സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാത്തമാറ്റിക്സ് മാഗസിൻ 2020 - 2021
കേരളത്തിന്റെ സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് .
1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .
ശ്രീ എ.ദേവസി അക്കര ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ്മമാസ്റ്ററും .രക്ഷാധികാരി ഷെവലിയർ അഗസ്റ്റിൻ അക്കര ആയിരുന്നു.
1955നു ശേഷം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേര് നിലവിൽ വന്നു. ദേവസി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.
2013നു ശേഷം വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ പ്രൊഫ. പി സി തോമസ് മാസ്റ്ററുടെ കൈകളിലൂടെ പ്ലസ് ടു അപ്ഗ്രഡേഷൻ വന്ന് സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.
65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.
ചരിത്രം
ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാ ഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി
മാനേജ്മെന്റ്
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | എ ദേവസ്സി അക്കര | 1944 | 1973 |
2 | ഉണ്ണികൃഷ്ണൻ വി കെ | 1973 | 1986 |
3 | സെബാസ്റ്റിൻ | 1986 | 1987 |
4 | ലക്ഷ്മണൻ | 1987 | 1989 |
5 | വി ടി മേരി | 1989 | 1991 |
6 | പാർവതി | 1991 | 1999 |
7 | ശകുന്തള പി കെ | 1999 | 2002 |
8 | കോമളം | 2002 | 2003 |
9 | മരിയ ഗൊരേത്തി | 2003 | 2010 |
10 | സൂസി പി കെ | 2010 | 2016 |
11 | കെ ജെ നന്ദിനി | 2016 ( മാർച്ച് , ഏപ്രിൽ ) | |
12 | സി ഡി ഔസേഫ് | 2016 | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ , അവാർഡുകൾ
ഉപതാളുകൾ
അക്കാദമിക പ്രവർത്തനങ്ങളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.
- NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.
{{#MULTIMAPS:10.496308,76.255190|ZOOM=18}}