എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി

19:28, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38420 (സംവാദം | സംഭാവനകൾ) (pictures added)


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ, കോഴഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്, എം. റ്റി. എൽ. പി. സ്കൂൾ കോഴഞ്ചേരി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

കോഴഞ്ചേരി
,
കോഴഞ്ചേരി പി.ഒ.
,
689641
,
പത്തനംതിട്ട ജില്ല
സ്ഥാപിതംബുധൻ - ജൂൺ -
വിവരങ്ങൾ
ഇമെയിൽmtlpskozhencherry@gmail.com
കോഡുകൾ
സ്കൂൾ കോഡ്38420 (സമേതം)
യുഡൈസ് കോഡ്32120401407
വിക്കിഡാറ്റQ87598056
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ മാത്യു
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രവിത
അവസാനം തിരുത്തിയത്
26-01-202238420


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതന സ്‌കൂളുകളിലൊന്നാണ് ഇലവുചുവട് സ്‌കൂൾ എന്നറിയപ്പെടുന്ന എം.റ്റി.എൽ.പി. സ്‌കൂൾ കോഴഞ്ചേരി. കോഴഞ്ചേരി താലൂക്കിൽ പഞ്ചായത്തിൻ്റെ ഇപ്പോഴത്തെ 5 - ആം വാർഡിൽ നെടിയത്ത് മുക്കിൽ നിന്നും നൂറ് വാര അകലെയായി 80 അടി നീളം 18 അടി വീതി 10 അടി പൊക്കത്തിൽ ഒറ്റ നില കെട്ടിടമായി ഈ വിദ്യാലയം നിലകൊള്ളുന്നു.

1897 ൽ ചുറ്റുപാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ഒരു ക്ലാസ് മാത്രമുള്ള സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. 1908 ൽ നാല് ക്ലാസ്സ് വരെയുള്ള പരിപൂർണ്ണ പ്രൈമറി സ്കൂൾ ആയി ഉയർത്തപെടുകയും ശ്രീ. A. O. മത്തായി പ്രഥമാധ്യാപക നായി ചുമതല എൽക്കുകയും ചെയ്തു. അതാത് കാലത്ത് കോഴഞ്ചേരി സെൻ്റ് തോമസ് മാർ തോമാ  ഇടവക വികാരി പ്രസിഡൻ്റ് ആയും മുളമൂട്ടിൽ ഭാഗം സംയുക്ത പ്രാർത്ഥനാ ലയാംഗങ്ങളുടെ പ്രതിനിധികൾ ആയി തിരഞ്ഞെടുക്കപ്പെടുന്ന വർ അംഗങ്ങളായും ഉള്ള ലോക്കൽ അഡ്വിസറി കമ്മറ്റി സജീവമായി സ്കൂൾ ന് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രസിഡൻ്റ് അയി റവ. തോമസ് മാത്യു സേവനം അനുഷ്ഠിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നല്ല നിലവാരം പുലർത്തുന്നതിന് സാധിക്കുന്നുണ്ട്. കുട്ടികളെ വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുന്നതിനും സാധിച്ചുവരുന്നു.

പ്രശസ്തരായ ഡോക്ടർ മാർ, ഭരണമേധവികൾ, വൈദിക ശ്രേഷ്ഠൻമാർ, കോളജ് പ്രൊഫസർമാർ, വ്യവസായ പ്രമുഖര്, വിധ്യാലയ സാരഥികൾ, രാഷ്ട്രീയ പ്രമുഖര്, എൻജിനീയർ മാർ എന്നിങ്ങനെ ജീവിതത്തിൻ്റെ വിവിധ തുറകളിൽ, ലോകത്തിൻ്റെ നാനാ ഭാഗത്തു മായി പ്രവർത്തിക്കുന്ന അനേകം പ്രതിഭാ ശാളികളെ വളർത്തി എടുക്കുവാൻ സാധിച്ചു എന്നതിൽ പിൻ തുടർച്ച ക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു കെട്ടിടം മാത്രമായി നിലകൊള്ളുന്ന സ്ഥാപനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്‌ലറ്റ് കൾ, അടുക്കള, കമ്പ്യൂട്ടർ ലാബ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ടൈൽ പാകി തര വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്കളിലും ഫാൻ ഉണ്ട്.   കൈട്സ് അനുവദിച്ച ലാപ്ടോപ് കളും പ്രോജക്ടഉം സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1.കയ്യെഴുത്ത് മാസിക - പതിപ്പുകൾ നിർമാണം ക്ലാസ് തല പ്രവർത്തനങ്ങൾ ചേർത്ത്.

2.കലാപരമായ വികസനത്തിനായി ആഴ്ചയിൽ ഒരിക്കൽ സർഗ്ഗ വേള നടത്തുന്നു. (ബാല സഭ)

3.ചിത്രരചനാ പരിശീലനം

4.ഹെൽത്ത് ക്ലബ് ൻ്റേ നേതൃത്വത്തിൽ ആരോഗ്യ പരിപാലനം, ശുചിത്വം, ഇവക്കായി ക്ലാസ് കൾ

5.ഭക്ഷ്യ മേള രക്ഷിതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

6.പഠന യാത്ര - അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ ചേർത്ത് നടത്തുന്നു.

7.ഗണിത മാഗസിൻ തയ്യാറാക്കുന്നു.

8.മനോരമ നല്ലപ്പാടം യൂണിറ്റ്ന്റെ നേതൃത്വത്തിൽ ധാരാളം സേവന പ്രേവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

  • സോപ്പ് പോടി, സോപ്പ് നിർമാണം, ഫുഡ്‌ ഫെസ്റ്റിൽ നിന്ന് ലഭിക്കുന്ന തുക ഇവ മെഡിക്കൽ എയ്ഡ് ഫണ്ട്‌ ആയി ഓരോ വർഷവും കാൻസർ, കിഡ്നി സംബന്ധമായ രോഗികൾക്കായി കൊടുക്കുന്നു.
  • കൂൺ കൃഷി ചെയ്തു കുട്ടികൾക്ക് പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം നൽകുന്നു.
  • ഭവൻ നിർമാണം, ഭഷ്യ കിറ്റ് വിതരണം, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന അന്തവാസികളുടെ സ്ഥാപന സന്ദർശനം ഇവയും നടത്തി വരുന്നു.
  • 2015-16, 2018-19 എന്നീ വർഷങ്ങളിൽ A ഗ്രേഡ് ഉം  2017-18, 2019-20 വർഷങ്ങളിൽ A+ ഗ്രേടിനും അർഹത നേടി.
  • പി. ടി. എ യുടെ നേതൃത്വത്തിൽ പേപ്പർ പേന, പേപ്പർ ബാഗ് നിർമാണം നടത്തുന്നു.

9.രക്ഷിതാക്കൾക്കു ബോധവത്കരണ ക്ലാസുകൾ നൽകുന്നു.

മുൻ സാരഥികൾ

പേര് എന്ന് മുതൽ എന്ന് വരെ
ശ്രീ. എ. ഒ. മത്തായി
ശ്രീ. മത്തായി ചെറിയാൻ
ശ്രീ. ദാനിയേൽ പി. വർഗീസ് 1965 1966
ശ്രീമതി. കെ. എ. അന്നമ്മ 1966 1975
ശ്രീമതി. പി. ജെ. ദീനമ്മ 1976 1985
ശ്രീമതി. എം. ടി. ശോശാമ്മ 1985 1986
ശ്രീമതി. മറിയാമ്മ എബ്രഹാം 1986 1989
ശ്രീമതി. ഏലിയാമ്മ തോമസ് 1989 2001
ശ്രീമതി. അന്നമ്മ തോമസ് 2001 2014
ശ്രീമതി. ശാന്തി മങ്ങാട്ട് 2014 2016

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

  • ആഴ്ചയിൽ 2 ദിവസം അസംബ്ലി.
  • ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി.
  • വായനപരിപോഷണത്തിനായി ക്ലാസ് ലൈബ്രറി, പത്രവാർത്ത വായന, വായന കുറിപ്പ് അവതരണം, ആഴ്ചയിൽ ഒരു ക്വിസ് (ദിനാചാരണത്തിന്റെ പ്രാധാന്യം ഉൾപ്പെടുത്തി).
  • വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുശേരിച്ചു  ശ്രദ്ധ, മലയാള തിളക്കം, ഗണിത വിജയം, ഉല്ലാസഗണിതം, ഹലോ ഇംഗ്ലീഷ് എന്നിവ പഠന പ്രേവർത്തനത്തോടൊപ്പം നടത്തുന്നു.
  • L.S.S നു പ്രേത്യേക പരിശീലനം.
  • കഴിഞ്ഞ വർഷവും ഒരു കുട്ടി L.S.S ന്  അർഹയായി. മുൻവർഷങ്ങളിൽ പല കുട്ടികളും അർഹരായിട്ടുണ്ട്.
  • ശാസ്ത്ര ഗണിത ശാസ്ത്ര പ്രേവർത്തി പരിചയ മേളയിലും കലാമേളയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.
  • വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു.
  • പഠനോത്സവത്തിന് എല്ലാ കുട്ടികളുടെയും പ്രി പ്രൈമറി കുട്ടികളുടെയും പരിപാടികൾ അവതരിപ്പിച്ചു.
  • പഠനയാത്രകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും സ്‌കൂൾ - ൽ നടത്തുന്നു.

അദ്ധ്യാപകർ

ശ്രീമതി. സുജ മാത്യു, ഹെഡ്മിസ്ട്രസ്

ശ്രീമതി. വിജി മത്തായി

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

 
സ്കൂൾ പച്ചക്കറി തോട്ടം
 
നല്ലപ്പാടം
 
നല്ലപ്പാടം - പേന നിർമാണം
 
കിറ്റ് വിതരണം
 
സ്കൂൾ ടൂർ
 
നല്ലപ്പാടം
 
നല്ലപ്പാടം
 
പ്രവേശനോത്സവം



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. എം. എം. തോമസ് (നാഗാലാൻഡ് മുൻ ഗവർ നർ)

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ശ്രീ  എം. ജി. ജോർജ് & ബ്രദേഴ്സ്

ഡോ.ജോർജ് കുര്യൻ (മുത്തൂറ്റ് ഹോസ്പിറ്റൽ)

ശ്രീ. വിക്ടർ T തോമസ്

ശ്രീ ജെറി മാത്യു സാം

വഴികാട്ടി