എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാലയ ചരിത്രം
ഒരു നൂറ്റാണ്ടു കാലത്തിലേറെയായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് എസ്.എസ്. പി.ബി.എച്ച്.എസ്.എസ്. 1920-ലാണ് കടക്കാവൂരിന്റെ ഹൃദയ താളത്തിൽ എസ്.എസ്. പി.ബി. ആദ്യമായി ശ്രുതി ചേർത്തത്. ചിറയിൻകീഴ് പടിഞ്ഞാറേ പാലവിള വീട്ടിൽ യശശ്ശരീരനായ ശ്രീ.പരമേശ്വരൻ പിള്ള സർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 'കാക്കോട്ടുവിള' സ്കൂൾ എന്നായിരുന്നു ഇതിന്റെ ആദ്യകാല പേര്. സമീപത്തു ഒന്നും തന്നെ മറ്റൊരു സ്കൂൾ ഇല്ലാതിരുന്ന കാലത്തു കടക്കാവൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസം നേടുന്നതിനുള്ള ഏകാശ്രയം ഈ സ്കൂൾ ആയിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തെ സ്പീക്കർ ആയിരുന്ന ശ്രീ കെ. പി നീലകണ്ഠപിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. മിഡിൽ സ്കൂൾ ആയി പ്രവ൪ത്തിച്ചിരുന്ന ഈ വിദ്യാലയം 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ സേതു പാർവതി ഭായ് ഹൈസ്കൂൾ എന്ന് പുനർ നാമകരണ൦ ചെയ്യുകയും ചെയ്തു. ശ്രീ.ശങ്കര അയ്യർ സർ പ്രഥമ ഹെഡ്മാസ്റ്റർ ആയി. തുടർന്ന് സ്കൂളിനെ അതി പ്രശസ്തിയിലേക്കു നയിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച മഹത് വ്യക്തിത്വമാണ് പ്രഥമ അദ്ധ്യാപകനായ ശ്രീ.നാരായണ പിള്ള സർ. അദ്ദേഹത്തിന്റെ കാലം സ്കൂളിന്റെ സുവർണ്ണ കാലം എന്ന് ഇന്നും അറിയപ്പെടുന്നു. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ കടക്കാവൂരിന്റെ മുഖഛായ മാറ്റിയെടുക്കുന്നതിൽ ഈ വിദ്യാലയം പ്രമുഖമായ സ്ഥാനം തന്നെ വഹിച്ചിട്ടുണ്ട്.
നാൾവഴികൾ
ഈ സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററുമായി പ്രവർത്തിച്ച ശ്രീ.പി.കെ ഗോപിനാഥൻ സാറിന്റെ ഭരണകാലത്തു സ്കൂളിന്റെ പ്രശസ്തി വാനോളം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം ചെമ്പഴന്തി അഷ്ടമി യിൽ ശ്രീ.സി.ശശിധരൻ നായർ സർ ആയിരുന്നു 2007 മുതൽ സ്കൂൾ മാനേജർ. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ആധുനിക രീതിയിലുള്ള പഠന സൗകര്യങ്ങൾ ലഭ്യമായി. സ്കൂളിന്റെ ഭൗതിക സാഹചര്യം മാറ്റുന്നതിലും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും കലാകായിക രംഗങ്ങളെ പരിപോഷിക്കുന്നതിലും അദ്ദേഹം മഹനീയ പങ്കു വഹിച്ചിരുന്നു. സ്റ്റുഡന്റസ് പോലീസ് കേഡറ്റ് , ജൂനിയർ റെഡ് ക്രോസ് , ലിറ്റിൽ കൈറ്റ്സ് എന്നിവ ലഭ്യമാക്കി. അദ്ദേഹത്തിന്റെ വിദഗ്ധ മാനേജ്മെന്റി൯ കീഴിൽ ഈ മഹാവിദ്യാലയം വിദ്യാഭ്യാസത്തിന്റെ സമസ്തമേഖലകളും കീഴടക്കി കൊണ്ട് മുന്നേറിക്കഴിഞ്ഞു.
5 മുതൽ +2വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസ്സുകളിലായി തൊള്ളായിരത്തിലധികം ആൺകുട്ടികളും എണ്ണൂറിലധികം പെൺകുട്ടികളും ഉൾപ്പെടുന്നു. നിലവിലെ സ്കൂൾ മാനേജരായ ശ്രീമതി വി. ശ്രീലേഖ ടീച്ചറും കുട്ടികൾക്കാവശ്യമായ പഠന സാഹചര്യം ഒരുക്കുന്നതിൽ ബദ്ധ ശ്രദ്ധാലുവാണ്.
പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസത്തിന് നാട്ടുകാർക്കിന്ന് അന്യനാടുകൾ തേടിപ്പോകേണ്ടതില്ല. ബഹുനില കെട്ടിടങ്ങളോടുകൂടിയ സ്ക്കൂൾ ഇന്ന് മലപ്പുറം ജില്ലയ്ക്ക് തന്നെ മാതൃകയാണ്.കലാ കായിക രംഗത്ത ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ശ്രദ്ധേയമായ പ്രകടനങ്ങൾ സ്ഥാപനത്തിന്റെ പെരുമ ഉയർത്തിക്കാട്ടുന്ന ഒന്നാണ്. 2100-ൽ അധികം കുട്ടികൾ ഇവിടെ അധ്യയനത്തിനെത്തുന്നു. 2016-ലെ ജില്ലാ കലോത്സവത്തിന് വേദിയാകാനും സ്ക്കൂളിന് കഴിഞ്ഞു.
എസ്.എസ് എൽ സി യ്ക്കും ഹയർ സെക്കന്ററിക്കും ഉയർന്ന വിജയശതമാനത്തോടൊപ്പം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രക്രീയ സ്കൂളിന്റെ പ്രത്യേകതയാണ്. മാനേജ്മെന്റ്ന്റെ അക്ഷീണമായ പ്രവർത്തന ഫലമായി ആധുനിക ഹൈ ടെക് ക്ലാസ്സ് മുറികൾ 2008 മുതൽ സ്കൂളിൽ സജ്ജമാണ് ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റിക്സ് 1 ബാച്ച് മാത്രം അനുവദിച്ച ഏക സ്കൂൾ നമ്മുടേതാണ്. 300 കൂടുതൽ വിദ്യാർഥികൾഎസ് എസ് എൽ സി പരീക്ഷ എഴുതുന്ന ഈ സ്കൂളിൽ ഒരു ബാച്ച് കൂടി അനുവദിച്ചു കിട്ടും എന്ന പ്ര തീക്ഷയിലാണ് ഈ സരസ്വതി ക്ഷേത്രം. അതു കൊണ്ടു തന്നെ ഹൈസ്ക്കൾ പഠനം പൂർത്തീകരിക്കുന്ന ഭൂരിപക്ഷം കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കാറില്ല. ഇത് നമ്മുടെ കുട്ടികളെ ഏറെ ആശംങ്കയിലാക്കുന്നു.
ശ്രീ.എം. പരമേശ്വരൻ പിള്ള | ശ്രീ.പി.കെ.ഗോപിനാഥൻ പിള്ള | ശ്രീ.സി.ശശിധരൻ നായർ | ശ്രീമതി ശ്രീലേഖ വി |
നാരായണൻ സാർ | കളത്തിലെ എഴുത്ത് |
പി.കെ.ഗോപിനാഥൻ നായർ |
കളത്തിലെ എഴുത്ത് |
രാജമ്മ (1983-1987) |
കളത്തിലെ എഴുത്ത് |
വാസുപിള്ള (1987-1988) |
കളത്തിലെ എഴുത്ത് |
ലീല.ജി(1988-1992) |
കളത്തിലെ എഴുത്ത് |
വസന്തകുമാരി(1992-1996) |
കളത്തിലെ എഴുത്ത് |
രാമചന്ദ്രൻ നായർ.പി(1996-99) |
കളത്തിലെ എഴുത്ത് |
സുധർമണി.സി(1999-2002) |
കളത്തിലെ എഴുത്ത് |
ഉഷ.ജി(2002-2006) |
കളത്തിലെ എഴുത്ത് |
പദ്മകുമാർ.പി(2006-2008) |
കളത്തിലെ എഴുത്ത് |
ജയ.എസ്(2009-2010) |
കളത്തിലെ എഴുത്ത് |
ഗീത.കെ(2010-11) |
കളത്തിലെ എഴുത്ത് |
രാജസുധാമ്മ.എസ്(2013-2015) |
കളത്തിലെ എഴുത്ത് |
പ്രസന്നകുമാരി.സി.ഐ() |
കളത്തിലെ എഴുത്ത് |
ഉമാദേവി.സി.കെ(2015-2016) |
കളത്തിലെ എഴുത്ത് |
ജി .സിന്ധു (2016-2017) |
കളത്തിലെ എഴുത്ത് |