ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ വെങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി ഡബ്ല്യൂ യു പി സ്കൂൾ.
ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര | |
---|---|
വിലാസം | |
വെങ്ങര കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0497 2870070 |
ഇമെയിൽ | vengarawelfareups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13552 (സമേതം) |
യുഡൈസ് കോഡ് | 32021400503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 88 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു കെ |
പി.ടി.എ. പ്രസിഡണ്ട് | ആയിഷബി ഒടിയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മോളി പി |
അവസാനം തിരുത്തിയത് | |
17-01-2022 | 13552 |
ചരിത്രം
മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫെർ യുപി സ്കൂൾ 1925 ലാണ് സ്ഥാപിച്ചത്.80-85
കാലഘട്ടം വരെ പ്രൌഡഗംഭീരമായ നിറവിലാണെങ്കിലും പിന്നീട് സ്കൂളിന്റെര ഭൌതിക സൌകര്യം തികച്ചും ശോചനീയാവസ്ഥയിലായിരുന്നു.പിന്നീട് എംപി,എംഎൽഎ, എസ്എസ്എ,നാട്ടുകാർ എന്നിവരുടെ പൂർണ സഹകരണത്തോടെ ഇന്ന് കാണുന്ന ഭൌതിക സൌകര്യമുള്ള ഏറ്റവും നല്ല ഒരു വിദ്യാലയമായി നിലകൊള്ളുന്നു.
സാമ്പത്തികവും തികച്ചുംപിന്നോക്കം നില്ക്കുന്നതുമായ വിദ്യാർഥികൾ
പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. പഞ്ചായത്തിന്റെ നല്ല ഇടപെടലുകൾ കൊണ്ട് സ്കൂളിന്റെ മികച്ച പ്രവർത്തിനാവശ്യമായ സൌകര്യങ്ങൾ ഒരുക്കാൻ സാധിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലയമായ മയ്താനത്തോട് കൂടിയ നല്ല ഒരു കെട്ടിടമാണ് നമുക്കുള്ളത്ക്ലാ സ് മുറികൾ,എച്ച്‌എം,സ്റ്റാഫ് റൂം എന്നിവയൊക്കെ ഉണ്ടെങ്കിലും ഭക്ഷണശാല,ലൈബ്രറി റൂം,ലബോറട്ടറി എന്നിങ്ങനെ മറ്റ് സൌകര്യങ്ങൾ കൂടി ഉണ്ടാകേണ്ടതുണ്ട്.പഞ്ചായത്തിന്റെ നല്ല ഇടപെടലുകൾ കാരണം വിദ്യാലയത്തിന് ഒരു നല്ല സ്റ്റേജ് ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുരകളും ടോയിലെറ്റുകളും ഉണ്ട്.ഗേൾ ഫ്രെണ്ട്ളി ടോയിലെറ്റ്,എടാപ്റ്റഡ് ടോയിലെറ്റ് എന്നിവയും വിദ്യാലയത്തിനുണ്ട്. ചുറ്റ്മതിൽ ഭാഗികമാണ്.ഈ വര്ഷം പഞ്ചായത്തിന്റെ പ്രൊജക്റ്റ് വഴി ചുറ്റുമതിൽ നിര്മ്മാണം നടത്താനുള്ള പദ്ധതി വെച്ചിട്ടുണ്ട്.ഒന്നാം തരരത്തിലെ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുന്നതിന് എംഎൽഎ യുടെ വകയായി 32” എൽഇഡി് ടിവി ലഭിച്ചിട്ടുണ്ട്. നല്ല ഒരു കംപ്യുട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള കംപ്യുട്ടർ ലാബ് ഇല്ല.പഞ്ചായത്തിൽ നിന്നു ലഭിച്ച 42” എൽഇഡി ടിവി ലാബിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നില്ക്കു്ന്ന ഒരു വിദ്യാലയമാണ്.എല്ലാ മേളകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഉപജില്ല കലാ കായിക മേളകളിൽ സ്കൂൾ ശ്രദ്ധേയമായ വിജയം എന്നും കൈവരിക്കാറുണ്ട്.ഉപജില്ല കായിക മേളയിൽ അത്ലറ്റിക്സിൽ മൂന്നുവർഷം തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തുന്ന കീർത്തന ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്.
മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ: 1) പിന്നോക്കം നില്ക്കു ന്ന കുട്ടികള്ക്ക് പ്രത്യേക പരിശീലനം 2) സെമിനാറുകൾ 3) പൊതുവിജ്നാന ക്ലാസ്സുകൾ 4) പഠനോപകരണ നിര്മാണ പ്രവര്ത്ത്നങ്ങൾ 5) ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ശില്പശാല 6) ചിത്രകല നാടക ക്യാമ്പുകൾ 7) അഭിമുഖം 8) സ്കൂൾ തല ഫെസ്റ്റ് ദിനാചരണങ്ങൾ 9) വിദഗ്ദ്ധരുടെ ക്ലാസ്സുകൾ 10) പഠന യാത്രകൾ 11) കായിക പരിശീലനം 12) ക്ലബ്ബ് പ്രവര്ത്ത്നം 13) പ്രതിമാസ ക്വിസ്സുകൾ 14) ബാലസഭ-സാഹിത്യസമാജം 15) കൈയെഴുത്ത് മാസിക നിർമ്മാണം 16) കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 17) തയ്ക്കൊണ്ടോ പരിശീലനം
മാനേജ്‌മെന്റ്മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.027463877887845, 75.24691219672947 | width=700px | zoom=16}}
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13552
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ