സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാ വർഷവും സബ്ബ് ജില്ലാ തലത്തിൽ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്. മാസ്ഡ്രിൽ നടത്താറുണ്ട്. ഫീൽഡ് ട്രിപ്പുകൾ, പഠനയാത്രകൾ എന്നിവ നടത്താറുണ്ട്. മിക്ക വർഷങ്ങളിലും സ്ക്കൂൾ വാർഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി. മൊഡ്യൂൾപ്രകാരം നടത്തി. മൂന്ന്, നാല് ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയരന്നു. ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് കടംങ്കഥാകേളികൾ നടത്തി. ശേഖരം ചാർട്ടിൽ പ്രദർശിപ്പിച്ചു. കടങ്കഥകളിലെ ഉത്തരങ്ങൾ ചിത്രരചനയ്ക്കു നൽകി ശേഖരിച്ച് പതിപ്പാക്കി. കുട്ടിപ്പാട്ടുകൾ പാടി, മൂന്ന് നാല് ക്ലാസ്സുകാർ മത്സരിച്ച് വരികൾ ഉണ്ടാക്കി. നാടൻ പാട്ടരങ്ങ് നടന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.