ജി.എം.എൽ.പി.എസ്. വടക്കാങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. വടക്കാങ്ങര | |
---|---|
വിലാസം | |
വടക്കാങ്ങര G M L P S VADAKKANGARA , വടക്കാങ്ങര പി.ഒ. , 679324 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04933 284088 |
ഇമെയിൽ | gmlpsvadakkangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18645 (സമേതം) |
യുഡൈസ് കോഡ് | 32051500607 |
വിക്കിഡാറ്റ | Q64565220 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | മക്കരപ്പറമ്പപഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 133 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യൂസുഫ് എ |
പി.ടി.എ. പ്രസിഡണ്ട് | മജീദ് കെടി |
എം.പി.ടി.എ. പ്രസിഡണ്ട് | സന പി |
അവസാനം തിരുത്തിയത് | |
06-04-2023 | Vijayanrajapuram |
ചരിത്രം
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന വടക്കാങ്ങര ജി.എം. എൽ.പി സ്കൂൾ 1915 -ൽ കിഴക്കേകുളമ്പ് അങ്ങാടിയിലാണ് പ്രവർത്തനമാരംഭിച്ചത്. രണ്ട് അധ്യാപകരോട് കൂടി അഞ്ചാം തരം വരെയുള്ള പ്രൈമറി സ്കൂളായി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻ കീഴിലാണ് അത് പ്രവർത്തിച്ചിരുന്നത്. അവിടെ പ്രവർത്തിച്ച് പോരവെ ആ കെട്ടിടം നിലം പൊത്തിയതിനാൽ കരുവാട്ടിൽ അബൂബക്കർ മൗലവിയുടെ മുറ്റത്തുണ്ടായിരുന്ന പീടിക മുറിയിലേക്ക് പ്രവർത്തനം മാറ്റി.ശേഷം ദീർഘകാലം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻപിലുള്ള കരുവാട്ടിൽ കുഞ്ഞയമു ഹാജിയുടെ ഉടമസ്ഥതയിലായിരുന്ന വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഈ നാട്ടുകാരനും കേരളാനിയമസഭാംഗവുമായിരുന്ന കെ. കെ. എസ്. തങ്ങളുടെ പ്രത്യേക ശ്രമഫലമായി 1980- ൽ കേരള സംസ്ഥാന ഗവൺമെന്റ്, ഈ വിദ്യാലയത്തിന് സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാലയത്തിന് ആവശ്യമായ സ്ഥലം അന്ന് ഈ സ്ഥലത്തിന്റെ ഉടമയായിരുന്ന കരുവാട്ടിൽ അബൂബക്കർ മൗലവി നൽകിയതിനാൽ സ്കൂളിന്റെ നിർമാണം ആരംഭിക്കുകയും 1984-ൽ സ്കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്‌തു.
അന്നും ഇന്നും
വഴികാട്ടി
{{#multimaps: 11.0195188,76.1484536 | width=350px | zoom=8 }}
ഭൗതികസൗകര്യങ്ങൾ
- ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
- ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം
- എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
* ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി * വിവിധ ക്ലബ്ബുകൾ * വിജയഭേരി
* വിവിധ മേളകളിൽ പങ്കാളിത്തം 1. സബ് ജില്ലാ കലോത്സവം 2. സ്‌പോട്സ് 3. ശാസ്‌ത്രമേള
ക്ലബ്ബുകൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- പരിസ്‌ഥിതി ക്ലബ്
ഭരണനിർവഹണം
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്
ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
- ഗ്രാമ പഞ്ചായത്ത്
- പൂർവ്വ വിദ്യാർത്ഥികൾ
സാമൂഹിക പിന്തുണ
സ്‌കൂളിലെ 133 കുട്ടികൾക്കും കമ്പ്യൂട്ടർ വിജ്ഞാനം പകർന്ന് നൽകാൻ ഞങ്ങൾക്ക് കഴിയുന്നത് സ്‌കൂളിലെ 3 കമ്പ്യൂട്ടറുകളിലൂടെയാണ് . മുൻ എം എൽ എ ശ്രീ വി ശശികുമാർ, മഞ്ചേരി എം എൽ എ ശ്രീ എം ഉമ്മർ , നാരായണനുണ്ണി മാസ്റ്റർ എന്നിവരോട് കുട്ടികളും ഞങ്ങളും കടപ്പെട്ടിരിക്കുന്നു .
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18645
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ