മേലൂർ ജെ ബി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ തലശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
മേലൂർ ജെ ബി എസ് | |
---|---|
വിലാസം | |
മേലൂർ മേലൂർ (പി. ഒ) പാലയാട് (വഴി) തലശ്ശേരി,കണ്ണൂർ പിൻ-670661 , മേലൂർ പി.ഒ. , 670661 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഇമെയിൽ | melurjbs111@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14216 (സമേതം) |
യുഡൈസ് കോഡ് | 32020300304 |
വിക്കിഡാറ്റ | Q64460480 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 2 |
ആകെ വിദ്യാർത്ഥികൾ | 9 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജിന.എം.ഒ |
പി.ടി.എ. പ്രസിഡണ്ട് | വിന്യ .പി.സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഭുവനേശ്വരി |
അവസാനം തിരുത്തിയത് | |
14-01-2022 | 14216hm |
ചരിത്രം
1898 ൽ കാട്ട്യത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റർ കുടിപ്പള്ളിക്കൂടമായി അധ്യയനം തുടങ്ങിയ വിദ്യാലയം പിന്നീട് വിദ്യാഭ്യാസ പ്രേമികളായ നല്ല കുറേ ആളുകളുടെ സഹായത്താൽ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ധർമ്മടം ഗ്രാമ പഞ്ചായത്തിൽ രണ്ടാമതായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നിരവധി പ്രമുഖരായ പൂർവ വിദ്യാർത്ഥികളാൽ സമ്പന്നമാണ്.സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഇവിടത്തെ പൂർവ്വവിദ്യാർത്ഥികൾ വിരാജിക്കുന്നു. നാടിന് വരദാനമായ ഈ വിദ്യാലയത്തിലെ അധ്യാപകർ ഈ പ്രദേശത്തെ നന്മയും വിദ്യാർത്ഥികളുടെ വളർച്ചയും ലക്ഷ്യമാക്കി എന്തൊക്കെ ചെയ്യണമെന്ന് നിരന്തരം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. തലശ്ശേരി സൗത്ത് ഉപജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് പിന്നിൽ പി.ടി.എ യുടെയും എസ്. എസ് .ജി യുടെയും അർപ്പണ മനോഭാവം മാത്രമാണ്. വിവിധ ക്വിസ് മത്സരങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും വിദ്യാലയത്തിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നത് ശ്രദ്ധേയമായ വസ്തുതയാണ്.മലയാള ഭാഷാപോഷണത്തിനായി വിദ്യാരംഗം കലാ സാഹിത്യ വേദിയും ഈ വിദ്യാലയത്തിലുണ്ട്. സബ് ജില്ലാ കലാകായിക മത്സരങ്ങളിലും മികവാർന്ന വിജയം കൈവരിക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. നാടിൻ്റെ വികസനത്തിന് ശാരീരികമായും മാനസികമായും വളർന്നു വരുന്ന തലമുറ ആവശ്യമാണെന്ന പ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ ഈ വിദ്യാലയത്തിൽ എസ് .എസ് .ജി യുടെ ആഭിമുഖ്യത്തിൽ കായിക പരിശീലനം നടന്നു വരുന്നു.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 5 അധ്യാപികമാരാണ് സ്കൂളിലുള്ളത്. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ് .എസ് .ജി സംവിധാനങ്ങളും വിദ്യാലയത്തിന് മുതൽകൂട്ടാണ്.
ഭൗതികസൗകര്യങ്ങൾ
- ഫാൻ ,ലൈറ്റ്, ആധുനിക രീതിയിലുള്ള ബെഞ്ച്, ഡസ്ക് എന്നിവയുള്ള ക്ലാസ് മുറി
- ലാബ് ഉപകരങ്ങൾ , പഠനോപകരണങ്ങൾ
- ടൈൽ പാകിയ ക്ലാസ് മുറി
- 600 പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സംവിധാനം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയലറ്റ്
- പ്രൊജക്ടറുകളോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.807049722923058, 75.46538631309981 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14216
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ