സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്
വിലാസം
കൊല്ലാട്

കൊല്ലാട് പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം19 - 01 - 1916
വിവരങ്ങൾ
ഫോൺ0481 2341024
ഇമെയിൽstandrewslps2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്33412 (സമേതം)
യുഡൈസ് കോഡ്32100600406
വിക്കിഡാറ്റQ87660679
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽമിനി കുര്യാക്കോസ്‌
പ്രധാന അദ്ധ്യാപികമിനി കുര്യാക്കോസ്‌
പി.ടി.എ. പ്രസിഡണ്ട്കുരിയൻ ചാക്കോ
എം.പി.ടി.എ. പ്രസിഡണ്ട്ആനിയമ്മ ജോൺസൺ
അവസാനം തിരുത്തിയത്
13-01-202233412


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സെന്റ് ആൻഡ്രൂസ് എൽ. പി. എസ്, കൊല്ലാട്

വിദ്യാലയ ചരിത്രം:-

കോട്ടയംവിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്ററ് ഉപജില്ലയിലെ കൊല്ലാള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ കൊല്ലാട്. കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്‌കൂളിൽ പോകുക പ്രയാസമായിരുന്നു. ചു. തുട൪ന്നു വായിക്കുക


മുൻസാരഥികൾ

പ്രഥമാദ്ധ്യാപകരും സേവനകാലവും

റവറന്റ് ഫാദർ ഗീവർഗീസ്, കൈതയിൽ, കൊല്ലാട് 1916 - 1920

റവറന്റ് ഫാദർ അന്ത്രയോസ്, ചെറിയമഠം, കൊല്ലാട് 1920 - 1938

ശ്രീ. കെ. തോമസ് 1938 - 1963

ശ്രീമതി. പി. എം. സൂസി 1963 - 1988

ശ്രീമതി അന്നമ്മ ചാണ്ടി 1988 - 1990

ശ്രീമതി റ്റി. അമ്മിണിക്കുട്ടി 1990 - 1993

ഭൗതികസൗകര്യങ്ങൾ

പ്രധാന കെട്ടിടം

വിദ്യാലയത്തിലെ നിലവിലുള്ള അദ്ധ്യാപകർ

ശ്രീമതി ജോളി മാത്യു - ഹെഡ്മിസ്ട്രസ് 1993 മുതൽ

ശ്രീമതി മിനി കുര്യാക്കോസ് - അദ്ധ്യാപിക 1990 മുതൽ

ശ്രീമതി സാറാമ്മ വർഗീസ് - അദ്ധ്യാപിക 1991 മുതൽ

ശ്രീമതി ലിയ മേരി ജേക്കബ് - അദ്ധ്യാപിക 1993 മുതൽ

പ്രീ പ്രൈമറി

1990 മുതൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് നല്ലനിലവാരം പുലർത്തുന്ന ഒരു പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു. ആകർഷകമായ രണ്ട് ക്ലാസ് മുറികളും കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള കളി ഉപകരണങ്ങളും പഠനാവശ്യമായ എല്ലാ സൗകര്യങ്ങളും പ്രീ പ്രൈമറിയ്ക്ക് ഉണ്ട്. അദ്ധ്യാപിക ശ്രീമതി അനില ഏബ്രഹാം 1990 മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളോടും ഒപ്പം തന്നെ ഈ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു.

ഭൗതിക സൗകര്യങ്ങൾ

1916 മുതൽ 1988 വരെ പള്ളിമുറ്റത്ത് ഓടുമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1988 മുതൽ ഇന്നുള്ള സ്ഥലത്ത് പുതിയ കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. നാല് ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ മുറി, ഓഫീസ് മുറി, പ്രീ പ്രൈമറിയ്ക്ക് രണ്ട് മുറികൾ, പാചകപ്പുര, വെള്ളം, സ്റ്റോർ, വൈദ്യുതി, ചുറ്റുമതിൽ, കളിസ്ഥലം, ടോയ്‌ലറ്റുകൾ, പച്ചക്കറിത്തോട്ടം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.

നേട്ടങ്ങൾ

കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച എയ്ഡഡ് എൽ. പി. വിഭാഗത്തിനുള്ള ബെസ്റ്റ് സ്‌കൂൾ ട്രോഫി 1987, 2009 എന്നീ രണ്ടു വർഷങ്ങളിൽ നേടുവാൻ ഈ വിദ്യാലയത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • വായനക്കളരി
  • വായനാവേദി
  • ആരോഗ്യക്ലാസ്സുകൾ
  • സ്‌കൂൾ ഹെൽത്ത് നേഴ്‌സിന്റെ സേവനം
  • മെഡിക്കൽ ക്യാമ്പുകൾ
  • കൗൺസിലിംഗ്
  • യോഗാ പരിശീലനം
  • കലാകായിക പരിശീലനം
  • ഡാൻസ് പരിശീലനം
  • തയ്യൽ പരിശീലനം
  • വേദപാഠം/മോറൽ ക്ലാസ്
  • ആഘോഷങ്ങൾ
  • ക്വിസ് മത്സരങ്ങൾ
  • പഠനയാത്രകൾ
  • പതിപ്പുകൾ/എന്റെ ബുക്ക് തയ്യാറാക്കൽ
  • ചാരിറ്റി പ്രവർത്തനങ്ങൾ

കുട്ടികളുടെ എണ്ണം 2017 -2018

ആൺ 19

പെൺ 14

ആകെ 33

2017-2018 പി. റ്റി. എ. പ്രസിഡന്റ് - ശ്രീ. രഞ്ചിത്ത് എ. ആർ

കുട്ടികളുടെ എണ്ണം 2018-2019

ആൺ 19

പെൺ 16

ആകെ 35

2018-2019 പി. റ്റി. എ. പ്രസിഡന്റ് - ശ്രീ. ദേവൻ കെ. വി

വഴികാട്ടി

{{#multimaps:9.562870,76.541796 | width=800px | zoom=12 }}