ജി.എം.എൽ..പി.എസ് മമ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ..പി.എസ് മമ്പുറം | |
---|---|
വിലാസം | |
മമ്പുറം ജി.എം.എൽ.പി.എസ് മമ്പുറം , മമ്പുറം പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0494 2460066 |
ഇമെയിൽ | glpsmampuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19822 (സമേതം) |
യുഡൈസ് കോഡ് | 32051300721 |
വിക്കിഡാറ്റ | Q64564025 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 84 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത എൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | ഹസ്സൻ കുട്ടി എൻ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മൈമൂനത്ത്. കെ |
അവസാനം തിരുത്തിയത് | |
13-01-2022 | GMLPS MAMPURAM |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മമ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി മമ്പുറം സ്കൂൾ.
ചരിത്രം
മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ. മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്ത് കൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. തെക്ക് ഭാഗത്ത് കടലുണ്ടിപ്പുഴയുടെ വക്കിൽ ബഹുമാനപ്പെട്ട ഖുതുബ്ബുസ്സമ്മാൻ സയ്യിതലവി അന്ത്യ വിശ്രമം കൊള്ളുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ശരീഫ് സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി പഞ്ചായത്തിനെയും മമ്പുറം ഉൾക്കൊള്ളുന്ന എ ആർ നഗർ പഞ്ചായത്തിനെയും വേർതിരിക്കുന്നത് കടലുണ്ടിപ്പുഴയാണ്. മമ്പുറം ദേശത്തിന്റെ തെക്കുഭാഗം മണലുകളുള്ള സമതല പ്രദേശവും വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും ആണ്. പടിഞ്ഞാറു ഭാഗം അരുവികളും വയലുകളും ആണ്. മമ്പുറത്തിന്റെ തെക്ക് ഭാഗം തിരൂരങ്ങാടി പഞ്ചായത്തും പടിഞ്ഞാറു ഭാഗം മൂന്നിയൂർ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. വടക്കും കിഴക്കും എ ആർ നഗർ പഞ്ചായത്തിന്റെ ഭാഗങ്ങൾ തന്നെയാണ്. മഖാമിൽ നിന്നും ഏതാണ്ട് 250 മീറ്റർ വടക്ക് കിഴക്ക് ഭാഗത്തേക്ക് മാറി ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങളുടെ പള്ളിത്തോട് പറമ്പിലുണ്ടായിരുന്ന കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. വലിയപറമ്പിൽ സ്ഥിതി ചെയ്തിരുന്ന സ്കൂളിൽ കുട്ടികളെ കിട്ടാതിരുന്നത് കാരണം ആ സ്കൂൾ മമ്പുറത്തേക്ക് മാറ്റി എന്നാണു അറിയുന്നത്.
ഭൗതികസൗകര്യങ്ങൾ
24 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.
ഒരു കമ്പ്യൂട്ടർ ലാബിലായി 7 കമ്പ്യൂട്ടറുകൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പെന്നമ്മ പുന്നൂസ് ജൊർജ് കുട്ടി ഉഷ അബൂബക്കർ അജിത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.പി. ബഷീർ അദ്വക്കെറ്റ്
- ********************
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 -ല് V.K.padi bus stop -ല് നിന്ന് 2 KM തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം
{{#multimaps: 11°3'13.36"N, 75°55'13.08"E |zoom=18 }} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19822
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ