എ.എൽ.പി.എസ്.കാരക്കാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
വൈദ്യുതി സൗകര്യം ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും ഫാൻ ഉണ്ട്. കുടിവെള്ളത്തിന് കിണർ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂറിനൽസ് ഉണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുചി മുറി സൗകര്യം ലഭ്യമാണ്. ആകർഷകമായ പഠനസഹായകമായ ചിത്രങ്ങളോടു കൂടിയതാണ് സ്ക്കൂളിലെ ചുമരുകൾ. കംപ്യൂട്ടർ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നെറ്റ് കണക്ഷൻ ലഭിച്ചിട്ടുണ്ട്. ആരോഗ്യകരമായി കുടിവെള്ളം ലഭിക്കാൻ ഉതകുന്ന വാട്ടർ പ്യൂരിഫെയർ സ്ക്കൂളിൽ ഉണ്ട്. ക്ലാസ്സറൂം മുഴുവൻ ടൈയിൽ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്.
2023 സെപ്റ്റംബർ 2ന് റോട്ടറി ക്ലബ് ഷൊർണൂർ കുട്ടികൾക്കായി അതിമനോഹരമായ ചിൽഡ്രൻസ്പാർക്ക് സമ്മാനിച്ചു.