മുണ്ടേരി എൽ പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1916 ലാണ് അമ്പാടി ഗുരുക്കൾ എന്ന ഏകാധ്യാപക വിദ്യാലയമായി മുണ്ടേരി എൽ പി സ്കൂൾ നിർമിതമായത്. അന്ന് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. പിന്നീട് ഇന്നത്തെ മാനേജർ വിദ്യാലയം ഏറ്റെടുത്ത് സ്കൂൾ പുതുക്കി പണിതു. ഓല മേഞ്ഞ കെട്ടിടമായിരുന്നു ആദ്യം.1995 ഇൽ ഓടിട്ട മേൽക്കൂര ആക്കി മാറ്റി. ഒന്നു മുതൽ അഞ്ചു വരെ ആയിരുന്നു ആദ്യം ക്ലാസ്സ് ഉണ്ടായിരുന്നത്.
ഒരു ദേശത്തിൻറെ ചരിത്രം തന്നെ ഈ വിദ്യാലയ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു .1916 മുതലിങ്ങോട്ട് ഒരു നാടിൻറെ സാംസ്കാരികവും രാഷ്ട്രീയവും ചരിത്രപരവുമായ വളർച്ച ഈ സ്ഥാപനത്തിൻറെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പഴയ ചിറക്കൽ താലൂക്കിലെ ഭാഗമായ മുണ്ടേരി പ്രദേശം ജന്മിത്വത്തെയും നാടുവാഴിത്തത്തിനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോയ പ്രദേശം കൂടിയാണ് സ്വാതന്ത്ര്യസമരത്തിന് അഗ്നിജ്വാലകൾ ഏറ്റുവാങ്ങിയ വീരപുരുഷൻ പ്രദേശത്തിൻറെ സന്തതികളായി ചരിത്രത്തിലിടം നേടിയിട്ടുണ്ട്. ശതാബ്ദി ആഘോഷിച്ച മുണ്ടേരി എൽപി സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശിയുടെ സായന്തന ചിന്തകൾ അല്ല ഇന്ന് ഇന്ന്നമ്മോടൊപ്പം ഉള്ളത്, അഭിനവ് ഗോപാലൻ മാരും ഗോപികമാരും ഉല്ലസിച്ച് കളിക്കുന്ന അമ്പാടിയുടെ നേർചിത്രമാണ് നമുക്ക് കാണാൻ കഴിയുന്നത് എത്രയോ തലമുറകൾ ഈ കളി പാട്ടിലൂടെ കളിച്ചു വളർന്നു പോയി അമ്പാടിക്ക് എന്ന മനുഷ്യരുടെ ആത്മാർത്ഥ ത്തിൻറെ സ്മാരകമായി മുണ്ടേരി എൽപി സ്കൂൾ എന്ന വിദ്യാലയം അമ്പാടിയായി ഇന്നും ജനമനസുകളിൽ നിറഞ്ഞു നിൽക്കുന്നു.
1916 ഒരു കുടിപ്പള്ളിക്കൂടം ആയി അമ്പാടി ഗുരുക്കൾ ഒരു എഴുത്തുപള്ളി തുടങ്ങി . 37 കുട്ടികൾ ആ വർഷം സ്കൂളിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അന്ന് വിദ്യാലയം .കയ്പയിൽ മടയിൽ തലമറച്ച ചാണകം മെഴുകി ഓല കെട്ടിയ ഷെഡ്ഡിൽ ആയിരുന്നു പള്ളിക്കൂടം.ആ വർഷം അമ്പാടി ഗുരുക്കൾ മാത്രമായിരുന്നു ഗുരുനാഥൻ. ഒരധ്യാപകനെ കൂടി നിയമിക്കാം എന്ന ഇൻസ്പെക്ടറുടെ നിർദ്ദേശാനുസരണം അടുത്തവർഷം കുഞ്ഞപ്പ പണിക്കർ എന്ന ആശാനെ കൂടി നിയമിച്ചു. 1918 ആയപ്പോഴേക്കും 75 കുട്ടികളെ പ്രവേശിപ്പിക്കാൻ ടീച്ചർ മാനേജർ എന്ന വിശേഷണമുള്ള അമ്പാടി ഗുരുക്കൾക്ക് കഴിഞ്ഞു. മാണിയൂർ വേശാല മുണ്ടേരി ഏച്ചൂർ തുറവൂർ കാണിച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി കുട്ടികൾ എത്തിത്തുടങ്ങി. സവർണ്ണ ഹിന്ദുക്കളും ഈഴവ കണിശ പുലയ വാണിയ തുടങ്ങിയ സമുദായക്കാരും ഈ വിഭാഗത്തിൽ ഉണ്ടായിരുന്നു. മൂന്നാമതൊരു അധ്യാപകൻ കൂടി സ്കൂളിലെത്തി. ചാണകം മെഴുകിയ തറയിലിരുന്ന് തൊണ്ടിൽ കൊണ്ടുവന്ന മണൽ നിലത്ത് വിതറി അതിൽ നടുവിരൽ അമർത്തി അക്ഷരങ്ങളും അക്കങ്ങളും എഴുതി പഠിക്കുകയായിരുന്നു പതിവ്. മണലിൽ പിഞ്ചു വിരലുകൾ ഉരസി ചോര പൊടിഞ്ഞ അവസ്ഥ പഴയകാല പഠിതാക്കൾ പറഞ്ഞുകേട്ടിട്ടുണ്ട് ഉണ്ട്. ഉണ്ട് വെറും തറയിൽ ഇരുന്നുള്ള കുട്ടികളുടെ പഠനത്തിൽ ദയതോന്നി ആയിരിക്കണം കുട്ടികൾക്ക് ഇരിക്കാൻ നാല് പലക ശേഖരിക്കണം എന്ന് ഇൻസ്പെക്ഷൻ റിക്കാർഡ് രേഖപ്പെടുത്തിയത്. താൽക്കാലികമായി പല അധ്യാപകരും ഈ കാലഘട്ടത്തിൽ ഇവിടെ പഠിപ്പിക്കാൻ വന്നിട്ടുണ്ട് .പലരുടെയും പേര് വിവരം ലഭ്യമല്ലെങ്കിലും കാഞ്ഞിലേരി കുഞ്ഞിരാമൻ മാസ്റ്റർ തുറവൂർ ചിരുകണ്ടൻ മാസ്റ്റർ പി രാഘവ പണിക്കർ എന്നിവരും മാധവി എന്ന അധ്യാപികയും ഇവിടെ പഠിപ്പിച്ചതായി പഴയകാല ശിഷ്യർ ഓർത്തിരുന്നു.. ഔപചാരിക വിദ്യാഭ്യാസ യോഗ്യതകൾ കുറവായിരുന്ന അന്നത്തെ അധ്യാപകർ സംസ്കൃതം അമരകാവ്യം മണിപ്രവാളം എന്നിവയിൽ പണ്ഡിതർ ആയിരുന്നത്രേ.
അധസ്ഥിതർ ക്കും താഴ്ന്ന ജാതിക്കാർക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് അമ്പാടി ഗുരുക്കൾ സമൂഹത്തിന് വിദ്യ പകരാൻ സധൈര്യം മുന്നിട്ടിറങ്ങിയത്. ഇത് 1916 മുതൽ 1975 വരെ എഴുത്തുപള്ളിക്കൂടം നല്ല നിലയിൽ പ്രവർത്തിച്ചതായി രേഖകളിൽ കാണുന്നു.അസഹിഷ്ണുതയുടെ മേലാളന്മാർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇത് ഗണിച്ച സമുദായക്കാരായ ഗുരുക്കന്മാർ സവർണരെ വിദ്യാസമ്പന്നരായ ആകുന്നതിൽ അവർ അരിശം കൊണ്ടു. ഏതാനും സാമൂഹ്യദ്രോഹികൾ 1925 ഏപ്രിൽ മാസത്തിൽ വിദ്യാലയത്തിന് തീ ഇട്ടു .മേലാളന്മാരുടെ രാഷ്ട്രീയത്തിന് കീഴടങ്ങുന്നത് ആയിരുന്നില്ല അമ്പാടി ഗുരുക്കളുടെ ഇച്ഛാശക്തി.ആ വർഷം ജൂൺ 25 നു തന്നെ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിച്ചതായി രേഖകളിൽ കാണുന്നു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 1925 മുതലാണ് പ്രവർത്തിക്കാൻ തുടങ്ങിയത് പുതിയ കെട്ടിടം ഒന്ന് ഒന്ന് 41 ¼* 15 ¼ വിസ്തീർണ്ണം ഉള്ളതായിരുന്നു.
1931ഇൽ 91 കുട്ടികളും അഞ്ച് അധ്യാപകരും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് .1930-ലെ ഇൻസ്പെക്ഷൻ രേഖകളിൽ അടുത്തുതന്നെ ഒരു സ്കൂൾ തുടങ്ങാൻ ഉദ്ദേശിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് .1931 തുടങ്ങിയ ആദിദ്രാവിഡ elementary സ്കൂൾ ആയിരിക്കാം (ഇന്നത്തെ മുണ്ടേരി സെൻട്രൽ യു പി സ്കൂളിൻറെ ആദ്യ പേര്.).1933 കാലഘട്ടത്തിൽ താഴ്ന്ന സമുദായക്കാരായ കുട്ടികളെ സ്കൂളിൽ ചേർക്കുകയും അതിനാൽ സവർണ ജാതിക്കാർ അവരുടെ കുട്ടികളെ സ്കൂളിൽ നിന്ന് മാറ്റുകയും ചെയ്തു എന്ന് രേഖകളിൽ നിന്ന് മനസ്സിലാക്കുന്നു.പുലയ സമുദായക്കാർക്ക് സ്കൂളിലും പുറത്തും വിവേചനം ഉണ്ടായിരുന്നതായി സ്വാതന്ത്ര്യസമരസേനാനി കെ ഗോപാലൻ ടൈലർ പറയാറുണ്ട്. നവരാത്രി പൂജക്ക് ഗുരുവന്ദനം അതിനുള്ള അവസരം ഏറ്റവും അവസാനമായി വർക്ക് നൽകിയിരുന്നുള്ളൂ എന്നതും ഒരു വസ്തുതയായിരുന്നു.അയൽവാസികളായ കൂട്ടുകാരോടൊപ്പം ഗോട്ടി കളിച്ചതിന് അമ്മാവൻ അതിൽ നിന്ന് കടുത്ത ശിക്ഷ ഏൽക്കേണ്ടിവന്നത് റിട്ടയേർഡ് മേജർ കെ കെ ശ്രീധരൻ നമ്പ്യാർ അനുസ്മരിക്കുന്നു. എന്നിരുന്നാലും പൊക്കൻ മാസ്റ്റർ വിരുദ്ധൻ ഗോപാലൻ ടൈലർ എന്നിവർ ആദ്യകാലങ്ങളിൽ ഇവിടെ വിദ്യാഭ്യാസം നേടിയിരുന്നു. സാമൂഹ്യപ്രശ്നങ്ങളെ അതിജീവിച്ചുകൊണ്ട് 1936 അപ്പോൾതന്നെ 100 കുട്ടികളെ ചേർത്ത് പഠിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് അമ്പാടി ഗുരുക്കൾക്കും സഹപ്രവർത്തകർക്കും അഭിമാനിക്കാവുന്ന ചരിത്രസത്യമാണ്. 1937 ട്രെയിൻ ടീച്ചറായി കെ കെ നാരായണൻ മാസ്റ്ററും 40 കെ പി അച്യുതൻ മാസ്റ്റർ ഉം 1951 കെ പത്മനാഭൻ മാസ്റ്ററും 52 യു കണ്ണൻമാസ്റ്റർ സ്കൂളിൽ അധ്യാപകരായി എത്തി 5152 കാലഘട്ടത്തിൽ എറമുള്ളാൻ കുട്ടി മാസ്റ്ററും സ്കൂളിൽ സേവനമനുഷ്ഠിച്ചു.