണന തുടങ്ങിയ മൂല്യബോധമുള്ള ചിന്തകൾ ഉൾത്തിരിയുന്ന വിദ്യാർത്ഥികളെ വാർത്തെടുക്കൽ, ലോകത്തെവിടെയും സമാന പ്രായമുള്ള കുട്ടികൾ ആർജിച്ചതിനേക്കാൾ മികവാർന്ന ശേഷികളും ധാരണകളും  ഓരോ ക്ലാസിലും കുട്ടികൾ നേടുന്നുണ്ടെന്ന് ഉറപ്പ് വരുത്തൽ എന്നീ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി.

മികവുത്സവം

കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനായി പനോത്സവം സംഘടിപ്പിച്ചു.രക്ഷിതാക്കൾ, പി.ടി.എ എന്നിവരുടെ സഹകരണത്തോടെ കോർണറുകളിൽ വെച്ചാണ് പഠനോത്സവം സംഘടിപ്പിച്ചത്. പഴയ കാല ഉപകരണങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് സ്കൂളിൽ നടത്തി. പറ, കലപ്പ ,പഴയ കാല കൃഷി ഉപകരണങ്ങൾ, നാണയങ്ങൾ തുടങ്ങി കുട്ടികൾ കണ്ടിട്ടില്ലാത്ത പല ഉപകരണങ്ങളും കാണാനുള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിച്ചു.

എൽ എസ് എസ്

2008 ൽ ഫാരിസ്, റബീദ എന്നീ കുട്ടികൾ ആദ്യമായി സ്കൂളിൽ നിന്ന് എൽ.എസ്.എസ്.നേടി. പിന്നീട് 2011 ൽ നബീൽ, ഫാരിഷ എന്നീ കുട്ടികളും ഈ നേട്ടം കരസ്ഥമാക്കി. പിന്നീട് 2019 ൽ 5 കുട്ടികൾ എൽ.എസ്.എസ് നേടി.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്കു പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മികച്ച് നിൽക്കുന്നു. ദിനാചരണങ്ങൾ മികവാർന്ന രീതിയിൽ ആചരിക്കാറുണ്ട്. ഓരോ ദിനത്തിൻ്റെയും പ്രാധാന്യം കുട്ടികളിലെത്തിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്താറുള്ളത് .

Assembly

കലാമേളകളിൽ സബ് ജില്ലാതലത്തിൽ A ഗ്രേഡ് നേടി കുട്ടികൾ അവരുടെ മികച്ച പ്രകടനം കാഴ്ച വെക്കുന്നു .ഫുട്ബോൾ മേളകളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ബുക്ക് ബൈൻഡിങ്ങ് ,ചന്ദനത്തിരി നിർമ്മാണം എന്നീ ഇനങ്ങളിൽ ജില്ലാതലം വരെ കുട്ടികൾ മത്സരിച്ചിട്ടുണ്ട്. സ്പോർട്സിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ കുട്ടികൾക്ക് സാധിച്ചു.



  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
    എ.എൽ.പി.എസ് തൊടികപ്പുലം
    വിലാസം
    തൊടികപ്പുലം

    എ എൽ പി സ്കൂൾ തൊടികപ്പുലം
    ,
    പോരൂർ പി.ഒ.
    ,
    679339
    ,
    മലപ്പുറം ജില്ല
    സ്ഥാപിതം1939
    വിവരങ്ങൾ
    ഇമെയിൽthodikappulamalps@gmail.com
    കോഡുകൾ
    സ്കൂൾ കോഡ്48537 (സമേതം)
    വിദ്യാഭ്യാസ ഭരണസംവിധാനം
    റവന്യൂ ജില്ലമലപ്പുറം
    വിദ്യാഭ്യാസ ജില്ല വണ്ടൂർ
    ഉപജില്ല വണ്ടൂർ
    ഭരണസംവിധാനം
    ലോകസഭാമണ്ഡലംവയനാട്
    നിയമസഭാമണ്ഡലംവണ്ടൂർ
    താലൂക്ക്നിലമ്പൂർ
    ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
    തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ
    വാർഡ്10
    സ്കൂൾ ഭരണ വിഭാഗം
    സ്കൂൾ ഭരണ വിഭാഗംപ്രൈവറ്റ്
    സ്കൂൾ വിഭാഗംപൊതുവിദ്യാലയം
    പഠന വിഭാഗങ്ങൾ
    എൽ.പി
    സ്കൂൾ തലം1 മുതൽ 4 വരെ
    മാദ്ധ്യമംമലയാളം,
    സ്ഥിതിവിവരക്കണക്ക്
    ആൺകുട്ടികൾ49
    പെൺകുട്ടികൾ46
    ആകെ വിദ്യാർത്ഥികൾ95
    അദ്ധ്യാപകർ5
    സ്കൂൾ നേതൃത്വം
    പ്രധാന അദ്ധ്യാപികഎം ഉസ്മാൻ
    പി.ടി.എ. പ്രസിഡണ്ട്ഫൈസൽ പി
    എം.പി.ടി.എ. പ്രസിഡണ്ട്സാഹിറ വി
    അവസാനം തിരുത്തിയത്
    26-01-202248537


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സീരിയൽ നമ്പർ പേര് കാലഘട്ടം
1 N .മൂസ മാസ്റ്റർ 1939 1959
2 ശിവരാമൻ മാസ്റ്റർ 1959 1966
3 കേശവൻ നമ്പീശൻ 1966 1989
4 K. ശാന്തമ്മ ടീച്ചർ 1989 1996
5 K P കേശവൻ 1996 2017
6 M. ഉസ്മാൻ 2017 തുടരുന്നു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.157173, 76.268588 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_തൊടികപ്പുലം&oldid=1422633" എന്ന താളിൽനിന്ന് ശേഖരിച്ചത്