ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പട്ടിക ജാതി പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടുന്നതാണ് ഈ ഗ്രാമത്തിലെഭൂരിപക്ഷ ജനവിഭാഗം.ഇവരിൽ അധികംപേരും കൃഷി തൊഴിലായി സ്വീകരിച്ചവരും അനുബന്ധ തൊഴിലാളികളുമാണ്.ചിലർ മാത്രം മറ്റു തൊഴിലുകളിൽ സർക്കാർ സർവീസിലും പെടുന്നു.പൊതുവിൽ ഈ പ്രദേശത്തെ ജീവിത നിലവാരം ശരാശരിക്ക് താഴെയാണ് .വിദ്യാഭ്യാസ പിന്നോകാവസ്ഥ ഇന്നാട്ടുകാരുടെ പൊതു സ്വഭാവത്തിൽപ്പെടുന്നു.
പ്രൈമറി വിദ്യാഭ്യാസ സൗകര്യംപോലും നിലവിലില്ലാതിരുന്ന പന്നിയോട് പ്രദേശത്തെ ഏക വിദ്യാലയം പന്നിയോട് ഗവ.എൽ .പി .സ്കൂളായിരുന്നു.ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്കൂളിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും തങ്ങൾക്ക് സമീപത്ത് മറ്റു ഉന്നത വിദ്യാലയങ്ങൾ നിലവിലില്ലായിരുന്നതിനാലും സാമ്പത്തിക പരാധീനതകളാലും മറ്റ് ബുദ്ധിമുട്ട് കാരണവും പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.ഇവരിൽ കൂടുതൽപേരും തൊഴിലാളി കുടുംബാംഗങ്ങളും പട്ടികജാതി /പട്ടിക വർഗ്ഗക്കാരുമായിരുന്നു .ഈ ദ്ദു.സ്ഥിതിക്ക് പരിഹാരം കാണുവാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് ഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.ഇത് കാരണം ഇന്നാട്ടിലെ ഭൂരിപക്ഷം കുട്ടികൾക്കും തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാനും തുടർ വിദ്യാഭ്യാസത്തിനായി പോകാനും അവസരമുണ്ടായി.
സ്കൂൾ മാനേജ്‌മന്റ്
ഒരു സർക്കാർ എയ്ഡഡ് സ്ഥാപനമായി ആരംഭിച്ച ഈ സ്കൂളിന്റെ നിയന്ത്രണം കല്ലാമം പന്നിയോട് കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള (രജി:നമ്പർ 97/79)ടി .കെ.ദിവാകരൻ മെമ്മോറിയൽ ട്രസ്റ്റിനാണ് .കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ.ടി .കെ ദിവാകരന്റെ സ്മാരകമായാണ് ഈ സ്കൂൾ സ്ഥാപിതമായത്.
ആദ്യകാല ട്രസ്റ്റ് അംഗങ്ങൾ
- സർവ്വശ്രീ : വിതുര എം . അബൂബേക്കർകുഞ്ഞ്(ചെയർമാൻ)
- സർവ്വശ്രീ : എൻ .പരമേശ്വരൻ പിള്ള(വൈ:ചെയർമാൻ)
- സർവ്വശ്രീ : കെ .ശശിധരൻ (സെക്രട്ടറി )
- സർവ്വശ്രീ : പി .നല്ല തമ്പി നാടാർ (ട്രഷറർ )
- സർവ്വശ്രീ : എൻ .സുകുമാരൻ നായർ (അംഗം)
- സർവ്വശ്രീ : എൽ .ചെല്ലയ്യൻ നാടാർ (അംഗം)
- സർവ്വശ്രീ : ആര്യനാട് രാജേന്ദ്രൻ (അംഗം)
ട്രസ്റ്റ് രൂപീകരണ സമയത്തെ അംഗങ്ങളിൽ ചെയർമാൻ ഉൾപ്പെടെയുള്ള ചിലർ അന്തരിച്ചു.നിലവിൽ ശ്രീ.എൽ.ചെല്ലയ്യൻ നാടാർ ട്രസ്റ്റിന്റെ ചെയർമാനായി പ്രവർത്തിച്ചു വരുന്നു.ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ചു ചെയർമാൻ ടീ സ്കൂളിന്റെ മാനേജർ കൂടിയാണ് .