ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളമുണ്ട ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വർഷങ്ങളുടെ പാരമ്പര്യവുമായാണ് സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൗട്ടിന്റെയും ഗൈഡിന്റെയും ഓരോ യൂണിറ്റുകളാണ് പ്രവർത്തിക്കന്നത്. വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പ്ലാസ്റ്റിക് വിമുക്ത കേരളം

കൊറോണ കാലത്ത് കുട്ടികളിലെ വിരസത അകറ്റാനും പ്രകൃതിയിലേക്ക് മടങ്ങാനുമായി സ്കൗട് ഗൈഡ് വിദ്യാർഥികൾ അവരുടെ വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുകയും അവകൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ സകൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ടീച്ചർ നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സ്നേഹഭവനം പദ്ധതി

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹഭവനം പദ്ധതി. വയനാട് ജില്ലയിലെ പൊതുവിദ്യലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരും അശരണരുമായ ഒരു കുടുംബത്തിന് സ്വന്തമായി വീട് നിർമ്മിച്ചു നൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. വയനാട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും കവർ വിതരണത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിദ്യാലയത്തിലെ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ വിദ്യാർത്ഥികളിൽ നിന്നും സ്നേഹഭവനം പദ്ധതിക്കായി തുക സ്വരൂപിച്ചു. ഏകദേശം ഏഴായിരത്തോളം രൂപ സ്വരൂപിക്കുകയും പ്രസ്തുത തുക വയനാട് ജില്ലാ അസോസിയേഷന് കൈമാറുകയും ചെയ്തു.വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മാസ്ക് നിർമ്മാണം

നവംബർ മാസത്തിൽ വിദ്യാലയം തുറക്കുന്നതിൻ്റെ മുന്നോടിയായി എല്ലാ വിദ്യാർഥികൾക്കും മാസ്ക് നൽകു ക എന്ന ലക്ഷ്യവുമായി സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ മാസ്ക് നിർമ്മിച്ച് ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുൻപ് വിദ്യാലയത്തിൽ ഏൽപ്പിച്ചു. ഓരോ വിദ്യാർഥികളും അവർ സ്വയം തുന്നിയ മാസ്കുകളുമായാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്. ഏകദേശം ഇരുന്നൂറോളം മാസ്കുകൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ച് പ്രധാനാധ്യാപിക സുധ ടീച്ചർക്ക് കൈമാറി.

പ്രകൃതി പഠന യാത്ര (8-12-18)

ഭാരത് സ്കൗട്ട് & ഗൈഡ്സ് വെള്ളമുണ്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മക്കിയാട് പുളിഞ്ഞാൽ മീൻമുട്ടിയിലേക്ക് ട്രക്കിംഗ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പഠനപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ട്രക്കിംഗ് സംഘടിപ്പിച്ചത്. കൂടാതെ കുഞ്ഞോം കുങ്കിച്ചിറയും സന്ദർശിച്ചു. സ്കൗട്ട് ഗൈഡ് വിഭാഗങ്ങളിൽ നിന്നായി ഏറുപതോളം കുട്ടികൾ ട്രക്കിംഗിൽ പങ്കെടുത്തു. അധ്യാപകരായ അബ്ദുൽ സലാം, പ്രസാദ് വി.കെ, നിസ്സി ജോസഫ്, ഷീജ പീറ്റർ, ഷീജ കെ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫുകളായ ശ്രീ ജോൺസൺ ശ്രീ ബാലൻ ശ്രീ രാജേഷ് എന്നിവർക്കും വനസംരക്ഷണ സമിതി അംഗം ശ്രീ .അച്ചപ്പേട്ടനും പ്രതേക നന്ദി

പ്രകൃതിയെ തൊട്ടറിഞ്ഞ് പ്രകൃതി പഠനയാത്ര (10-07-2017)

വെള്ളമുണ്ട: പരിസ്ഥിതി സൗഹൃദ മനോഭാവം വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മൊതക്കര വാളാരംതോടിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ നിന്ന് യാത്ര ആരംഭിച്ചു. സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ നൂറ്റി ഇരുപതോളം വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഗ്രീൻ ലവേഴ്സ് ഫോറം പ്രവർത്തകരും പഠനയാത്രയിൽ പങ്കെടുത്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ: പ്രേം പ്രകാശ് അധ്യക്ഷനായിരുന്നു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: സുധ പി.കെ വിദ്യാർത്ഥികൾക്ക് പ്രകൃതിസംരക്ഷണ സന്ദേശം നൽകി. ശ്രീ അബ്ദുൾ സലാം സ്വാഗതമാശംസിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ: ടി.കെ മമ്മൂട്ടി , ശ്രീ ഐ. സി ജോസ് എന്നിവർ ആശംസകളർപ്പിച്ചു. അധ്യാപകരായ ശുഭാമണി ടീച്ചർ, ഹസീസ് പി , പ്രസാദ് വി കെ ,സുഷമ കെ ,സഫിയ ടി ,അബ്ദുൾ ജലീൽ ,കാസിം മാസ്റ്റർ ,ബഷീർ മാസ്റ്റർ ,ഡെയ്സി ടീച്ചർ, ഷീജ നാപ്പള്ളി, ജിജി ടീച്ചർ, ഷാഹിന ബി. ടി , ഷിൽജ കെ വി, ഉഷ കെ.എൻ എന്നിവർ നേതൃത്വം നൽകി.

ചിത്രശാല

ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.


ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.


ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.


ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.


ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.


ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.
ലോകക്കാപ്പ് ഫുട്ബോൾ വിളമ്പര ജാഥ.