സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1868ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പനച്ചിക്കാട് പഞ്ചായത്തിലെ പ്രാഥമ വിദ്യാലയവും കോട്ടയം ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നുമാണ്.
| സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട് | |
|---|---|
| വിലാസം | |
ചാന്നാനിക്കാട് ചാന്നാനിക്കാട് പി.ഒ. , 686533 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1 - 5 - 1868 |
| വിവരങ്ങൾ | |
| ഫോൺ | 0481 2330902 |
| ഇമെയിൽ | cmslpschannanikkadu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33413 (സമേതം) |
| യുഡൈസ് കോഡ് | 32100600407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 29 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 64 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസഫ് റ്റി വൈ |
| പി.ടി.എ. പ്രസിഡണ്ട് | മാർട്ടിൻ തോമസ്സ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ബിജു |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 33413-hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1868 ൽ സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ പ്രാഥമിക വിദ്യാലയമാണിത്. ഒരു കാലഘട്ടത്തിൽ പനച്ചിക്കാട്, ചോഴിയക്കാട്,കണിയാൻമല,ചിങ്ങവനം,കുഴിമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. കലാകായിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്. ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആണെന്നുള്ളത് വളരെ അഭിമാനകരമാണ്. കലാകായിക പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലാ തലത്തിൽ അനേകം സമ്മാനങ്ങൾ ലഭിക്കുകയും കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയവും സിഎസ്ഐ മധ്യകേരള മഹായിടവക തലത്തിൽ നിരവധി തവണ മികച്ച വിദ്യാലയവുമായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2021-22 അദ്ധ്യയനവർഷത്തെ മികച്ച രണ്ടാമത്തെ ഹരിതവിദ്യാലയം ആയി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പനച്ചിക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഈ സ്കൂൾ. ഒരേക്കർ ഹരിതാഭമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികളും രണ്ട് നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. ഐസിടി സാധ്യതകൾ പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ഒരു കമ്പ്യൂട്ടറും മൂന്നു ലാപ്ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്. കുട്ടികൾക്ക് കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലവും കാർഷിക പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് അനുയോജ്യമായ കൃഷിസ്ഥലവും ഉണ്ട്. സ്കൂൾ ആവശ്യത്തിനും കൃഷിക്കും എല്ലാകാലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്രാഫ്റ്റ് പരിശീലനം.
- സ്കേറ്റിംഗ് പരിശീലനം.
- കാർഷിക ക്ലബ്ബ്.
- ആരോഗ്യ ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- നൃത്ത-സംഗീത പരിശീലനം.
വഴികാട്ടി
{{#multimaps: 9.531929 , 76.540633 | width=800px | zoom=16 }}