മുണ്ടേരി എൽ പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2016ൽ കേരള സർക്കാരിൻ്റെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിലവിലുള്ള പ്രി കെ ഇ ആർ കെട്ടിടം പൊളിച്ചുമാറ്റുകയും ജനകീയ കൂട്ടായ്മയൊരുക്കിക്കൊണ്ട് തികച്ചും ആധുനിക രീതിയിലുള്ള കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. 2018 നവംബർ 12ന് ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ബഹു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബഹു എം.പിമാരായ കെ.കെ.രാഗേഷ്, പി.കെ ശ്രീമതി ടീച്ചർ, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു. അതോടെ മുണ്ടേരി എൽ പി സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന തരത്തിൽ വികസിക്കുകയും ചെയ്തു.

ഹൈടെക് ക്ലാസ് മുറികൾ

സ്കൂളിലെ ഒന്നുമുതൽ നാല് വരെ ക്ലാസുകളിലെ മുറികളും പ്രീ പ്രൈമറിയും പുതിയ മാനദണ്ഡപ്രകാരമുള്ള അളവിലുള്ള ക്ലാസുകളായി മാറി. എല്ലാ ക്ലാസിലും ടൈൽസ് വിരിച്ച തറയും ഫാനുകളും പ്രൊജക്ടർ പഠനോപകരണങ്ങൾ സൂക്ഷിക്കാനുള്ള അലമാര എന്നീ സൗകര്യങ്ങൾ ലഭ്യമാക്കി. ചുവർ കൊണ്ട് വേർതിരിച്ച ക്ലാസ്

മുറികളായതിനാൽ ശബ്ദ പ്രയാസങ്ങളില്ലാതെ കുട്ടികൾക്ക് പoന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയുന്നു.