സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST GEORGE U P S POONITHURA (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ
വിലാസം
പൂണിത്തുറ

പൂണിത്തുറ പി.ഒ.
,
682038
,
എറണാകുളം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0484 2307012
ഇമെയിൽstgeorgepoonithura@gmail.com
കോഡുകൾ
സ്കൂൾ കോഡ്26442 (സമേതം)
യുഡൈസ് കോഡ്32081301415
വിക്കിഡാറ്റQ99507940
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്51
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ382
പെൺകുട്ടികൾ216
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. അനി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോസ് ടോം സി
എം.പി.ടി.എ. പ്രസിഡണ്ട്ലിസി ഷാജി
അവസാനം തിരുത്തിയത്
13-01-2022ST GEORGE U P S POONITHURA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ  തൃപ്പൂണിത്തുറ ഉപജില്ലയായ പൂണിത്തുറ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് അംഗീകാരം ഉള്ള സ്കൂൾ ആണ് സെന്റ് ജോർജ് യു പി സ്കൂൾ പൂണിത്തുറ

പേരിനു പിന്നിൽ

പൂണിത്തുറ- ഏതൊരു സ്ഥലത്തിന്റേയും പിറവിക്കു പിന്നിൽ വാമൊഴിയായി പകർന്നുകിട്ടിയ ഒരു കഥയുണ്ടാവും. ഞങ്ങളുടെ പൂണിത്തുറയ്ക്കും ഉണ്ട് ഇങ്ങനെയൊരു കഥ.അതായത് , പണ്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ തേരാളിയായ സാക്ഷാൽ അർജ്ജുൻ തന്റെ പൂണി (അസ്ത്രം സൂക്ഷിക്കുന്നതിനായി കഴുത്തിന് പുറകിൽ തൂക്കിയിടുന്ന സഞ്ചി) യിൽ നിന്നും അസ്ത്രം എടുത്ത തുറ (തീരം) ആണത്രേ "പൂണിത്തുറ"

ചരിത്രം

വൈറ്റില ജംഗ്ഷന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയിൽ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയർത്തി നിൽക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊൻപ്രഭ വിതറുന്ന സെന്റ് ജോർജ്ജസ് യു പി സ്കൂൾ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാർച്ചിൽ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചതോടെ ഇതേ വർഷം ജൂൺ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡിൽ ഒന്നാം ക്ലാസിൽ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോർജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിൻകൊല്ലങ്ങളിൽ 2,3,4ക്ലാസുകൾ ആരംഭിച്ചു.

എലിസബത്ത് വളവി .(പ്രഥമ അധ്യാപിക



ഈ കാലയളവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് 1943 ൽ ഓടിട്ട കെട്ടിടത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതിനെ ഒരു ലോവർ സെക്കന്ററി സ്കൂൾ ആക്കാനുള്ള ഭഗീരഥ പ്രയത്നങ്ങളാണ് പിന്നീട് നടന്നത്. ഡോ. ജോസഫ് മുണ്ടമ്പള്ളിയുടെ നേതൃത്വത്തിൽ കൂട്ടായ ശ്രമങ്ങൾ നടത്തുകയും , വിദ്യാഭ്യാസ വകുപ്പദ്ധ്യക്ഷന്മാരെ സമീപിക്കുകയും ചെയ്ചു. അവസാനം കൊച്ചി മഹാരാജാവിന്റെ പക്കലും നിവേദനങ്ങളെത്തി. തത്ഫലമായി ഈ വിദ്യാലയം 1944 ൽ ലോവർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെടുകയും , ഫോറം 1 ആരംഭിക്കുകയും ചെയ്തു. പിൻകൊല്ലങ്ങളിൽ ഫോറം II, III എന്നിവ യഥാക്രമം ആരംഭിച്ചു. ആദ്യകാലങ്ങളിൽ തൃപ്പൂണിത്തുറയിൽ നിന്നും സിസ്റ്റേസ് കാൽനടയായി ഇവിടെ എത്തി പഠിപ്പിച്ചു പോന്നു. ആ മഠത്തിലെ സുപ്പീരിയർ ആയിരുന്നു സ്കൂൾ മാനേജർ. ഈ രീതി തന്നെ ഇപ്പോഴും തുടരുന്നു. 1970 ൽ ആണ് ഇവിടെ ആദ്യമായി അധ്യാപക – രക്ഷകർത്തൃ സംഘടന രൂപം കൊള്ളുന്നത് . അതിന്റെ ആദ്യ പ്രസിഡന്റ് ശ്രീ. പി വി ജോസഫ് പാലത്തിങ്കൽ ആയിരുന്നു..ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ വി എക്സ് ആന്റണി വളരെ ശ്ലാഘനീയമാവിധം പി.റ്റി എ ക്ക് നേതൃത്വം നൽകിവരുന്നു.

1983 ൽ ഈ വിദ്യാലയം വിമല കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി . 1990 ൽ വർണ്ണാഭമായ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1998 ൽ ഉന്നതസാങ്കേതിക പഠനത്തിന് നാന്ദികുറിക്കുക എന്ന ലക്ഷ്യത്തോടെ കമ്പ്യൂട്ടർ ലാബിന് ആരംഭം കുറിച്ചു. ഒപ്പം സ്കൂൾ ബസ് സൗകര്യവും ലഭ്യമാക്കി. സെന്റ് .ജോർജ്ജസിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളിൽ ഒന്നാണ് , വിവിധ സേവന മേഖലകളിൽ തിളങ്ങി നിൽക്കുന്ന പൂർവ്വവിദ്യാർത്ഥികൾ. Rev.Fr. വർഗ്ഗീസ് തൊട്ടിയിൽ, Rev.Fr.ജെയിംസ് തൊട്ടിയിൽ, Rev.Fr. ജാക്സൺ, Rev.Fr.സെബാസ്റ്റ്യൻ, Rev.Fr.ജോസ് തൊട്ടിയിൽ, സബ് ജഡ്ജി. ശ്രീമതി എൽസമ്മ ജോസഫ്,ശ്രീ.ജോസഫ് വൈറ്റില, ശ്രീ .ജയസൂര്യ തുടങ്ങി അസംഖ്യം വ്യക്തിത്വങ്ങൾ അദ്ധ്യാത്മിക കലാ സാഹിത്യ മേഖലകളിൽ ഇന്നും നിറസാന്നിധ്യമായി വിരാചിക്കുന്നു. വിദ്യാലയത്തിന്റെ ഏതൊരു വികസന പ്രവർത്തനത്തിലും അകമഴിഞ്ഞ് സഹായിക്കുന്ന ഈ പൂർവ്വവിദ്യാർത്ഥികൾ എന്നും ഒരു മുതൽ കൂട്ടാണ് എന്നത് നിസംശയം പറയാം.

ഭൗതികസൗകര്യങ്ങൾ

വ്യവസായിക ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ വൈറ്റില ഹബ്ബ്. ഇവിടെ നിന്നും 2 കിലോമീറ്റർ ദൂരെ ചമ്പകര എന്ന മനോഹരമായ പ്രദേശം . ചമ്പകര ബസ്സ് സ്റ്റോപ്പിൽ നിന്നും വളവു തിരിയുന്നിടത്ത് ,ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ ചുറ്റുമതിലോടും , കവാടത്തോടും കൂടിയ സെന്റ്. ജോർജ്ജസ് വിദ്യാലയം. കവാടം തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ , ചുവന്ന ചെമ്പകവും ,മനോഹരങ്ങളായ ചെടികളും ,പൂക്കളും , വിശാലമായ തിരുമുറ്റവും നിങ്ങൾക്ക് സ്വാഗതമോതും. ഇവിടെ നിന്നും നോക്കുമ്പോൾ ആദ്യം കാണുക പ്രധാനധ്യാപികയുടെ ഓഫീസ് . ഇതിന് വലതു വശത്തായി സ്റ്റാഫ് റൂം. ഇടത് , 70 കുട്ടികൾക്ക് ഒരേ സമയം ഇരിക്കാൻ സാധിക്കുന്ന രീതിയിൽ ശീതീകരിച്ച സ്‌മാർട്ട് ക്ലാസ്സ് . തൊട്ടടുത്തായി കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ. പ്രധാന ഓഫീസിനു മുന്നിലും മുകളിലുമുള്ള കെട്ടിടത്തിൽ ലോവർ പ്രൈമറി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. അപ്പർ പ്രൈമറിക്കായി 3 നിലകളോടു കൂടിയ കെട്ടിടവും സജ്ജമാക്കിയിരിക്കുന്നു. ഇങ്ങനെ കാറ്റും വെളിച്ചവും കടക്കുന്ന രീതിയിൽ മനോഹരമായി ക്ലാസ്സുമുറികൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. 2018-'19അധ്യായനവർഷത്തിൽ 394ആൺകുട്ടികളും 189പെൺകുട്ടികളും ഉൾപ്പെടെ 583കുട്ടികൾ പഠനം നടത്തുന്ന ഈ വിദ്യാലയത്തിൽ530 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നു. സാമ്പാർ, മോരുകറി , പരിപ്പ് കറി, കടല,ചെറുപയർ,അച്ചിങ്ങത്തോരൻ,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്ടർ പ്യൂരിഫയറിന്റെ സഹായത്താൽ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികൾക്ക് സ്വയംതൊഴിൽ പരിശീലനം നല്കുന്നതിനായി പ്രവർത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തുന്നു.

flower making class .Sr.Tesseena1
സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ചന്ദനത്തിരി ഉണ്ടാക്കി വിൽകുന്നു . ..
സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ചന്ദനത്തിരി ഉണ്ടാക്കി വിൽകുന്നു
AGARBATHI MAKING UNDER THE SUPERVISION OF SR.LISHA (WORK EXPERIENCE TEACHER)

"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി ഇവർക്കായി ശനിയാഴ്ച്ചകളിൽ അധ്യാപകർ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ വാതിലുകൾ കൊട്ടിയടച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കാൻ ഉതകുന്ന രീതിയിൽ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകൾ ആൺ-പെൺ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്. പി.ടി.എ. മാതൃസംഗമം സ്ക്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും വളരെ കാര്യക്ഷമമായി പിന്തുണ നൽകുന്ന ഒരു പി.ടി.എയും മാതൃസംഗമവും ആണ് നമ്മുടെ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നത്. അധ്യാപകരക്ഷാകർതൃസംഘടനയുടെ 48-ാംമത് പൊതുസമ്മേളനം ജൂലൈ 8-ാം തിയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണ്യ്ക്ക് നമ്മുടെ open auditorium-ത്തിൽവച്ച് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തിൽ പാറക്ലേത്ത-ministryയുടെ director brother shajan arackal “കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ മാതാപാതാക്കളുടെ പങ്ക്” എന്ന വിഷയത്തെക്കുറിച്ച് വി‍ജ്ഞാനപദമായ ഒരു ക്ലാസ് നൽകുകയണ്ടായി. തുടർന്നു നടന്ന യോഗത്തിൽ മുൻ പി.ടി.എ പ്രസിഡൻറ് ശ്രീ എ.എക്സ് ആൻറണിയെ വീണ്ടും പി.ടി.എ പ്രസിഡൻറായും, ശ്രീ വിജയകുമാറിനെ വൈസ് പ്രസിഡൻറായും, ശ്രീമതി റോസിലി ജോൺസനെ മാതൃസംഗമം ചെയർപേഴ്സനായും തെരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങളായി ജോസ് ടോം.സി, ബിജുമോൻ KV, സോഫി റാഫേൽ, മിൻസി റാഫേൽ, ലിസ്സാ സേവ്യർ, ഷീബ ആൻറണി, ലേഖാ T.S, ലിസ്സി ഷാജി, ഷിബി മാർട്ടിൻ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ പി.ടി.എ പ്രസിഡൻറ് ശ്രീ AX ആൻറണിയുടെ നേതൃത്വത്തിൽ എല്ലാ മാസവും യോഗങ്ങൾ നടത്തുകയും വിശേഷാവസരങ്ങളിൽ ഒരുമിച്ചുകൂടുകയും സ്ക്കൂളിൻറെ പുരോഗതിക്കുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. സ്ക്കൂൾ പാർലമെൻറ് സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജ്യോതി ദാസിനേയും എൽ.പി.വിഭാഗം ലീഡറായി കാൽവിന ജാന യേയും തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു. കുട്ടികളുടെ മാനസികവും ശാരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആഴ്ച് യിൽ ഒരു ദിവസം കരാട്ടെ പരിശീലിപ്പിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക് എന്നിവയിൽ പരിശീലനം നൽകിവരുന്നു. അതുപോലെതന്നെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. Lions Clubൻറ നേതൃത്വത്തിൽ ചിത്രകല, പെയിൻറിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും ധാരാളം കുട്ടികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. സമ്മാനർഹരായ കുട്ടികൾക്ക് സ്ക്കൂൾ അസംബ്ളിയിൽ ട്രോഫികൾ ലയൻസ് ക്ലബ് ഭാരവാഹികൾ നൽകി. മഹാരജസ് സ്ക്കൂളിൽ വച്ച് നടന്ന ശലഭമേളയിൽ നമ്മുടെ കൊച്ചുമിടുക്കനായ Sreeram M.S മൂന്നിനങ്ങളിൽ സമ്മാനർഹനായത് ഏറെ അഭിനന്ദനാർഹമാണ്. അതുപോലെ തന്നെ തൃപൂണിത്തുറ പാലസ് സ്ക്കൂളിൽ വച്ച് നടന്ന വിജ്ഞാനോത്സവത്തിലും സംസ്കൃത സ്ക്കൂളിൽവച്ച് നടന്ന ബാലസംഘം മലർവാടി പ്രോഗ്രാമിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കി.

ക്ലബ് പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ജില്ലാതലം വരെ എത്തിനിൽക്കുന്ന വിധത്തിൽ മത്സരങ്ങളിൽ വിജയം നേടിവരുന്നു. ഉപജില്ലാതലത്തിൽ സയൻസിന് ബെസ്റ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാർഹമാണ്.]]

ഐ.ടി. ക്ലബ്ബ്

ഐ ടി പഠനത്തിൽ കൂടുതൽ താത്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസുകൾക്കും ലഭ്യമാകുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്തുന്നതിൽ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]]

വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. ഉപജില്ല മത്സരങ്ങളിൽ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടൻപാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിക്കൊണ്ട് മികവോടെ മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]]

ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. മാഗസ്സിൻ, പസ്സിൽ തുടങ്ങിയ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിർമ്മാണ പഠന കഴിവുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]]

പുത്തൻ സംസ്കാരം വളർത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽസയൻസ് ക്ലബ് കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളിൽ ക്വിസ്, സ്റ്റിൽ മോ‍ഡൽ, വർക്കിഗ് മോഡൽ, പ്രസംഗം എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. .]]

പരിസ്ഥിതി ക്ലബ്


കൈത്താങ്ങ്

സാമ്പത്തിക സഹായങ്ങൾക്കു പുറമെ സമൂഹം അന്യവൽക്കരിക്കപ്പെട്ട പാവപ്പെട്ട ദാരിദ്യം അനുഭവിക്കുന്ന മനുഷ്യർക്ക് നമ്മളാൽ കഴിയുന്ന തരത്തിൽ‌ സഹായം വിതരണം നടത്തുകയുണ്ടായി

അടുക്കളത്തോട്ടം

ലൈബ്രറി

കുട്ടികൾക്ക് വിജ്‍ഞാനലോകം തുറന്നുനല്കാനുതകുന്ന വിധം പ്രത്യേകം സജ്ജമാക്കിയ ഒരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. മലയാളം , ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം തുടങ്ങി ഇതര ഭാഷകളിലുള്ള 3000 – ലധികം പുസ്തകൾ ഇതിലുണ്ട്. ഒരേസമയം 50ലധികം കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സിസ്റ്റർ . ടെസീന, സിസ്റ്റർ . മരിയറ്റ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ issue register, stock register എന്നിവ ഭംഗിയായി കൈകാര്യം ചെയ്യുന്നതോടൊപ്പം തികഞ്ഞ അച്ചടക്കവും പാലിക്കുന്നു. വിശുദ്ധമതഗ്രന്ഥങ്ങൾ , സന്മാർഗിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ , കവിതകൾ ലേഖനങ്ങൾ എന്നിവയും കുട്ടികളിൽ വായനാ താത്പര്യം ജനിപ്പിക്കാൻ ഉതകുന്ന കുട്ടിക്കവിതകൾ, ചെറുകഥകൾ , ബാലസാഹിത്യങ്ങൾ , കൂടാതെ യുക്തിചിന്ത വളർത്തുന്ന ഗണിത പസിലുകൾ, ക്വിസ്സുകൾ , നാടൻപാട്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആഴ്ചയിൽ ഒരു ദിവസം ലൈബ്രറിയിൽ എത്തി പുസ്തകങ്ങൾ വായിക്കാൻ കുട്ടികൾക്ക് അവസരം നല്കുന്നു. ഓരോ ക്ലാസ്സിലും കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള ക്രമീകരണങ്ങൾ ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. ജന്മദിനങ്ങളിൽ മധുര പലഹാരങ്ങൾക്കു പകരം കൊച്ചു പുസ്തകങ്ങൾ കുട്ടികൾ ലൈബ്രറിക്ക് സംഭാവന ചെയ്തു വരുന്നു. കൂടാതെ ഓരോ ക്ലാസ്സിലും വായനമൂല പ്രവർത്തനസജ്ജമാണ്.

ഗ്രീൻ ക്യാമ്പസ്

"എന്റെ വിദ്യാലയം - ഹരിത വിദ്യാലയം" എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു .പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വാഴപ്പിണ്ടിയിൽ പ്രത്യേകം സജ്ജമാക്കിയ ദീപം തെളിയിച്ചുകൊണ്ടായിരുന്നു. പരിസ്ഥിതി ദിനമായ ജൂണ് 5 ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി സംരക്ഷണ യജ്ജത്തിൽ നമ്മുടെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും സജീവമായി പങ്കുചേർന്നു. പരിസ്ഥിതി ദിനം , പ്രവേശനോത്സവം തുടങ്ങിയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളെ വൃക്ഷതൈ നല്കി സ്വാഗതം ചെയ്തത് ഏറെ ആകർഷണീയമായിരുന്നു. സിസ്റ്റർ .നിത മരിയ , സിസ്റ്റർ. ടെസീന , ഡെൻസി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും 5 പേർ വീതം അംഗങ്ങളായിട്ടുണ്ട്.

GREEN CAMPUS TEAM

ഹലോ ഇംഗ്ലീഷ്

ദിനാചരണങ്ങൾ 2018

പ്രവേശനോൽസവം '

പുത്തനുടുപ്പുകൾ ഇട്ട് പുസ്തകസഞ്ചിയും തൂക്കി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്തെത്തിയ പിഞ്ചോമനകളെ നയനമനോഹരങ്ങളായ ബാഗും ,കുടയും ബലൂണം നൽകിയാണ് സ്വീകരിച്ചത്. സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണർത്തി. ജനപ്രതിനിധികൾ, പള്ളി വികാരി, P T A ,M P T A അംഗങ്ങൾ മാതാപിതാക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വന്നവർ ഒത്തുകൂടിയപ്പോൾ പ്രവേശനോത്സവം അക്ഷരാർത്ഥിൽ ഒരുത്സവമായി മാറി.വിവിധങ്ങളായ പരിപാടികൾക്ക് ശേഷം നടന്ന റാലിയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

prevesanolsavom rally
PREVESANOLSAVAM 2018 INAUGURATED BY A B SABU ( WARD COUNCILOR COCHIN )
PREVESANOLSAVAM 2018

പരിസ്ഥിതി ദിനം ' ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്ത് ആഘോഷിച്ചു. കൊച്ചി മെട്രോ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ് ആയിരുന്നു മുഖ്യ അഥിതി.

പരിസ്ഥിതി ദിനം 2018 ജൂൺ 5 - കൊച്ചി മെട്രൊ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു.

വായനാദിനം ' വായനാ ദിനത്തോടനുബന്ധിച്ച് വായനാ വാരം ജൂൺ 19 മുതൽ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ളിയിൽ 3 ഭാഷകളിലായി വിശുദ്ധ മതഗ്രന്ഥങ്ങൾ വായിച്ചു. തുടർന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റർ അനി ജോർജ്ജ് വായനയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു. പുസ്തകങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുമ്പോൾ നാം വളരെ ശ്രദ്ധിക്കണമെന്നും , വായനയിലൂടെ നമ്മുടെ അറിവും, യുക്തിചിന്തയും സംസ്കാരവും അതിന്റെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കണമെന്നും സിസ്റ്റർ അഭിപ്രായപ്പെട്ടു.തുടർന്ന് സിസ്റ്റർ ധന്യയുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും വായനാ ദിന പ്രതിജ്ഞ എടുത്തു.

3 ഭാഷകളിലായി കുട്ടികൾ വിശുദ്ധ മതഗ്രന്ഥങ്ങൾ വായിക്കുന്നു
READING DAY
PLEDGE . READING DAY

ലഹരിവിരുദ്ധ ദിനം പുതുതലമുറയെ കാർന്നു തിന്നുന്ന ലഹരി വസ്തുക്കളെ കുറിച്ചും അവ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന ദൂഷ്യവശങ്ങളെ കുറിച്ചും സിസ്റ്റർ . ടെൽവി, സിസ്റ്റർ ലിഷ , സിസ്റ്റർ നിത എന്നീ അധ്യാപകർ ക്ലാസ്സ് എടുത്തു.

ചാന്ദ്രദിനം' ഈ വർഷം ജൂലൈ 21 ശനിയായതിനാൽ ജൂലൈ 20 വെള്ളിയാഴ്ച ഈ ദിനാചരണം സമുചിതമായി ആഘോഷിച്ചു. അതിനായി ശാസ്ത്രഅധ്യാപകരായ ഡെൻസി ടീച്ചർ , കൊച്ചുത്രേസ്യ ടീച്ചർ, ലിസാന്റോ സിസ്റ്റർ , മരിയറ്റ് സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ ചാന്ദ്രദിന ക്വിസ്സ്, ബഹിരാകാശ വിശേഷങ്ങൾ ഉൾപ്പെടുത്തിയ വീ‍ഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ രാവിലെ അസംബ്ലിയിൽ ബഹിരാകാശയാത്രികന്റെ വേഷത്തിൽ എത്തിയ 7-ാം ക്ലാസിലെ നോയൽ ജോസഫിനെ കുട്ടികൾ കൗതുകത്തോടെ- നിറഞ്ഞ താത്പര്യത്തോടെ നോക്കിനിന്നു. ശേഷം 7-ാം ക്ലാസിലെ കൃഷ്ണപ്രിയയുടെ "ബഹിരാകാശയാത്രികനൊപ്പം ഇത്തിരി നേരം ” എന്ന രീതിയിൽ നടത്തിയ ഇന്റർവ്യൂ കുട്ടികളിൽ ഉണ്ടായുരുന്ന ഒട്ടുമിക്ക സംശയങ്ങൾക്കും ഉത്തരം തന്നെ ആയിരുന്നു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉദ്ദേശ്യം എന്നിവ ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനി ജോർജ്ജ് വിശദീകരിച്ചു. സ്കൂൾ തല ചാന്ദ്രദിനക്വിസ്സ് മത്സരത്തിൽ MASTER NOYAL JOSEPH, ALAN എന്നിവർ യു പി തലത്തിലും , HELGA SILJU , ABHINANDHU എന്നിവർ എൽ. പി തലത്തിലും യഥാക്രമം 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കി. തൃപ്പൂണിത്തുറ എ ഇ ഒ തല ചാന്ദ്രദിനക്വിസ്സ് 2018 മത്സരത്തിൽ HELGA SILJU എൽ. പി തലത്തിൽ 2-ം സ്ഥാനം കരസ്ഥമാക്കി.

സ്വാതന്ത്രദിനം - രാവിലെ തിമിർത്തു പെയ്ത മഴയെ പോലും വകവയ്ക്കാതെ കുട്ടികളും രക്ഷിതാക്കളും ഭാരതത്തിന്റെ തൃവർണ്ണ പതാക ഉയരുന്നത് കാണാൻ സ്കൂളിൽ എത്തി. സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി സി.എം.സി പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ശേഷം സ്വാതന്ത്രസമരത്തിന്റെ ഓരോ നിശ്ചല ദൃശ്യങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനി ജോർജ്ജ് , കൊച്ചുത്രേസ്യ ടീച്ചർ, റെയ്സി ടീച്ചർ,, പി ടി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്രദിനാശംസകൾ നേർന്നു.

ദിനാചരണങ്ങൾ 2019

പ്രവേശനോൽസവം ' വിടർന്നകണ്ണുകളും വര്ണശഭളമായ ഉടുപ്പുകളുമണിഞ്ഞ് പുസ്തകസഞ്ചിയും തൂക്കി മധുരം നുണഞ്ഞും കുരുന്നുകള്അക്ഷരമുറ്റത്തേക്ക് കാലെടുത്തുവച്ചു. സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണർത്തി. ജനപ്രതിനിധികൾ, P T A ,M P T A അംഗങ്ങൾ മാതാപിതാക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വന്നവർ ഒത്തുകൂടിയപ്പോൾ പ്രവേശനോത്സവം അക്ഷരാർത്ഥിൽ ഒരുത്സവമായി മാറി.

പരിസ്ഥിതി ദിനം ' ജൂൺ 5ന് ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്ത് വിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണം നടത്തി.

പ്രമാണം:ING 1


= =

മുൻ സാരഥികൾ

       സിസ്റ്റർ.ബനവന്തുര 
    1940-1944 & 1948-1950
    സിസ്റ്റർ . ബോർജിയ
        1944-1945


സിസ്റ്റർ. അർച്ചന 2013-2015


സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഡെയ്സി സി റ്റി
  2. ആനീസ് കെ എ
  3. മരിയറ്റ് ജോസഫ്
  4. ലൂസി ജോസഫ്
  5. ബീന വർഗ്ഗീസ്സ്
  6. മരിയറ്റ് ജോസഫ്
  7. സി. സോയ മാത്യു
  8. സി.രജ്ജു പോൾ
  9. സി. ജോവാൻ ജോസ്
  10. സി.ത്രേസ്യാമ
  11. സി.ലിബി
  12. സി.സോന
  13. സോളി ജോർജ്ജ്
  14. ജയ
  15. സി. ആൻഗ്ലയർ
  16. സി. ഷൈനി
  17. സി. ഹിത
  18. സി. ജോജി ജോൺ
  19. സി ഷിൻസി
  20. ആതിര ഭദ്രൻ
  21. സി.ജെസ്സി എം
  22. സി.സുബിയ എം ബി

നേട്ടങ്ങൾ 2017

St. George's Pre-primary School നമ്മുടെ വിദ്യാലയത്തിൻറെ പ്രീ പ്രൈമറിമായ St.george’s ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്ക്കൂൾ ഹെഡ് മിസ്ട്രസ് സി.സ്നേഹ തെരേസിൻറെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ഈ വർഷം നടത്തിയ പി.സി.എം സ്കോളർഷിപ്പ് പരീക്ഷയിൽ 23 കുട്ടികൾക്ക് ഉയർന്ന മാർക്കോടെ സ്കോളർഷിപ്പ് നേടാനായി . സ്ക്കൂൾ കലോത്സവം കുട്ടികളുടെ കലാപരമായ കഴിവുകൾ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ കലാമത്സരങ്ങൾ വർഷാരംഭത്തിൽതന്നെ നടത്തുന്നു. ഈ വർഷത്തെ ഉപജില്ലാമത്സരങ്ങളിൽ LP വിഭാഗത്തിൽ ശ്രീറാം MS ശാസ്ത്രീയ സംഗീതത്തിലും ഹെൽഗ കടംകഥയിലും 1st A grade UP വിഭാഗത്തിൽ ലളിതഗാനം, ശാസ്ത്രീയസംഗീതം എന്നിവയിൽ അക്വിൻ ഷിബുവും മോണോആക്ട്,നാടോടിനൃത്ത് എന്നവയിൽ ജിസ്നി ജോസഫ് മാപ്പിളപ്പാട്ടിന് മിൽസി MS എന്നിവർ 1st A grade കരസ്ഥമാക്കിയത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതുപോലെതന്നെ ദേശഭക്തിഗാനം ഉറുദുസംഘഗാനം എന്നിവയിലും നമ്മുടെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ 1st A grade കരസ്ഥമാക്കി അങ്ങനെ ഉപജില്ലാതലത്തിൽ LP വിഭാഗത്തിലും നമ്മുടെ സ്ക്കൂളിന് 2nd overall നേടാൻസാധിച്ചു . പിന്നീട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിലും നമ്മുടെ സ്ക്കൂൾ 3-ാം സ്ഥാനത്തിന് അർഹമായി. പ്രവൃത്തി പരിചയമേള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഈന്നൽ കൊടുക്കുന്ന ഈ കാലഘട്ടത്തിൽ ഇവിടത്തെ പ്രവൃത്തി പരിചയ വിഭാഗം എറെ മികവ് പ്രകടിപ്പിക്കുന്നു. സ്ക്കൂൾ വർഷാരംഭത്തിൽ തന്നെ sr. ലിഷയുടെ മേൽനോട്ടത്തിൽ Agarbathi making, Umbrella making എന്നിവയിൽ വിദഗ്ദ പരിശീലനം നൽകി വരുന്നു. ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങളിൽ LP,UP വിഭാഗത്തിൽ കോക്കനട്ട് ഷെൽ പ്രൊഡക്ട്, metal engraving, Sheet metal work, Umbrella making എന്നിവയിൽ 1st A grade ഉം അഗർബത്തിമെക്കിംഗ്, Embroidery,പേപ്പർ ക്രാഫ്റ്റ്, ത്രഡ് പാറ്റേൺ എന്നിവയിൽ 2nd A grade ഉം കരസ്ഥമാക്കി പ്രവൃത്തി പരിചയമ്ളയിൽ 1st overall കരസ്ഥമാക്കി. തദവസരത്തിൽ നടത്തിയ എക്സിബിഷനിലും നമ്മുടെ വിജ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഉപജില്ലാമത്സരത്തിൽ യോഗ്യത നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തവരിൽ ഷാരോൺ സുനിൽ അഗർബത്തി making-ൽ ഒന്നാം സ്ഥാനവും ആൽവിൻ റോയ് coconut shell productന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി സ്ക്കൂളിൻറെ അഭിമാനപാത്രങ്ങളായി. ശാസ്ത്ര ഗണിതശാസ്ത്ര സമൂഹ്യശാസ്ത്ര വിവര സാങ്കേതിക രംഗം. സാങ്കേതിക രംഗം തൃപൂണിത്തുറ ഉപജില്ല ശാസ്ത്രമേളയിൽ,യു.പി. വിഭാഗം വർക്കിങ്ങ് മോഡലിന് 3rd A gradeഉം, still modelനും projectനും 1st A grade ഉം നേടി 2 overall നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. LP വിഭാഗം1st overall കരസ്ഥമാക്കിയത് ഏറെ അഭിനന്ദനാർഹമാണ്. ഒപ്പം സാമൂഹ്യശാസ്ത്രമേളയിൽ working still modelന് 2nd A grade ഉം still modelന് 3rd A grade ഉം speechന് ഒന്നാം സ്ഥാനവും നേടി 2nd overall ഉം കരസ്ഥമാക്കി. ജില്ലാതലത്തിലും, പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും A grade കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. IT മേഖലയിൽ,ക്ലിസ്സിനും ഗണിതശാസ്ത്രമേളയിൽ പസ്സിലിനും 2-ാം സ്ഥാനവും നമ്മുടെ കുട്ടികൾ കരസ്ഥമാക്കി. ലൈബ്രറി കെ.സി.എസ്.എൽ കുട്ടകളുടെ സർവ്വതോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനായി ICCSL സംഘടന ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രാർഥനായോഗങ്ങൾ സംഘടിപ്പിക്കുകയും അനുഭവങ്ങളും കഴിവുകളും പങ്കുവച്ച് വളരുകയും ചെയ്യുന്നു. KCSLൻറെ അഭിമുഖ്യത്തിൽ നടത്തിയ വചനപൂന്തോട്ട മത്സരം കുട്ടികൾക്ക് ഏറെ ഹൃദ്യവും പ്രയോജനകരവുമായിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ Sr.Jeseena best animator awardന് അർഹയായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. അതുപോലെ. ഈ വർഷത്തെ മത്സരങ്ങളിൽ 1st overall നേടി അതിരൂപതാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.

ദിനാചരണങ്ങൾ 2020 =

പ്രവേശനോൽസവം '

     മഹാമാരിയുടെ നടുവിൽ തോരണങ്ങളും, ആഹ്ളാദപ്രേകടനങ്ങളും ഇല്ലാതെ കുട്ടികളുടെ അസാന്നിധ്യത്തിൽ പ്രേവേശനോത്സവം തുടക്കം കുറിച്ചു.

""ലോക പരിസ്ഥിതി ദിനം ""

    ജീവന്റെ  ആധാരമായ പ്രകൃതിയിലെ സസ്യജന്തു ജാലങ്ങളെ വംശനാശത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുന്ന മനുഷ്യന്റെ അത്യാർത്തിയുടെ ഓർമ്മചിത്രങ്ങളുടെ നടുവിൽ, ഒരു മരമെങ്കിലും നട്ടുവളർത്തി പ്രകൃതിയെ സംരക്ഷിക്കാൻ ഈ കോവിഡിന്റെ കാലത്തിൽ ഓർമ്മപെടുത്തലുമായി ഈ വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ വൃക്ഷ തൈനട്ടും,വിവിധമത്സരങ്ങൾ നടത്തിയും കൊണ്ടാടി

നേട്ടങ്ങൾ 2018

  1. തൃപ്പൂണിത്തുറ എ ഇ ഒ തല ചാന്ദ്രദിനക്വിസ്സ് 2018 മത്സരത്തിൽ HELGA SILJU എൽ. പി തലത്തിൽ 2-ം സ്ഥാനം കരസ്ഥമാക്കി
  2. Diyesh c p - ഇന്റർനാഷണൽ ലെവൽ മത്സത്തിലേക്ക് തിരഞ്ഞെടുത്തു.
  3. മോറൽ സയൻസ് - ബെസ്റ്റ് യു പി സ്കൂൾ

മുൻവർഷങ്ങളിലൂടെ 2017

മുൻവർഷങ്ങളിലൂടെ 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Rev.Fr. വർഗ്ഗീസ് തൊട്ടിയിൽ
  2. Rev.Fr.ജെയിംസ് തൊട്ടിയിൽ
  3. Rev.Fr. ജാക്സൺ
  4. Rev.Fr.സെബാസ്റ്റ്യൻ
  5. ശ്രീമതി എൽസമ്മ ജോസഫ് (സബ് ജഡ്ജി )
  6. ശ്രീ. ജോസഫ് വൈറ്റില
  7. ശ്രീ .ജയസൂര്യ (സിനിമ നടൻ)
  8. , Rev.Fr.ജോസ് തൊട്ടിയിൽ,

വഴികാട്ടി


{{#multimaps:9.95316,76.32926|zoom=18}}