എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് മുറി - ഒരു പഠനോദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾക്ക് അനുഭവത്തിലേയും അറിവ് നിർമ്മാണത്തിലൂടെയും ലളിതവും രസകരവുമായ സ്വയം പഠനത്തിനുംസൃഷ്ടിപരതയ്ക്കും കൂടുതൽ അവസരമൊരുക്കുന്നതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന ഒരുപാഠ്യപ്രവർത്തനമാണ്  ' ക്ലാസ് മുറി - ഒരു പഠനോദ്യാനം' എന്നത്.

ഇതിനായി വിദ്യാലയം സ്വീകരിച്ച് വരുന്ന പ്രവർത്തനങ്ങൾ


1 വിദ്യാലയത്തിൽ വിവിധ ലാബുകൾ - ഭാഷ ലാബുകൾ ഗണിതം, ശാസ്ത്രം എന്നിവയ്ക്കായി പ്രത്യേക സ്ഥലംകണ്ടെത്തുന്നു

2 ഫോട്ടോ ഗ്യാലറി - സാഹിത്യകാരന്മാർ, സാമൂഹ്യ പരിഷ്കർത്താക്കൾ, മറ്റു പ്രശസ്തർ

3 ഭാഷാ പഠനവുമായി ബന്ധപ്പെട്ട പുരാവസ്തു ശേഖരണം

4 കഥകൾ , കവിതകൾ എന്നിവയുടെ ചാർട്ടുകൾ

5 അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങൾ

6 മഹത് വചനങ്ങളുടെ പ്രദർശനം

7 ഭാഷാ ലൈബ്രറി

8 വിവിധ മാഗസിനുകൾ , ജേണലുകൾ എന്നിവ ശേഖരിക്കൽ

9 ഓഡിയോ വീഡിയോ സീഡികൾ ഒരുക്കൽ

10 വിവിധ യൂണിറ്റുമായി ബന്ധപ്പെട്ട് ഭാഷാ ലാബ് പ്രയോജനപ്പെടുത്തുന്നതിനാവശമായ ആസൂത്രണ നിർവ്വഹണകലണ്ടർ തയ്യാറാക്കൽ